Social MediaTRENDING
ലോകത്തിലെ ഏറ്റവും ഉയരമേറിയ അഞ്ച് ശിവ രൂപങ്ങളെ പരിചയപ്പെടാം
News DeskMarch 8, 2024
ആകാശത്തോളം ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന പ്രതിമകൾ ലോകത്തിനെന്നും അത്ഭുതമാണ്. എൻജിനീയറിങ്ങിന്‍റെ സാധ്യതകളും നിർമ്മാണത്തിന്‍റെ വൈദഗ്ദ്യവും ചേരുന്ന ധാരാളം നിർമ്മിതകൾ നാം പരിചയപ്പെട്ടിട്ടുണ്ട്.
അതിൽ ഉയരത്തിന്റെ കാര്യത്തിൽ വിസ്മയിപ്പിക്കുന്ന ഒരു കൂട്ടം ശിവപ്രതിമകളുമുണ്ട്.ഇതാ ലോകത്തിലെ ഏറ്റവും ഉയരമേറിയ അഞ്ച് ശിവ രൂപങ്ങൾ…
ലോകത്തിലെ ഏറ്റവും വലിയ ശിവ പ്രതിമ രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ നാഥദ്വാര രാജ്സമന്ദിലാണ് ഈ പ്രതിമയുള്ളത്.’വിശ്വാസ് സ്വരൂപം’ എന്നറിയപ്പെടുന്നതാണ് ഈ പ്രതിമയ്ക്ക് 369 അടി ഉയരമാണുള്ളത്. ഉദയ്പൂരിൽ നിന്നും 45 കിമി അകലെയാണ് ഈ സ്ഥലം.
ഉയരം കൂടിയ മറ്റൊരു ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണ്. കൈലാസനാഥ് മഹാദേവ ക്ഷേത്രത്തിലാണ് ഇത്. 144 അടിയാണ് ഉയരം
കർണാടകയിലെ മുരുഡേശ്വറിൽ ഉള്ള ശിവ പ്രതിമയാണ് മറ്റൊന്ന്. ഇതിന് 123 അടി ഉയരമാണുള്ളത്.
അടുത്തത് കോയമ്പത്തൂരിലെ ആദിയോഗി പ്രതിമയാണ്. ഇഷ ഫൗണ്ടേഷനാണ് പ്രതിമ നിർമ്മിച്ചത്. 112.4 അടി ഉയരമാണ് പ്രതിമക്കുള്ളത്. പ്രതിമയ്ക്ക് 24.99 മീറ്റർ വീതിയും 147 അടി നീളവും ഉണ്ട്.
മറ്റൊന്ന് മൗറീഷ്യസിലാണ്. മംഗൾ മൗറീഷ്യസ് എന്നറിയപ്പെടുന്ന ഈ പ്രതിമയ്ക്ക് 108 അടി ഉയരമാണുള്ളത്. മൗറീഷ്യസിലെ
സവാന്നെ ജില്ലയിലെ ഗംഗാ തലാവോ ഗ്രാമത്തിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്.