Month: March 2024

  • India

    നടന്‍ വടിവേലു ഡി.എം.കെ.സ്ഥാനാര്‍ഥിയാവുമെന്ന് അഭ്യൂഹം

    ചെന്നൈ: നടന്‍ വടിവേലു ഡി.എം.കെ. സ്റ്റാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് അഭ്യൂഹം. അതേക്കുറിച്ച് അറിയില്ലെന്നു പറഞ്ഞെങ്കിലും തീര്‍ത്തും നിഷേധിക്കാന്‍ വടിവേലു തയ്യാറായിട്ടില്ല. തമിഴിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരമായിരിക്കേ 2011-ലെ തിരഞ്ഞെടുപ്പില്‍ വടിവേലു ഡി.എം.കെ.ക്കു വേണ്ടി പ്രചാരത്തിനിറങ്ങിയിരുന്നു. ആ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ.യാണ് ജയിച്ചത്. അതിനു ശേഷം വടിവേലുവിന് സിനിമയില്‍ അവസരങ്ങള്‍ തീരേ കുറഞ്ഞു. രാഷ്ട്രീയത്തില്‍നിന്ന് അദ്ദേഹം വിട്ടുനിന്നു. വ്യക്തമായ രാഷ്ട്രീയ സൂചനകളുള്ള മാമന്നന്‍ എന്ന സിനിമയില്‍ ഉദയനിധി സ്റ്റാലിനൊപ്പമാണ് വടിവേലു അവസാനം അഭിനയിച്ചത്. വടിവേലു വീണ്ടും രാഷ്ട്രീയത്തിലിറങ്ങാന്‍ പോവുകയാണെന്നും ഡി.എം.കെ. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുമെന്നും അഭ്യൂഹം പരക്കാന്‍ ഇതും കാരണമാണ്.

    Read More »
  • Crime

    ആറ്റിങ്ങലില്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് വന്‍ മോഷണം; ലക്ഷങ്ങളുടെ പണ്ടവും പണവും കവര്‍ന്നു

    തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് വന്‍ മോഷണം. ദന്തല്‍ സര്‍ജന്‍ ഡോ. അരുണ്‍ ശ്രീനിവാസിന്റെ കുന്നിലെ വീടാണ് ബുധനാഴ്ച രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയത്. 50 പവനും നാലര ലക്ഷം രൂപയും ആണ് മോഷണം പോയിരിക്കുന്നത്. ഡോക്ടറും കുടുംബാംഗങ്ങളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട് കുത്തിത്തുറന്ന് കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഡോക്ടറും വീട്ടുകാരും ഒരു ബന്ധുവീട്ടില്‍ പോയ സമയമായിരുന്നു ഇത്. ബന്ധുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ അരുണ്‍ രാത്രി തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ആണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍ വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വീടിന് അകത്തെ വാതിലുകളും കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന ലോക്കറും തകര്‍ത്തതായി കണ്ടെത്തിയത്. സ്വര്‍ണ്ണവും പണവും ലോക്കറില്‍ ആണ് സൂക്ഷിച്ചിരുന്നത്. ബാങ്ക് ലോണിന് അടയ്ക്കാന്‍ വച്ചിരുന്ന പണമാണ് പോയത്. ഉടന്‍ തന്നെ അരുണ്‍ പൊലീസില്‍ വിവരം അറിയിച്ചു. പോലീസ്…

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ ‘പൂഞ്ഞാര്‍’ പ്രസ്താവനയില്‍ വ്യാപക അമര്‍ഷം; സര്‍ക്കാരും പാര്‍ട്ടിയും ഒരുപോലെ വെട്ടില്‍

    കോട്ടയം: പൂഞ്ഞാറില്‍ വൈദികനെ വിദ്യാര്‍ഥികള്‍ വാഹനമിടിപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ നടപടി തെമ്മാടിത്തമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സംഭവത്തില്‍ മുസ്‌ലിം കുട്ടികള്‍ മാത്രമാണ് ഉള്‍പ്പെ?ട്ടതെന്നും അതിനാലാണ് ഒരു വിഭാഗത്തില്‍ പെട്ടവരെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പൂഞ്ഞാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ അമര്‍ഷം പുകയുകയാണ്.മുഖ്യമന്ത്രി വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലെ മുസ്ലിം സംഘടനകള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.മുഖ്യമന്ത്രി നടത്തിയത് നിരുത്തരവാദിത്തപരമായ പ്രസ്താവനയാണ്. കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായ തെറ്റിനെ പര്‍വതീകരിക്കാന്‍ തല്‍പ്പര കക്ഷികള്‍ ശ്രമിച്ചു. ഇത്തരക്കാര്‍ക്ക് പരോക്ഷമായ പിന്തുണ നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും പ്രസ്താവനയില്‍ വിമര്‍ശിച്ചു. മുസ്‌ലിം ലീഗ്, വെല്‍ഫര്‍ പാര്‍ട്ടി, ജമാഅത്ത ഇസ്ലാമി, എസ്.ഡി.പി.ഐ, മര്‍ക്കസുദ്ദഅ്‌വ, കെ.എന്‍.എം, വിസ്ഡം, മഹല്ല് കമ്മിറ്റി അടക്കമുള്ള സംഘടനകള്‍ ചേര്‍ന്നാണ് പ്രസ്താവന ഇറക്കിയത്. യൂത്ത് ലീഗും എസ്.ഡി.പി.ഐയും ഈരാറ്റുപേട്ടയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മുഖ്യമന്ത്രിയുടെ…

    Read More »
  • LIFE

    ”ജീവിതത്തില്‍ ഒന്നിക്കാന്‍ കൊതിച്ചിട്ടും നടന്നില്ല, സ്നേഹം മാത്രമായിരുന്നു ഞങ്ങളുടെ മനസില്‍”

    ഒരിക്കലും അവസാനിക്കാത്ത സ്നേഹ സംഗീതമായി ശ്രീവിദ്യ എന്നും എന്റെ ഓര്‍മ്മകളിലുണ്ടാകുമെന്ന് കമല്‍ഹാസന്‍. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം ശ്രീവിദ്യയെ സ്മരിച്ചത്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. അവസാനമായി ശ്രീവിദ്യയെ കണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ആശുപത്രി കിടക്കയില്‍ വച്ച് അവസനമായി കണ്ടപ്പോഴും ശ്രീവിദ്യ പുഞ്ചിരിച്ചു. എന്നും നിറഞ്ഞ പുഞ്ചിരിയോടെയാണ് വിദ്യയെ കണ്ടിരുന്നത്. പക്ഷെ ഒടുവിലത്തെ കാഴ്ചയില്‍ അവര്‍ വല്ലാതെ മാറിപ്പോയിരുന്നു. രോഗം വിദ്യയെ ഒരുപാട് മാറ്റിമറിച്ചിരുന്നുവെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. തീവ്രതയേറിയ മരുന്ന് കഠിനമായ വേദനയ്ക്ക് കുറച്ച് ആശ്വാസം നല്‍കിയിരുന്നുവെങ്കിലും ഏറെനാള്‍ ഈ ഭൂമിയില്‍ ഉണ്ടാവില്ലെന്ന് വിദ്യയുടെ മനസ് ഉറപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ”കമലിനെ കാണണം, അവസാനത്തെ ആഗ്രഹം അടുപ്പമുള്ള ഒന്നുരണ്ടു പേരോടുമാത്രം വിദ്യ പറഞ്ഞു. ആ ആഗ്രഹം ഞാനറിയുമ്പോഴും രോഗാവസ്ഥയുടെ മൂര്‍ധന്യത്തിലാണ് വിദ്യയെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു” അദ്ദേഹം പറയുന്നു. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ശ്രീവിദ്യയെ കാണാനായി വരുമ്പോള്‍ യാത്രയിലുടനീളം തന്റെ മനസില്‍ വിദ്യയോടൊപ്പമുള്ള…

    Read More »
  • Crime

    എസ്.എഫ്.ഐയുടെ ‘ഇടിമുറി’ പൊളിക്കും; ഉടമയ്ക്കു പോലീസ് നോട്ടീസ്

    കോഴിക്കോട്: വിചാരണയ്ക്കും മര്‍ദനത്തിനും എസ്.എഫ്.ഐ. താവളമാക്കുന്ന കൊയിലാണ്ടി ആര്‍. ശങ്കര്‍ മെമ്മോറിയല്‍ കോളേജിനുസമീപത്തെ വീട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി സി.ഐ. മെല്‍വിന്‍ ജോസ് ഉടമയ്ക്ക് നോട്ടീസ് നല്‍കി. റോഡുവികസനത്തിനായി ഈ വീടും സ്ഥലവും നേരത്തേ റവന്യു വിഭാഗം ഏറ്റെടുത്തതാണ്. എന്നാല്‍, പൊളിക്കാതിരുന്ന വീടും പരിസരവുമാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ എതിരാളികളെ നേരിടാന്‍ ഇടിമുറിയായി ഉപയോഗിച്ചുവരുന്നത്. മാര്‍ച്ച് ഒന്നിന് രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥി പയ്യോളി കണ്ണംവെള്ളി സി.ആര്‍. അമലിനെ ക്രൂരമായ മര്‍ദനത്തിനിരയാക്കിയതും ഈ വീട്ടിലായിരുന്നു. ഇതിനിടെ എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ അമലിന്റെ പേരില്‍ കേസെടുത്ത വാര്‍ത്തയെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കാള്‍ കൊയിലാണ്ടി സി.ഐ.യെ സന്ദര്‍ശിച്ചു. കേസ് പിന്‍വലിക്കണമെന്നതായിരുന്നു ആവശ്യം. പരിശോധിച്ച് വേണ്ടതുചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കോളേജില്‍ റാഗിങ് നടന്നിട്ടില്ലെന്ന അന്വേഷണറിപ്പോര്‍ട്ട് ആന്റി റാഗിങ് കമ്മിറ്റി പോലീസിന് കൈമാറി. വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി എ.ആര്‍. അനുനാഥിനെ റാഗുചെയ്തെന്ന് പറഞ്ഞാണ് ഫെബ്രുവരി 21-ന് കോളേജില്‍ അടിയുണ്ടായത്. ഇതിനുപിന്നില്‍ അമലാണെന്നാരോപിച്ചാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍…

    Read More »
  • Kerala

    ജീവിക്കാൻ മാർഗമില്ല; 20കാരൻ വീട്ടില്‍ നട്ടുവളര്‍ത്തിയത് 39 കഞ്ചാവ് ചെടികള്‍ !!

    ഇടുക്കി: വീട്ടുവളപ്പില്‍  കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിലായി. കൊന്നത്തടി പനംകൂട്ടി ഇളമ്ബശ്ശേരിയില്‍ ഡെനില്‍ വർഗ്ഗീസ് (20) ആണ് അറസ്റ്റിലായത്.39 കഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്ത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നർക്കോട്ടിക് സ്‌ക്വാഡ് എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ കെ. രാജേന്ദ്രനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. പാകി മുളപ്പിച്ച നിലയില്‍ 18 സെന്റീമീറ്ററോളം വളർച്ചയെത്തിയ തൈകളാണ് കണ്ടെത്തിയത്.ജീവിക്കാൻ വേറെ മാർഗമില്ലെന്നും കഞ്ചാവ് ചെടികള്‍ വില്‍പ്പനയ്ക്ക് വേണ്ടിയാണ് വീട്ടുവളപ്പില്‍ നട്ടുവളർത്തിയതെന്നും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.

    Read More »
  • Kerala

    യുക്തി വാദ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍; യു. കലാനാഥന്‍ അന്തരിച്ചു

    മലപ്പുറം: കേരള യുക്തിവാദി സംഘം മുന്‍ സംസ്ഥാന അധ്യക്ഷന്‍ യു കലാനാഥന്‍ (84) അന്തരിച്ചു. ഇന്നലെ രാത്രി 11.10നാണ് അന്ത്യം. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മരണാനന്തരം കണ്ണും ശരീരവും കോഴിക്കോട് മെഡിക്കല്‍ കോളജിനു ദാനം ചെയ്യാന്‍ എഴുതി വച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറും. കേരളത്തിലെ യുക്തി വാദ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായിരുന്നു. ജനകീയാസൂത്രണ പദ്ധതി കാലത്ത് ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് സംസ്ഥാന അവാര്‍ഡ് വള്ളിക്കുന്നിനു ലഭിച്ചത് അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ്. 1979 മുതല്‍ 84 വരെ പ്രസിഡന്റായിരുന്നു. 1995 മുതല്‍ 2000 വരെ അദ്ദേഹം പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ചു. ഏറ്റവും നല്ല ഊര്‍ജ്ജ സംരക്ഷണ പ്രൊജക്ടിനുള്ള അവാര്‍ഡ്, ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനുള്ള ഭാരത് സേവക് അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, യുക്തി വിചാരം പുരസ്‌കാരം, വിടി മെമ്മോറിയല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊടിമരം സ്വര്‍ണം…

    Read More »
  • Kerala

    തൃശൂരിൽ ജയിച്ചേ മതിയാകൂ; പത്മജയെ ബിജെപിയിലെത്തിച്ചത് സുരേഷ് ഗോപി

    തൃശൂർ: പത്മജയെ ബിജെപിയിലെത്തിച്ചത് സുരേഷ് ഗോപി.തൃശൂരിൽ എന്തു വിലകൊടുത്തും ജയിക്കുക എന്നതാണ് സുരേഷ് ഗോപി ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പത്മജ പാർട്ടിയിലെത്തിയാല്‍ തൃശ്ശൂരില്‍ അത് ഗുണകരമാകുമെന്ന് ബിജെപി ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ സുരേഷ് ഗോപിക്ക് സാധിച്ചു. പിന്നാലെയാണ് ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പത്മജയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് ഇന്ന് ബിജെപി ആസ്ഥാനത്തെത്തി ബിജെപി അംഗത്വം എടുക്കാൻ പത്മജ തീരുമാനിച്ചത്. വരുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വിജയിക്കാനുള്ള നീക്കമെന്ന നിലയിലാണ് ബിജെപി നേതൃത്വം പത്മജയെ പാളയത്തിലെത്തിക്കുന്നത്. നേരത്തെ ടി എൻ പ്രതാപൻ അടക്കമുള്ള തൃശ്ശൂരിലെ നേതാക്കള്‍ക്കെതിരെ പത്മജ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂർ മണ്ഡലത്തില്‍ നിന്നും 946 വോട്ടിനായിരുന്നു സിപിഐയിലെ പി ബാലചന്ദ്രനോട് പത്മജ പരാജയപ്പെട്ടത്. ടി എൻ പ്രതാപൻ്റെ നേതൃത്വത്തില്‍ പാർട്ടിയിലെ ഒരുവിഭാഗം തന്നെ പരാജയപ്പെടുത്തുകയായിരുന്നു എന്ന ആരോപണം ഉന്നയിച്ചാണ് പത്മജ പാർട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്.…

    Read More »
  • Crime

    ഉപദേശിച്ചപ്പോള്‍ തെറിവളിച്ചത് പ്രകോപനമായി; കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ മരണം കൊലപാതകം

    കാസര്‍ഗോഡ്:  കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ വിട്ടയച്ച പ്രതി ആസ്പത്രിയില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ ഒരാള്‍ അറസ്റ്റിലായി. പ്രതിയുടെ ബന്ധു കുഞ്ചത്തൂര്‍ കണ്വതീര്‍ഥയിലെ അബ്ദുള്‍ റഷീദിനെയാണ് (28) മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മീഞ്ച പതംഗളയിലെ മൊയ്തീന്‍ ആരിഫാണ് (22) തിങ്കളാഴ്ച മംഗളൂരുവിലെ ആസ്പത്രിയില്‍ മരിച്ചത്. മര്‍ദനം കാരണമുള്ള ആന്തരികരക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്റ്റേഷന്‍ജാമ്യം ലഭിച്ച മൊയ്തീനെ ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് അബ്ദുള്‍ റഷീദാണ്. മരണത്തില്‍ ദുരൂഹതയാരോപിച്ചുള്ള ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍ റഷീദ് അറസ്റ്റിലായത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്ന് പോലീസ് അറിയിച്ചു. കഞ്ചാവ് കടത്തിയതിന് ഞായറാഴ്ച രാത്രിയാണ് മൊയ്തീന്‍ അറസ്റ്റിലായത്. വീട്ടിലെത്തിയ മൊയ്തീനെ ഛര്‍ദിയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്റ്റേഷനില്‍നിന്നുള്ള മടക്കത്തിനിടെയാണ് മൊയ്തീനെ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. കൊല്ലണമെന്നുള്ള ഉദ്ദേശ്യത്തോടെയല്ല തല്ലിയതെന്നും കഞ്ചാവ് ഉപയോഗം നിര്‍ത്താനുള്ള ഉപദേശത്തിനിടെ മൊയ്തീന്‍ അസഭ്യം…

    Read More »
  • Kerala

    BDJS സ്ഥാനാര്‍ഥികളെ ഞായറാഴ്ച; നാല് സീറ്റില്‍ മത്സരിക്കും, കോട്ടയത്ത് തുഷാര്‍

    ആലപ്പുഴ: എന്‍.ഡി.എ.യില്‍ ബി.ഡി.ജെ.എസിന്റെ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഞായറാഴ്ച പ്രഖ്യാപിക്കും. ഇതിനായി സംസ്ഥാന സമിതിയോഗം ചേര്‍ത്തലയില്‍ ചേരും. നാലു സീറ്റുകളിലാണു പാര്‍ട്ടി മത്സരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്തു മത്സരിക്കുമെന്നുറപ്പായി. ഇവിടെ എസ്.എന്‍.ഡി.പി. യോഗത്തിനുള്ള സംഘടനാശേഷി പ്രയോജനപ്പെടുത്താനാകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞതവണ ബി.ഡി.ജെ.എസ്. മത്സരിച്ച മാവേലിക്കരയിലും ഇടുക്കിയിലും ബി.ജെ.പി.ക്കു കൂടി സമ്മതരായ സ്വതന്ത്രരെ ഇറക്കാനാണു നീക്കം. മാവേലിക്കരയില്‍ കെ.പി.എം.എസിന്റെ മുന്‍നിര നേതാവിനെ മത്സരിപ്പിക്കാനാണു ശ്രമം. കോണ്‍ഗ്രസ് വിട്ട കെ.പി.എം.എസ്. നേതാവിനെയും പരിഗണിക്കുന്നുണ്ട്. ഇടുക്കിയിലും ബി.ജെ.പി.ക്കു കൂടി സമ്മതരായ സ്വതന്ത്രരെയാണു പാര്‍ട്ടി ലക്ഷ്യമിടുന്നത്. നേതാക്കളായ സിനില്‍ മുണ്ടപ്പള്ളി, കെ. പദ്മകുമാര്‍ എന്നിവരെയും ഇവിടെ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞതവണ മത്സരിച്ച വയനാടിനു പകരം എറണാകുളമോ ചാലക്കുടിയോ ലഭിച്ചേക്കും. ഇതില്‍ തീരുമാനമായശേഷമേ സ്ഥാനാര്‍ഥികളെ നിശ്ചയിക്കൂ. ചാലക്കുടിയാണെങ്കില്‍ റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍ ചാലക്കുടിയെയാണു പരിഗണിക്കുന്നത്. എറണാകുളത്ത് വടക്കന്‍ പറവൂരില്‍നിന്നുള്ള ബി.ഡി.ജെ.എസ്. വനിതാവിഭാഗം നേതാവ് ഷീബയ്ക്ക് അവസരം ലഭിച്ചേക്കും. ഡല്‍ഹിയിലുള്ള തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച…

    Read More »
Back to top button
error: