Social MediaTRENDING

ഈ‌ വനിതാ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്ത് സമ്മാനമായി നൽകും? 

ന്ന് ലോക വനിതാദിനം.തളർച്ചയിലും പ്രതിസന്ധിയിലും വീഴാതെ മുന്നേറുന്ന ഓരോ സ്ത്രീകളെയും ആദരിക്കുന്ന ദിവസമാണ് അന്താരാഷ്ട്ര വനിതാ ദിനം.
എന്നും ഓര്‍മ്മിക്കപ്പെടുന്ന സമ്മാനങ്ങള്‍ അവര്‍ക്ക് നല്‍കി ഈ ദിനം നമുക്ക് ആഘോഷമാക്കാം.ഈ വനിതാ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട സ്ത്രീകള്‍ക്ക് വാങ്ങി നൽകാൻ പറ്റിയ  സമ്മാനങ്ങൾ എന്തൊക്കെയാണ്?
അമ്മ, സഹോദരി, കാമുകി, ഭാര്യ, മകൾ… തുടങ്ങി നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന സ്ത്രീകള്‍ക്ക് സമ്മാനിക്കാന്‍ പറ്റിയ ഒന്നാണ് മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍. ലിപ്സ്റ്റിക്, ഐ മേക്കപ്പ് പാലറ്റ്, അവര്‍ക്കിഷ്ടപ്പെട്ട മേക്കപ്പ് ബ്രാന്‍ഡുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവ സമ്മാനിച്ച് അവരെ ഈ ദിവസം സന്തോഷിപ്പിക്കാം.
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വസ്തുവാണ് ഷോള്‍ഡര്‍ ബാഗ്. ഈ വനിതാ ദിനത്തില്‍ അത്തരം ബാഗുകളും അവര്‍ക്ക് സമ്മാനിക്കാവുന്നതാണ്. ജിം ബാഗും ഇന്ന് സ്ത്രീകള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. അതിനാല്‍ ഇവ രണ്ടും അവര്‍ക്ക് സമ്മാനിക്കാം.
വായന ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ഈ ദിവസം നല്‍കാന്‍ പറ്റിയ സമ്മാനമാണ് പുസ്തകങ്ങള്‍. അവര്‍ക്ക് ഇഷ്ടപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുക.
സ്ത്രീകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സമ്മാനങ്ങളിലൊന്നാണ് ആഭരണങ്ങള്‍. അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ആഭരണങ്ങള്‍ ഈ ദിനത്തില്‍ സമ്മാനിക്കാവുന്നതാണ്.
എന്നാൽ ഇതൊന്നുമല്ല വനിതാദിനത്തിൽ നമ്മൾ നൽകേണ്ടത്.നിങ്ങളുടെ ഒരു ചേർത്തുപിടിക്കൽ മാത്രം മതി അവർക്ക്.അമ്മയാകട്ടെ,സഹോദരിയാകട്ടെ,ഭാര്യയോ മകളോ കാമുകിയോ അയൽപക്കത്തെ അതിജീവിതയോ ആകട്ടെ.. ഒരു ആശ്വാസ വചനം..ഒപ്പം ഉണ്ടെന്ന ഉറപ്പ്…ആ ചേർത്തുപിടിക്കൽ… അതുമാത്രം മതി അവർക്ക് !

1990 മുതലാണ് മാർച്ച് 8 രാജ്യാന്തര വനിതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് രാജ്യാന്തര വനിതാദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.എന്നാൽ ഐക്യരാഷ്‌ട്ര സഭ വനിതാ ദിനമായി സ്വീകരിക്കുന്നതു മുൻപും സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഇത് ആഘോഷിച്ചിരുന്നു. റഷ്യ അടക്കമുളള നിരവധി രാജ്യങ്ങളിൽ വനിതാ ദിനം ദേശീയ അവധി ദിനവുമാണ്.

Back to top button
error: