KeralaNEWS

സിദ്ധാർത്ഥന്റെ ആത്മഹത്യയെക്കുറിച്ച് പ്രതികരിച്ചാല്‍ 10001 രൂപ സമ്മാനം, വെല്ലുവിളി ഏറ്റെടുത്ത് സുനില്‍ പി. ഇളയിടം; തുക നാളെ കൈമാറുമെന്ന് ബിജെപി നേതാവ് ഇ കൃഷ്ണദാസ്

        പൂക്കോട് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പ്രതികരിച്ചാല്‍ സുനില്‍ പി ഇളയിടത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ച 10001 രൂപ നാളെ കൈമാറുമെന്ന് ബിജെപി സംസ്ഥാന ട്രഷറല്‍ ഇ കൃഷ്ണദാസ്, എന്നാല്‍ ഈ തുക സ്വീകരിക്കാൻ തനിക്കാകില്ലെന്ന് വ്യക്തമാക്കിയ സുനില്‍ പി ഇളയിടം. നിര്‍ബന്ധമാണെങ്കില്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ നിര്‍ദേശം നല്‍കി. എസ്എഫ്‌ഐക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കേസില്‍ സുനില്‍ പി ഇളയിടം പ്രതികരിക്കുന്നില്ലെന്നും പ്രതികരിച്ചാൽ 10001 രൂപ നൽകുമെന്നുമായിരുന്നു കൃഷ്ണദാസിന്റെ വെല്ലുവിളി

പൂക്കോട് വിഷയത്തില്‍ വാ തുറക്കാന്‍ ബിജെപി സംസ്ഥാന ട്രഷറല്‍ വെല്ലുവിളിച്ചു. മാത്രമല്ല സമ്മാനവും പ്രഖ്യാപിച്ചു. പാലക്കാട് അഞ്ച് ദിവസത്തെ പ്രഭാഷണ പരിപാടിക്കെത്തിയ സുനില്‍ പി ഇളയിടം എസ്.എഫ്‌.ഐയെ തളളി രംഗത്തെത്തി.വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ അതിക്രമം തടയാന്‍ ഉത്തരവാദിത്വപ്പെട്ടവരായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരെന്നും എസ്എഫ്ഐക്കാര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടുവെന്നത് പോരായ്മയാണെന്നും തുറന്നുപറഞ്ഞു

ഇതോടെ താന്‍ പ്രഖ്യാപിച്ച സമ്മാന തുക കൈമാറാന്‍ തയ്യാറാണെന്ന് ബിജെപി നേതാവും അറിയിച്ചു, നാളെ ചെക്ക് കൈമാറുമെന്നാണ്  കൃഷ്ണദാസ് പറയുന്നത്, എന്നാല്‍  കൃഷ്ണദാസിൻ്റെ സമ്മാനം സ്വീകരിക്കാനാകില്ലെന്ന് സുനില്‍ പി ഇളയിടം വ്യക്തമാക്കി., ഇക്കാര്യത്തില്‍ നിര്‍ബന്ധമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് സുനില്‍ പി ഇളയിടം പറയുന്നത്

Back to top button
error: