KeralaNEWS

കൊടും ചൂടില്‍ ആശ്വാസമായി മഴയെത്തും 

തിരുവനന്തപുരം: കൊടും ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തും. ഇന്ന് അഞ്ച് ജില്ലകളില്‍  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ഇടുക്കി, വയനാട്  ജില്ലകളിലാണ് മഴ സാധ്യത.
അതേസമയം, ഏഴ് ജില്ലകളില്‍ ചൂട് കനക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.  ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയാവുമെന്നാണ് മുന്നറിയിപ്പ്.
എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള,തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: