Month: March 2024

  • Kerala

    സ്വന്തം സ്ഥാനാർഥികളെ പോലും നിർത്താൻ കഴിയാത്ത ഗതികേടിലാണ് ബി.ജെ.പി; കൂട്ടത്തിൽ പത്മജയും: രാഹുൽ മാങ്കൂട്ടത്തിൽ 

    തിരുവനന്തപുരം: പത്മജ വേണുഗോപാല്‍ മൂന്നുതവണ കോൺഗ്രസ് ടിക്കറ്റിൽ ഇലക്ഷനിൽ നിന്നു മത്സരിച്ചിട്ടുണ്ടെന്നും പാർട്ടിയിൽ പരിഗണന കിട്ടിയില്ലെന്ന അവരുടെ വാദം  അംഗീകരിക്കാൻ കഴിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. തോറ്റത് ഞങ്ങളുടെ കുഴപ്പമല്ല.മറ്റ് സംസ്ഥാനങ്ങളില്‍ നേതാക്കള്‍ എന്തിനാണോ ബി.ജെ.പിയില്‍ പോയത് അതിന് തന്നെയാണ് പത്മജയും പോയത്.അതിന് കോൺഗ്രസിനെ ബലിയാടാക്കാൻ നോക്കേണ്ട. സ്വന്തം സ്ഥാനാർഥികളെ പോലും നിർത്താൻ കഴിയാത്ത ഗതികേടിലാണ് ബി.ജെ.പിയുള്ളത്.അവർക്ക് ഏറ്റവും സാധ്യതയുണ്ടെന്ന് പറയുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ലോക്സഭ മണ്ഡലങ്ങളില്‍ പോലും സ്ഥാനാർഥിയെ നിശ്ചയിക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചിട്ടില്ല. എം.വി ഗോവിന്ദൻ കോണ്‍ഗ്രസിനെ വിമർശിക്കാൻ നില്‍ക്കണ്ട. ബി.ജെ.പിയുടെ അത്താഴ വിരുന്നില്‍ പങ്കെടുത്തവരാണ് സി.പി.എം നേതാക്കളെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. നാളെ പിണറായി വിജയൻ ബി.ജെ.പിയിലേക്ക് പോയാല്‍ പോലും അത്ഭുതപ്പെടേണ്ട.പിണറായി വിജയനെ ചിലപ്പോള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കുമെന്നും രാഹുല്‍ പറഞ്ഞു

    Read More »
  • Careers

    റെയില്‍വേയില്‍ 9000 ടെക്നീഷ്യൻ ഒഴിവുകള്‍; മാർച്ച് 9 മുതൽ അപേക്ഷിക്കാം

    ഇന്ത്യൻ റെയില്‍വേയില്‍ ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ മാർച്ച്‌ ഒമ്ബതുമുതല്‍ സമർപ്പിക്കാം. 9000 ഒഴിവിലേക്കാണ് വിജ്ഞാപനം. ടെക്നീഷ്യൻ ഗ്രേഡ്-1 തസ്തികയില്‍ 1100 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ്-11 തസ്തികയില്‍ 7900 ഒഴിവുമാണുള്ളത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്. പ്രായം: ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയില്‍ 18-36, ടെക്നീഷ്യൻ ഗ്രേഡ്-II തസ്തികയില്‍ 18-33. ശമ്ബളസ്കെയില്‍: ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയില്‍ ലെവല്‍-5, ടെക്നീഷ്യൻ ഗ്രേഡ്-II തസ്തികയില്‍ ലെവല്‍-2. അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ആർ.ആർ.ബി. വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആർ.ആർ.ബിയുടെ വെബ്സൈറ്റ്: https://www.rrbthiruvananthapuram.gov.in. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ എട്ടുവരെ അപേക്ഷിക്കാം. https://www.rrbthiruvananthapuram.gov.in.

    Read More »
  • Kerala

    തൃശൂരില്‍ പ്രവാസിയടക്കം 3 അംഗ കുടുംബം ജീവനൊടുക്കി

    തൃശ്ശൂർ പേരാമംഗലം അമ്ബലക്കാവില്‍ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയില്‍. അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ്(35), ഭാര്യ സംഗീത (33), മകൻ ഹരിൻ 9 എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടിസം ബാധിതനായിരുന്നു ഇവരുടെ ഒൻപത് വയസുള്ള കുട്ടി. ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വീട് തുറക്കാത്തതിനെത്തുടർന്ന് അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നു കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 12 ദിവസം മുമ്ബാണ് സുമേഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമികമായിട്ടുള്ള സംശയം.

    Read More »
  • Kerala

    പത്മജയുടെ ബിജെപി പ്രവേശനം ശോഭയെ ഒതുക്കാനുള്ള സുരേന്ദ്രന്റെ നീക്കമെന്ന് കെ മുരളീധരൻ; മറുപടി പറയുന്നില്ലെന്ന് ശോഭാ സുരേന്ദ്രൻ 

    ആലപ്പുഴ: പത്മജയുടെ ബിജെപി പ്രവേശനം ശോഭാ സുരേന്ദ്രനെ ഒതുക്കാനുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നീക്കമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.   ഈ‌ തിരഞ്ഞെടുപ്പോടെ ശോഭാ സുരേന്ദ്രൻ ബിജെപിയിൽ അപ്രസക്തയാകുമെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് വിട്ട് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നതില്‍ സന്തോഷമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു. മുരളീധരന് ശക്തമായ മറുപടി പറയണമെന്നുണ്ട്. വേണ്ടെന്ന് വെയ്ക്കുന്നത് കുറച്ച്‌ കഴിഞ്ഞാല്‍ അദ്ദേഹത്തെയും മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണ്. സ്വന്തം പിതാവിനെ പോലും തള്ളിപ്പറഞ്ഞയാളാണ്  മുരളീധരനെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പത്മജ സ്ഥാനാർഥിയാകുമോ എന്നത് ഇപ്പോള്‍ പറയാനാവില്ല.ബിജെപിയില്‍ ആര് ചേരുന്നതും ഉപാധികളോടെയല്ല. അനില്‍ ആന്റണിയുടെ പ്രവേശനവും നിരുപാധികമായിരുന്നു. കെ മുരളീധരന്റെ വിമർശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും നിരാശയില്‍ നിന്നുള്ള വാക്കുകളാണ് മുരളീധരന്റേതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇന്ന് രാശിയുള്ള ദിവസമാണെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    താനൂര്‍ ബോട്ട് അപകടം: ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിച്ചില്ല

    മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ ചികിത്സാ ധനസഹായം നല്‍കിയില്ലെന്ന് കുടുംബങ്ങള്‍. അപകട സമയത്ത് സര്‍ക്കാര്‍ ചികിത്സ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പണം നല്‍കിയില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കായി ഇതിനോടകം ചെലവഴിച്ചത്. കഴിഞ്ഞ മേയ് 7ന് വൈകുന്നേരമാണ് 22 പേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ താനൂര്‍ ബോട്ട് അപകടം സംഭവിക്കുന്നത്. ചികിത്സാ സഹായത്തിനായി ഒരുപാട് ഓഫീസുകളിലടക്കം കയറി ഇറങ്ങിയിട്ടുണ്ടെന്ന് പരിക്കേറ്റ കുട്ടിയുടെ പിതാവ് മുഹമ്മദ് ജാബിര്‍ പറഞ്ഞു. കലക്ടര്‍ക്കും വില്ലേജ് ഓഫിസിലും പരാതി നല്‍കി. നഗരസഭയിലും പരാതി കൊടുത്തു. മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് കൊടുത്തു. എം.എല്‍.എ മുഖാന്തരവും കത്ത് നല്‍കി. എന്നിട്ടും ഇതുവരെ ധനസഹായം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ ജാബിറിന്റെ ഭാര്യയും മകനും മരണപെട്ടിരുന്നു. കൂടെയുണ്ടായിരുന്ന 10ഉം 8ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളാണ് രക്ഷപ്പെട്ടത്. ഇവരുടെ ചികിത്സക്കായി ലക്ഷങ്ങളാണ് ചെലവായത്. സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ മറ്റു…

    Read More »
  • Kerala

    ”മുരളിയേട്ടനോട് പറയാനുള്ളത്”…; മുരളീധരന് പത്മജയുടെ മറുപടി

    തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തെ ചൊല്ലിയുള്ള വാക്‌പോര് തുടരുകയാണ്. പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും, സഹോദരിയെന്ന നിലയില്‍ കാണാന്‍ ബുദ്ധിമുട്ടാണെന്നും കരുണാകരന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ പറഞ്ഞതിനോട് പ്രതികരിച്ച് പത്മജ വേണുഗോപാല്‍. ”മുരളിയേട്ടന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. മുരളിയേട്ടന്‍ അച്ഛനെ എത്ര വേദനിപ്പിച്ചയാളാണ്. അച്ഛന്‍ മരിക്കുന്നത് വരെ പത്മജ അച്ഛനെ വേദനിപ്പിച്ചിട്ടില്ല. മറ്റുള്ളവര്‍ അച്ഛന്റെ കാര്യം പറയുന്നത് മനസിലാക്കാം. പക്ഷേ ചേട്ടന്‍ അച്ഛന്റെ ആത്മാവ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്… …ജീവിച്ചിരിക്കുമ്പോള്‍ അച്ഛനോട് ഒരു താല്‍പര്യവും കാണിക്കാത്ത ആളാണ് ചേട്ടന്‍. അതൊക്കെ എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയം വച്ചിട്ടാണ് കെ മുരളീധരന്‍ എന്നെ സഹോദരിയായി കാണാന്‍ സാധിക്കില്ലെന്ന് പറഞ്ഞതെങ്കില്‍ ഡിഐസിയിലേക്ക് പോയപ്പോഴും ചേട്ടനായിട്ട് തന്നെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ മനസ് എല്ലാവര്‍ക്കും അറിയാം. ഞാന്‍ അതിന് മറുപടി പറയാന്‍ അന്നും ഇല്ല…

    Read More »
  • Crime

    സായാഹ്ന സവാരിക്കിറങ്ങിയ ജഡ്ജിക്ക് നേരെ നായ കുരച്ചുചാടി; പത്തനംതിട്ടക്കാരന്‍ കൊച്ചിയില്‍ ‘പെട്ടു’

    കൊച്ചി:കുരച്ചുചാടുന്ന വളര്‍ത്തുനായയുമായി സായാഹ്ന സവാരിക്കിറങ്ങിയ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട എരിമറ്റൂര്‍ സ്വദേശി അജു ജോസഫിനെയാണ് (42) അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടത്. മറൈന്‍ഡ്രൈവിലെ അബ്ദുള്‍കലാം മാര്‍ഗില്‍ ആള്‍ത്തിരക്കുള്ള നടപ്പാതയിലാണ് കുരച്ചുചാടുന്ന വളര്‍ത്തുനായയുമായി യുവാവ് സായാഹ്നസവാരിക്കിറങ്ങിയത്. നടക്കുന്നവരുടെ മുന്നിലേക്ക് പലതവണ കുതിച്ചുചാടിയ നായയെ മാറ്റാനാവശ്യപ്പെട്ടിട്ടും വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് അജു ജോസഫിനെതിരെ കേസെടുത്തത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനും നടക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വിഷയത്തിലിടപെടാന്‍ ജഡ്ജി ഗണ്‍മാനോട് ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 6.45-നാണ് സംഭവം. നായയുടെ ബെല്‍റ്റില്‍ അജു പിടിച്ചിട്ടുണ്ടെങ്കിലും എതിരേ ആളുകള്‍ നടന്നുവരുമ്പോള്‍ പലവട്ടം കുരച്ചുചാടി. പലരും ഒഴിഞ്ഞുമാറി. ആളുകള്‍ക്ക് ഭീഷണിയാണെന്ന് ഒരാള്‍ മുന്നറിയിപ്പ് നല്‍കി. മറ്റാളുകളും നായയുമായി നടക്കാറുണ്ടെന്നും താന്‍ വന്നപ്പോള്‍ മാത്രം എന്താണ് പ്രശ്നമെന്നുമായിരുന്നു മറുചോദ്യം. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ നിര്‍ദേശപ്രകാരം യൂണിഫോമിലുള്ള ഗണ്‍മാന്‍ കിഷോര്‍ ആള്‍ത്തിരക്കുള്ളയിടത്ത് നായയുമായി നടക്കുന്നതിലെ പ്രശ്നം പറഞ്ഞു. ഇത് ഗൗനിക്കാതെ തര്‍ക്കം തുടര്‍ന്ന…

    Read More »
  • India

    ഭാര്യ വീട്ടുജോലികള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി

    ന്യൂഡല്‍ഹി: ഭാര്യ വീട്ടുജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കാണാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. എന്നാല്‍ തന്റെ കുടുംബത്തില്‍നിന്ന് മാറി മറ്റൊരിടത്ത് ജീവിക്കണമെന്ന് ഭര്‍ത്താവിനോട് ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചന ഹര്‍ജി തള്ളിയ കുടുംബകോടതിയുടെ ഉത്തരവിനെതിരായ ഭര്‍ത്താവിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. വിവാഹജീവിതത്തില്‍, ഉത്തരവാദിത്വങ്ങള്‍ പങ്കിടുന്നതിന്റെ ഭാഗമായി ഭാര്യ ഗാര്‍ഹിക ജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നത് ഒരു ക്രൂരതയായി കാണാനാകില്ല. ഭര്‍ത്താവ് സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമ്പോള്‍ ഭാര്യ ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത് പതിവാണ്. വിവാഹിതയായ സ്ത്രീയോട് വീട്ടുജോലികള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് വീട്ടുജോലിക്കാരിയോട് ആവശ്യപ്പെടുന്നതുപോലെയല്ല. വിവാഹിത, വീട്ടുജോലികള്‍ ചെയ്യുന്നത് തന്റെ കുടുംബത്തോടുള്ള സ്നേഹവും കരുതലുമായാണ് കണക്കാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യ വീട്ടുജോലികള്‍ ചെയ്യാറില്ലെന്നും ഭര്‍തൃവീട്ടിലെ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാറില്ലെന്നും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, തന്റെ വീട്ടില്‍നിന്ന് മാറി താമസിക്കണമെന്ന് ഭാര്യയും അവരുടെ കുടുംബവും നിര്‍ബന്ധിച്ചിരുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മറ്റു വരുമാനമില്ലാത്ത, പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുക എന്നത്…

    Read More »
  • Kerala

    പത്മജയെ വിമര്‍ശിക്കുന്നത് മുന്‍പ് ബിജെപിയുമായി ചര്‍ച്ച നടത്തിയവര്‍; ബിന്ദു കൃഷ്ണയ്‌ക്കെതിരേ സുരേന്ദ്രന്റെ ഒളിയമ്പ്

    തിരുവനന്തപുരം: കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിക്കുന്ന പലരും, മുന്‍പ് ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയിട്ടുള്ളവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ഉന്നമിട്ടാണ് സുരേന്ദ്രന്റെ പരിഹാസം. പത്മയുടെ ഭര്‍ത്താവിനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നതില്‍ ഭയന്നാണ് അവര്‍ ബിജെപിയിലേക്കു പോകുന്നതെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ്, ഈ വിമര്‍ശനം ഉന്നയിക്കുന്നവര്‍ മുന്‍പ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. ”ഇ.ഡിയെ കണ്ട് ഭയന്നിട്ടാണ് പത്മജ ബിജെപിയിലേക്കു പോകുന്നതെന്ന് പറഞ്ഞ ആളുകളൊക്കെ ഇതിനു മുന്‍പ് ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടുള്ളവരാണ്. എന്റെ മാന്യതയ്ക്ക് അനുസരിച്ച് ഞാന്‍ അതേക്കുറിച്ചൊന്നും അധികം പറയുന്നില്ല. ഈ പറയുന്ന ആളുകളൊക്കെയായി പല തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊക്കെ വെറുതേ ആളുകളെ കബളിപ്പിക്കാന്‍ പറയുന്നതാണ്. കോണ്‍ഗ്രസിനെ വഞ്ചിച്ച് ബിജെപിയില്‍ പോയി എന്നൊക്കെ ചിലര്‍ പറയുന്നതുകേട്ടു. കോണ്‍ഗ്രസിനെ വഞ്ചിച്ച് സിപിഎമ്മിന്റെ പാളയത്തില്‍ പോയവര്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു? മൂന്നു പാര്‍ട്ടികളുടെ പ്രസിഡന്റായിരുന്ന…

    Read More »
  • Movie

    എം.മോഹനൻ്റെ ‘ഒരു ജാതി ജാതക’ത്തിലെ ജയശങ്കറിൻ്റെ ജാതക പ്രശ്നങ്ങൾ (വീഡിയോ)

      “ഞാൻ ജയശങ്കറിൻ്റെ കൈയ്യൊന്നു നോക്കിക്കോട്ടെ?” ആ പെൺകുട്ടി ജയശങ്കർ എന്ന യുവാവിനോടു ചോദിക്കുന്നു. ജയശങ്കറിൻ്റെ കൈ കണ്ടതിനു ശേഷം അവൾ പറയുന്നു: “ങ്ങടെ ജീവിതത്തിലെ ഏറ്റവും മോശമായ സമയമാണിനി വരാൻ പോകുന്നത്. ഒരുപാട് അപമാനങ്ങളും അവഹേളനങ്ങളും ഒക്കെ സഹിക്കേണ്ടി വരും…” ഇതു കേൾക്കുന്ന ജയശങ്കറിൻ്റെ മുഖം വിവർണമാകുന്നു. വീണ്ടും അവളുടെ വാക്കുകൾ: “ങ്ങള് കാരണം ഇവിടെ കലാപങ്ങൾ വരെഉണ്ടാകാൻ  സാദ്ധ്യതയുണ്ട്. ഞാനിനി ഒരു കാര്യം കൂടി പറയാം. ങ്ങടെ കൈ ഇനി വേറൊരു മനുഷ്യനെ കാണിക്കാൻ നിക്കണ്ട.” ഇതും കൂടി കേട്ട ജയശങ്കർ ആകെ തകർന്നു…. എം.മോഹനൻ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിൻ്റെ ട്രയിലറിലെ ഒരു മുഹൂർത്തമാണിത്. കൈ രേഖ നോക്കി ഒരു യുവാവിൻ്റെ ഭാവി പ്രവചിക്കുന്ന പെൺകുട്ടിയുടെ ഈ വാക്കുകളും, അവളുടെ ഭാവഭേദമില്ലാത്ത ഇടപെടലും ജയശങ്കറിൻ്റെ നിസ്സഹയാവസ്ഥയും ഇതിനകം ഏറെ പ്രചുരപ്രചാരം നേടുകയും കൗതുകമുയർത്തുകയും ചെയ്തിരിക്കുന്നു. ഇവിടെ ജയശങ്കറായി എത്തുന്നത് വിനീത് ശ്രീനിവാസനാണ്. നിഖിലാ…

    Read More »
Back to top button
error: