KeralaNEWS

പത്തനംതിട്ടയില്‍ ആറു വയസുകാരിയെ വധിക്കാൻ ശ്രമിച്ച കേസില്‍ ശിശുക്ഷേമ സമിതിയംഗം പ്രതി

പത്തനംതിട്ട: മലയാലപ്പുഴയിൽ ആറു വയസുകാരിയെ വധിക്കാൻ ശ്രമിച്ച കേസില്‍ ശിശുക്ഷേമ സമിതിയംഗം പ്രതി.
പത്തനംതിട്ട ശിശുക്ഷേമ സമിതിയംഗം എസ്.കാർത്തികക്കെതിരെയാണ് മലയാലപ്പുഴ പൊലീസ് കേസെടുത്തത്.

അനധികൃതമായി പാറയും മണ്ണും കടത്തിയ വിവരം പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Signature-ad

ഫെബ്രുവരി 26നാണ് കേസുമായി ബന്ധപ്പെട്ട സംഭവം. കാർത്തികയുടെ ഭർത്താവ് അർജുൻ ദാസും സഹോദരൻ അരുണ്‍ ദാസും ഉള്‍പ്പെടുന്ന സംഘം മലയാലപ്പുഴയിലെ  വീട്ടില്‍ എത്തി കുട്ടിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും കത്തി വീശുകയും ചെയ്തെന്നാണ്  പരാതി.

കേസില്‍ അർജുൻ ദാസ്, സഹോദരൻ അരുണ്‍ ദാസ്, അർജുൻ ദാസിന്‍റെ ഭാര്യ കാർത്തിക, അരുണ്‍ ദാസിന്‍റെ ഭാര്യ എന്നിവരാണ് പ്രതികള്‍.

Back to top button
error: