KeralaNEWS

ശിവരാത്രി പ്രമാണിച്ച്‌ ഇന്നും നാളെയും അധിക സര്‍വീസുമായി കൊച്ചി മെട്രോ

കൊച്ചി: ശിവരാത്രി പ്രമാണിച്ച്‌ കൊച്ചി മെട്രോ മാര്‍ച്ച്‌ 8, 9 തീയതികളില്‍ സര്‍വീസ് സമയം നീട്ടി. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും ട്രെയിന്‍ സര്‍വീസ്.
ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സൗകര്യത്തിന് വേണ്ടിയാണ് കൂടുതല്‍ സര്‍വീസുകള്‍.

ആലുവയില്‍ നിന്നും തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്നും ഇന്ന് (വെള്ളിയാഴ്ച്ച) രാത്രി 11.30 വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും.മാര്‍ച്ച്‌ 9ന് പുലര്‍ച്ചെ നാലര മുതലും കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കും.

Signature-ad

പുലര്‍ച്ചെ നാലര മുതല്‍ രാവിലെ 6 മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിന്‍ സര്‍വീസ് ഉണ്ടാവുക. ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് മാത്രമല്ല, അന്നേദിവസം നടക്കുന്ന യുപിഎസ് സി പരീക്ഷ എഴുതാന്‍ എത്തുന്നവര്‍ക്കും പുതുക്കിയ സമയക്രമം ഉപകാരപ്രദമാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: