KeralaNEWS

ജീവിക്കാൻ മാർഗമില്ല; 20കാരൻ വീട്ടില്‍ നട്ടുവളര്‍ത്തിയത് 39 കഞ്ചാവ് ചെടികള്‍ !!

ഇടുക്കി: വീട്ടുവളപ്പില്‍  കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിലായി. കൊന്നത്തടി പനംകൂട്ടി ഇളമ്ബശ്ശേരിയില്‍ ഡെനില്‍ വർഗ്ഗീസ് (20) ആണ് അറസ്റ്റിലായത്.39 കഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്ത്.

അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നർക്കോട്ടിക് സ്‌ക്വാഡ് എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ കെ. രാജേന്ദ്രനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.

പാകി മുളപ്പിച്ച നിലയില്‍ 18 സെന്റീമീറ്ററോളം വളർച്ചയെത്തിയ തൈകളാണ് കണ്ടെത്തിയത്.ജീവിക്കാൻ വേറെ മാർഗമില്ലെന്നും കഞ്ചാവ് ചെടികള്‍ വില്‍പ്പനയ്ക്ക് വേണ്ടിയാണ് വീട്ടുവളപ്പില്‍ നട്ടുവളർത്തിയതെന്നും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Back to top button
error: