Month: March 2024
-
Kerala
മയക്കുമരുന്നിന് അടിമയായ മഞ്ചേശ്വരത്തെ 21 കാരനെ മർദ്ദിച്ചു കൊലപ്പെടുത്തി, 3 പേർ പിടിയിൽ
മഞ്ചേശ്വരത്തെ 21 കാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യുവാവിന്റെ മരണത്തിന് കാരണമായത് മര്‍ദ്ദനം മൂലമുള്ള ആന്തരിക രക്തസ്രാവമാണെന്ന് വ്യക്തമാക്കുന്ന പ്രാഥമിക പോസ്റ്റ് മോർട്ടം റിപോർട്ട് പുറത്തു വന്നിട്ടുണ്ട്. മിയാപദവ് സ്വദേശി മൊയ്‌ദീൻ ആരിഫ് (21) ആണ് തിങ്കളാഴ്ച ദുരൂഹ സാചര്യത്തിൽ മരിച്ചത്. മയക്കുമരുന്ന് ലഹരിയിൽ പൊതുസ്ഥലത്ത് ബഹളം വച്ചു എന്ന പരാതിയെ തുടർന്ന് ഞായറാഴ്ച രാത്രി ആരിഫിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് രാത്രി തന്നെ ബന്ധുക്കൾക്കൊപ്പം യുവാവിനെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. പിന്നീട് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിനെ മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് മൃതദേഹം പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളജിൽ വിദഗ്ധ പോസ്റ്റ് മോർട്ടം നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ബന്ധുവടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.…
Read More » -
Kerala
പത്തനംതിട്ടയിൽ ഒന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവർക്ക് 38 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും
പത്തനംതിട്ട: ഒന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 38 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തടിയൂർ സ്വദേശി റെജി കെ തോമസിനെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ ഒടുക്കാതിരുന്നാല്‍ നാലര വർഷം അധിക കഠിനതടവ് ശിക്ഷ അനുഭവിക്കണം. സ്കൂളില്‍ നിന്നും മടങ്ങി വരുമ്ബോഴാണ് പ്രതി ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡനം നടത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ തടിയൂർ, കടയാർ കോട്ടപ്പള്ളില്‍ വീട്ടില്‍ തോമസ് മകൻ റെജി കെ തോമസിന് (50) പത്തനംതിട്ട ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജ് ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. 2017 കാലയളവില്‍ നടന്ന സംഭവത്തില്‍ കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ വിചാരണ തുടങ്ങിയ ശേഷം പലവിധ കാരണങ്ങളാല്‍ നീണ്ടുപോയ വിചാരണ കോടതിയിലെ ഏറ്റവും പഴക്കം ചെന്ന കേസിലാണ് പോക്സോ അതിവേഗ കോടതി ഇന്ന്…
Read More » -
Kerala
മുതിർന്ന മാധ്യമ പ്രവർത്തൻ ഭാസുരേന്ദ്രബാബു അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു (76) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ. രാഘവൻ പിള്ളയുടെയും കെ. പങ്കജാക്ഷിയമ്മയുടെയും ഇളയ മകനായി ആലപ്പുഴയിൽ ജനനം. എസ്ഡിവി സ്കൂളിലും എസ് ഡി കോളേജിലുമായിരുന്നു വിദ്യാഭ്യാസം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ ജീവനക്കാരനായി ഔദ്യോഗിക ജീവിതം തുടങ്ങിയെങ്കിലും കേന്ദ്ര സർക്കാർ ജീവനക്കാരനായിരിക്കെ നക്സലൈറ്റ് പ്രസ്‌ഥാനത്തിലേക്ക് ആകൃഷ്ടനായി. നക്സൽ ബാരി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ജനകീയ സാംസ്കാരിക വേദിയുടെ ചുമതലയും വഹിച്ചു. പ്രേരണ, കോമ്രേഡ് എന്നീ പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതലയും വഹിച്ചു.അടിയന്തരാവസ്ഥക്കാലത്ത് ശാസ്തമംഗലം ക്യാമ്പിൽ പൊലീസ് മർദ്ദനത്തിന് ഇരയായി. നാല് വർഷം പൂജപ്പുര സെൻട്രൽ ജയിലിൽ തടവ് അനുഭവിച്ചു. ചിന്നഭിന്നമായി കിടന്നിരുന്ന കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തെ പുന:സംഘടിപ്പിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയിൽമോചിതനായ ഭാസുരേന്ദ്രബാബു എംഎൽ പ്രസ്ഥാനങ്ങളുടെ സെൻട്രൽ റീ ഓർഗനൈസേഷൻ കമ്മിറ്റിയുടെ കേരള സംസ്ഥാന ഘടകത്തിൻ്റെ അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് മാധ്യമ പ്രവർത്തന രംഗത്ത്…
Read More » -
Kerala
സിദ്ധാർത്ഥന്റെ ആത്മഹത്യയെക്കുറിച്ച് പ്രതികരിച്ചാല്‍ 10001 രൂപ സമ്മാനം, വെല്ലുവിളി ഏറ്റെടുത്ത് സുനില്‍ പി. ഇളയിടം; തുക നാളെ കൈമാറുമെന്ന് ബിജെപി നേതാവ് ഇ കൃഷ്ണദാസ്
പൂക്കോട് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പ്രതികരിച്ചാല്‍ സുനില്‍ പി ഇളയിടത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ച 10001 രൂപ നാളെ കൈമാറുമെന്ന് ബിജെപി സംസ്ഥാന ട്രഷറല്‍ ഇ കൃഷ്ണദാസ്, എന്നാല്‍ ഈ തുക സ്വീകരിക്കാൻ തനിക്കാകില്ലെന്ന് വ്യക്തമാക്കിയ സുനില്‍ പി ഇളയിടം. നിര്‍ബന്ധമാണെങ്കില്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ നിര്‍ദേശം നല്‍കി. എസ്എഫ്‌ഐക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കേസില്‍ സുനില്‍ പി ഇളയിടം പ്രതികരിക്കുന്നില്ലെന്നും പ്രതികരിച്ചാൽ 10001 രൂപ നൽകുമെന്നുമായിരുന്നു കൃഷ്ണദാസിന്റെ വെല്ലുവിളി പൂക്കോട് വിഷയത്തില്‍ വാ തുറക്കാന്‍ ബിജെപി സംസ്ഥാന ട്രഷറല്‍ വെല്ലുവിളിച്ചു. മാത്രമല്ല സമ്മാനവും പ്രഖ്യാപിച്ചു. പാലക്കാട് അഞ്ച് ദിവസത്തെ പ്രഭാഷണ പരിപാടിക്കെത്തിയ സുനില്‍ പി ഇളയിടം എസ്.എഫ്.ഐയെ തളളി രംഗത്തെത്തി.വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ അതിക്രമം തടയാന്‍ ഉത്തരവാദിത്വപ്പെട്ടവരായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരെന്നും എസ്എഫ്ഐക്കാര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടുവെന്നത് പോരായ്മയാണെന്നും തുറന്നുപറഞ്ഞു ഇതോടെ താന്‍ പ്രഖ്യാപിച്ച സമ്മാന തുക കൈമാറാന്‍ തയ്യാറാണെന്ന് ബിജെപി നേതാവും അറിയിച്ചു, നാളെ ചെക്ക് കൈമാറുമെന്നാണ് കൃഷ്ണദാസ്…
Read More » -
Kerala
ഇടുക്കിയിൽ 2700 ഏക്കർ ഭൂമി തിരിച്ചുപിടിക്കും, സർക്കാർ നടപടി ആരംഭിച്ചു
ഇടുക്കി ജില്ലയിൽ 2700 ഏക്കർ തോട്ടം ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം തുടങ്ങി. സ്പെഷൽ ഓഫീസർ ആയിരുന്ന എം ജി രാജമാണിക്യം നൽകിയ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാർ നടപടി. സ്വാതന്ത്ര്യത്തിനു മുൻപ് വിദേശ കമ്പനിയുടെ കൈവശം ഇരുന്നതെന്ന് സ്പെഷ്യൽ ഓഫീസർ കണ്ടെത്തിയ എം എം ജെ പ്ലാന്റേഷൻ 2709.67 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് നടപടി. ആദ്യഘട്ടമായി കട്ടപ്പന സബ് കോടതിയിൽ ജില്ലാ കളക്ടർ സിവിൽ കേസ് ഫയൽ ചെയ്തു. ഏലപ്പാറ വാഗമൺ വില്ലേജുകളിലായി കിടക്കുന്ന കോട്ടമല എസ്റ്റേറ്റിൻ്റെ 1795.44 ഏക്കർ , ബോണാമി എസ്റ്റേറ്റിൻ്റെ 914 .23 ഏക്കർ ഭൂമി എന്നിവ തിരിച്ചുപിടിക്കാനാണ് തീരുമാനം. പ്രതിസന്ധിയെ തുടർന്ന് രണ്ടു തോട്ടങ്ങളും പൂട്ടിക്കിടക്കുകയാണ്. വിദേശ കമ്പനികൾ കൈവശം വച്ചിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സ്വാതന്ത്രരാനന്തരം സർക്കാരിനാണെന്ന് സ്പെഷ്യൽ ഓഫീസർ കണ്ടെത്തിയിരുന്നു.
Read More » -
NEWS
ഗുരുവായൂരിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പ്, വ്യാജപ്രചാരണമെന്ന് ദേവസ്വം ചെയര്‍മാന്‍
ഗുരുവായൂര്‍ ദേവസ്വം നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പ്. ദേവസ്വത്തില്‍ നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തായത്. ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൃത്യമായ കണക്കുകള്‍ ദേവസ്വത്തിലില്ല എന്നും, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഓഡിറ്റ് നടന്നില്ലെന്നും കണ്ടെത്തി. ആദായനികുതി വകുപ്പ് നോട്ടീസുകള്‍ ദേവസ്വം തുടര്‍ച്ചയായി അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. റെയ്ഡിന്റെ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിനിടെ ഗുരുവായൂര്‍ ദേവസ്വം നികുതി വെട്ടിപ്പ് നടത്തി എന്നത് വ്യാജപ്രചാരണവും തെറ്റിദ്ധാരണാജനകവുമാന്നെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍. ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്തി മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നു. ആദായ നികുതി വകുപ്പിനെ ഒരു രൂപ പോലും ദേവസ്വം കബളിപ്പിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. കേരള നിയമസഭ പാസാക്കി രാഷ്ട്രപതി അംഗീകരിച്ച ഗുരുവായൂര്‍ ദേവസ്വം ആക്ട് 1978 പ്രകാരമാണ് ദേവസ്വം പ്രവര്‍ത്തിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ എല്ലാവരുമാനങ്ങളും ആദായ നികുതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതാണെന്നും ചെയര്‍മാന്‍ അറിയിച്ചു.
Read More » -
Kerala
പത്മജ ബിജെപി അംഗത്വം സ്വീകരിച്ചു; ഗവർണറായി കേരളത്തിലേക്കെന്ന് സൂചന
ന്യൂഡൽഹി: കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. കേരളത്തിൽ ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം ഇന്നലെ രാവിലെ മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞ് ഇത് നിഷേധിച്ച് പത്മജ ഫേസ്ബുക്ക് പോസ്റ്റിട്ടെങ്കിലും വൈകിട്ടോടെ ആ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. അതിനിടയിലാണ് പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്. ഭർത്താവ് വേണുഗോപാലാണ് പത്മജ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആദ്യം സ്ഥിരീകരണം നല്‍കിയത്. സഹോദരന്‍ കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരരംഗത്ത് നില്‍ക്കുമ്ബോള്‍ പത്മജയുടെ ഈ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Read More » -
Kerala
കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വി.സിമാരെ പുറത്താക്കി ഗവര്‍ണര്‍
തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരെ പുറത്താക്കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, സംസ്‌കൃത സര്‍വകലാശാലാ വി.സി. ഡോ. എം.വി. നാരായണന്‍ എന്നിവരെയാണ് പുറത്താക്കിയത്. യുജിസി നിയമവും നിയമനം സംബന്ധിച്ച ചട്ടങ്ങളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇവരെ പുറത്താക്കുന്നത് സംബന്ധിച്ച കേസില്‍ ഹിയറിങ് നടത്തി തീരുമാനമെടുക്കുന്നതിന് കോടതി നിര്‍ദേശിച്ച ആറാഴ്ചസമയം വ്യാഴാഴ്ച കഴിയാനിരിക്കെയാണ് ഇപ്പോഴത്തെ നടപടി. തീരുമാനം ഗവര്‍ണര്‍ കോതിയെ അറിയിക്കും. സംസ്‌കൃത സര്‍വകലാശാലാ വി.സി. നിയമനത്തിനായി സമര്‍പ്പിച്ച പട്ടികയില്‍ നാരായണന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു പേരുള്‍പ്പെടുന്ന പാനല്‍ ചാന്‍സലര്‍ക്ക് നല്‍കണമെന്നാണ് ചട്ടം. മൂന്നുപേരില്ലാത്തതിനാലാണ് സാങ്കേതിക സര്‍വകലാശാലാ വി.സി. സ്ഥാനത്തുനിന്ന് ഡോ. എം.എസ്. രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയത്. ഈ വിധിയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ സമിതിയില്‍ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. കാലിക്കറ്റ് വി.സി. തിരഞ്ഞെടുപ്പ് സമിതിയില്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെട്ടിരുന്നു. രാജശ്രീയെ പുറത്താക്കിയതിനു പിന്നാലെ സമാന സാഹചര്യം…
Read More » -
Kerala
പത്മജ മാത്രമല്ല, കോൺഗ്രസിന്റെ പല നേതാക്കളും ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചു കഴിഞ്ഞുവെന്നും, കേരളത്തിലെ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പോടു കൂടി കേരളത്തിൽ സിപിഎമ്മിന്റെ അക്രമത്തെയും മത ഭീകരവാദ കൂട്ടുകെട്ടിനേയും അഴിമതിയേയും നേരിടാന്‍ ഇനി ബിജെപിയും എന്‍ഡിഎയും മാത്രമേ അവശേഷിക്കൂ എന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനമാതൃകയില്‍ ആകൃഷ്ടരായി നിരവധി പേരാണ് ബിജെപിയില്‍ ചേരുന്നത്. കേരളത്തിൽ തന്നെ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍, ലീഡര്‍ കെ കരുണാകരന്‍ മകള്‍ തുടങ്ങിയവരൊക്കെ ബിജെപിയിലേക്ക് വന്നു. ഇതൊക്കെ കാണിക്കുന്നത് ബിജെപിയുടെ പ്രസക്തി കേരളത്തിലും വര്‍ധിച്ചു വരുന്നു എന്നതാണ്.ഇതൊരു തുടക്കം മാത്രമാണ്. ഇപ്പോള്‍ വിമര്‍ശിക്കുന്ന പലരും നാളെ ബിജെപിയിലേക്ക് വരാനുള്ളതു കൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ ആവേശം കൊള്ളുന്ന ആളുകളുമായിട്ടൊക്കെ പലതവണ പാര്‍ട്ടിയുമായി ചര്‍ച്ച നടന്നിട്ടുണ്ട്. ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയവരാണ് ഇവര്‍. ആളുകളെ കബളിപ്പിക്കുന്ന നിലപാടുകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം- കെ സുരേന്ദ്രന്‍…
Read More » -
LIFE
ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി; ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറക്കി
കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടി ലോകത്തേക്കാണ് മമ്മൂട്ടി കടന്നു ചെല്ലുന്നത്. ജാതി രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡിഎന്‍എഫ്ടി പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി ഡിഎന്‍എഫ്ടി ഡയറക്ടര്‍ സുഭാഷ് മാനുവലിന് ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക രത്തീന, നിര്‍മ്മാതാവ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളില്‍ മാറാതെ നില്‍ക്കുന്ന ജാതി എന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയ ചിത്രമാണ് പുഴു. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിലെ സവിശേഷമായ ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ ഡിഎന്‍എഫ്ടിയാണ് പുറത്തിറക്കിയത്. ആനന്ദ് ടിവി അവാര്‍ഡുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ മമ്മൂട്ടി തനിക്ക് നല്‍കിയ പ്രചോദനമാണ് ഡിഎന്‍എഫ്ടിയുടെ പിറവിക്ക് കാരണമായതെന്ന് സുഭാഷ് മാനുവല്‍…
Read More »