KeralaNEWS

പത്തനംതിട്ടയിൽ ഒന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവർക്ക് 38 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും

പത്തനംതിട്ട: ഒന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 38 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

തടിയൂർ സ്വദേശി റെജി കെ തോമസിനെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പിഴ ഒടുക്കാതിരുന്നാല്‍ നാലര വർഷം അധിക കഠിനതടവ് ശിക്ഷ അനുഭവിക്കണം. സ്കൂളില്‍ നിന്നും മടങ്ങി വരുമ്ബോഴാണ് പ്രതി ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡനം നടത്തിയത്.

Signature-ad

ഓട്ടോറിക്ഷ ഡ്രൈവറായ തടിയൂർ, കടയാർ കോട്ടപ്പള്ളില്‍ വീട്ടില്‍ തോമസ് മകൻ റെജി കെ തോമസിന് (50)  പത്തനംതിട്ട ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജ് ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്.

2017 കാലയളവില്‍ നടന്ന സംഭവത്തില്‍ കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍  വിചാരണ തുടങ്ങിയ ശേഷം പലവിധ കാരണങ്ങളാല്‍ നീണ്ടുപോയ വിചാരണ കോടതിയിലെ ഏറ്റവും പഴക്കം ചെന്ന കേസിലാണ് പോക്സോ അതിവേഗ കോടതി ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്.

 പ്രോസിക്യൂഷന് വേണ്ടി അഡ്വ: ജയ്സണ്‍ മാത്യൂസ് ഹാജരായ കേസിന്‍റെ അന്വേഷണം നടത്തിയത് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി അനിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: