Month: March 2024

  • Kerala

    ഷെയര്‍ ഓട്ടോ സര്‍വീസുമായി കൊച്ചി മെട്രൊ

    കൊച്ചി: നഗരത്തില്‍ മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച്‌ ഷെയർ ഓട്ടോ ഉടൻ ഓടിത്തുടങ്ങും.ഇ – ഓട്ടോകളാണ് പ്രധാനമായും ഇതിനായി ഉപയോഗപ്പെടുത്തുക. ഒരു ഓട്ടോയില്‍ പരമാവധി നാല് യാത്രക്കാരെ കയറ്റാനാണ് അനുമതി. രണ്ട് കിലോമീറ്റർ ദൂരത്തേക്ക് കുറഞ്ഞത് പത്ത് രൂപ നിരക്കിലാകും ഓട്ടോറിക്ഷ ഓടുക.മെട്രൊ യാത്രക്കാർക്ക് കുറഞ്ഞ ചെലവില്‍ യാത്ര സൗകര്യം ഒരുക്കുക എന്നതാണ് ലക്‌ഷ്യം. മെട്രൊയില്‍ മുപ്പത് രൂപയ്ക്ക് യാത്ര ചെയ്ത ശേഷം ലക്ഷ്യ സ്ഥാനത്തെത്താൻ 50 രൂപ ചെലവാക്കേണ്ടി വരുന്നു എന്ന യാത്രക്കാരുടെ പരാതിക്ക് പരിഹാരം കൂടിയാണ് ഷെയർ ഓട്ടോ സൗകര്യം. ഷെയർ ഓട്ടോ സംവിധാനം കേരളത്തിന് അപരിചിതമാണെങ്കിലും ഡല്‍ഹി, മുംബൈ, ജയ്‌പൂർ തുടങ്ങിയ നഗരങ്ങളില്‍ ഏറെ പ്രചാരമുള്ളതാണ്. ലാഭകരവും സുഗമവുമായ യാത്രാ സംവിധാനമാണിത്. 2022 ല്‍ മോട്ടോർ വാഹന വകുപ്പ് ഷെയർ ഓട്ടോ സർവീസിന് പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകള്‍ ശക്തമായ എതിർപ്പ് ഉന്നയിച്ചതിനാലാണ് പദ്ധതി നടപ്പാകാതെ പോയത്.

    Read More »
  • Kerala

    സെപ്റ്റിക് ടാങ്കില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പശുവിനെ കുളിപ്പിക്കുന്നതിനിടെ

    തിരുവനന്തപുരം: ബാലരാമപുരത്ത് സെപ്റ്റിക് ടാങ്കില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം. സെബാസ്റ്റ്യന്‍ (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10-നായിരുന്നു സംഭവം. പശുവിനെ കുളിപ്പിക്കാന്‍ സ്ലാബിന്റെ പുറത്തു കയറിയപ്പോള്‍ സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു. കുഴിക്കുള്ളില്‍ വീണ സെബാസ്റ്റ്യന്റെ നെഞ്ചില്‍ പൊട്ടിയ സ്ലാബ് പതിക്കുകയായിരുന്നു. ഓട്ടോ തൊഴിലാളിയായിരുന്നു മരിച്ച സെബാസ്റ്റ്യന്‍. നെയ്യാറ്റിന്‍കരയില്‍ നിന്ന് അഗ്‌നിശമനസേനയെത്തിയാണ് അദ്ദേഹത്തെ പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • Crime

    പരാതി തീര്‍പ്പാക്കി മടങ്ങി, പിന്നാലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

    പാലക്കാട്: ആലത്തൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും അന്നേദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുക്കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീര്‍പ്പാക്കിയശേഷം സ്റ്റേഷനില്‍നിന്നു പോയി തിരികെ എത്തിയ രാജേഷ് സ്വയം തീ കൊളുത്തുകയായിരുന്നു എന്ന് ആലത്തൂര്‍ പൊലീസ് പറയുന്നു. ഉച്ചയോടെ മണ്ണെണ്ണയില്‍ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തിയ രാജേഷ് ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ഉടന്‍ തന്നെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.  

    Read More »
  • India

    കേജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, നിര്‍ണായക വെളിപ്പെടുത്തല്‍ അല്പസമയത്തിനകം?

    ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്നു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയേക്കുമെന്നു വിവരം. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിലാണു കേജ്രിവാള്‍. ഇ.ഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കോടതിയില്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം കേജ്രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു. മദ്യനയ അഴിമതിയുടെ പിന്നലെ പണത്തിന്റെ സ്രോതസ്സ് എവിടെനിന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തുമെന്നും സുനിത പറഞ്ഞു. ഡല്‍ഹി ജനതയെ കഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത് എന്നാരോപിച്ചു ബിജെപിയെയും അവര്‍ കുറ്റപ്പെടുത്തി. ജയിലില്‍ ഇരുന്നുകൊണ്ടു രണ്ട് ഉത്തരവുകളാണു കേജ്രിവാള്‍ പുറപ്പെടുവിച്ചത്. കേജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രസ്താവനകളുമായി യുഎസും ജര്‍മനിയും രംഗത്തുവന്നിരുന്നു. സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്ന് അവര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് അരവിന്ദ് കേജ്രിവാളിനെ ഇഡി അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഏപ്രില്‍ രണ്ടുവരെ ഇ.ഡിക്ക്…

    Read More »
  • India

    ഒഡീഷയിലെ സംബാല്‍പൂരില്‍ മസ്ജിദിനു നേരെ ബോംബേറ്

    ഭുവനേശ്വർ: ഒഡീഷയിലെ സംബാല്‍പൂരില്‍ മസ്ജിദിനു നേരെ ബോംബേറ്.കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. മഅ് രിബ് നമസ്‌കാരത്തിനു പിന്നാലെയാണ് സംബാല്‍പൂരിലെ പിര്‍ ബാബ സ്‌ക്വയറിലെ സദര്‍ മസ്ജിദിനു നേരെ ബോംബെറിഞ്ഞത്. പള്ളിയെ ലക്ഷ്യമിട്ട് എറിഞ്ഞ ബോംബ് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് വീണതെന്ന് പ്രദേശവാസി പറഞ്ഞു. സംഭവത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു.റിക്ഷ വലിക്കുന്നയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. മൂവരും പ്രദേശത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്.അടുത്തുള്ള മേല്‍പ്പാലത്തില്‍ നിന്ന് അജ്ഞാതര്‍ ബോംബെറിഞ്ഞ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.ബോംബേറില്‍ മോട്ടോര്‍ സൈക്കിള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. അതേസമയം നാടന്‍ ബോംബുകളാണ് എറിഞ്ഞതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നെന്നും എസ്പി മുകേഷ് ഭാമു പറഞ്ഞു.

    Read More »
  • Crime

    സെലിബ്രിറ്റികളും പെരുമ്പാവൂര്‍ അനസും തമ്മിലെന്ത്? ഗുണ്ടാ നേതാവ് വിദേശത്തേക്ക് കടന്നത് വ്യാജ പാസ്‌പോര്‍ട്ടില്‍

    കൊച്ചി: കൊലപാതകം, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ അനസ് എന്ന ഗുണ്ടാതലവന്‍ ഗള്‍ഫിലേയ്ക്ക് കടന്നത് വ്യാജ പാസ്‌പോര്‍ട്ടിലാണെന്ന് റിപ്പോര്‍ട്ട്. ട്രെഡിങ്ങിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത് അനസ് ദുബൈയിലേയ്ക്ക് കടന്നതായി ഗുണ്ടാനേതാവ് ഔറംഗസേബ് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെരുമ്പാവൂര്‍ അനസിന്റെ വ്യാജ പാസ്‌പോര്‍ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കര്‍ണാടകയില്‍ നിന്ന് ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെ വ്യാജമായി നിര്‍മ്മിച്ച് പാസ്‌പോര്‍ട് തരപ്പെടുത്തി. ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ ഇങ്ങനെ വ്യാജമായി പാസ്‌പോര്‍ട്ട് നല്‍കുന്ന മാഫിയകള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ ഗള്‍ഫിലേയ്ക്ക് കടന്ന അനസ് അവിടെ ബിസിനസ് ശ്യംഖല കെട്ടിപ്പടുക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിന് സിനിമാ താരങ്ങളുടെയും സഹായം അനസിന് ലഭിക്കുന്നുണ്ട്. അതേസമയം, കൊച്ചിയിലെ ഗുണ്ടാതലവനായ അനസിന് ഗള്‍ഫില്‍ താരപരിവേഷമാണ്. ഗള്‍ഫിലെ പ്രവാസി വ്യാവസായിയുടെ പുതിയ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തിന് സിനിമാ താരങ്ങള്‍ക്കൊപ്പം അനസും അതിഥിയായി എത്തിയിരുന്നു. ശ്വോതാ മേനോന്‍, മാളവിക മേനോന്‍,…

    Read More »
  • India

    നാഗൗര്‍ ബി.ജെ.പി സ്ഥാനാര്‍ഥി ജ്യോതി മിര്‍ധയുടെ ആസ്തി 126 കോടി; സ്വന്തമായി കാറില്ല!

    ജയ്പുര്‍: രാജസ്ഥാനിലെ നാഗൗറില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥി ജ്യോതി മിര്‍ധയ്ക്ക് 126 കോടി രൂപയുടെ ആസ്തി. എന്നാല്‍, സ്വന്തമായി കാറില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ കൊടുത്ത സത്യവാങ്മൂലത്തിലാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ലൈസന്‍സുള്ള ഒരു തോക്കും പിസ്റ്റളും മിര്‍ധയുടെ പക്കലുണ്ട്. അവര്‍ക്ക് ജയ്പൂര്‍, ഗുരുഗ്രാം, മുംബൈ, നാഗൗര്‍ എന്നിവിടങ്ങളില്‍ പ്ലോട്ടുകളും ഫ്‌ലാറ്റുകളും കാര്‍ഷിക ഫാമുകളും ഉണ്ട്. ഇവരുടെ കൈവശം 1.70 ലക്ഷം രൂപ പണമായും ഭര്‍ത്താവിന്റെ പക്കല്‍ 1.40 ലക്ഷം രൂപയുമുണ്ട്. ജ്യോതി മിര്‍ധയുടെ ജംഗമ സ്വത്തുക്കള്‍ ഭര്‍ത്താവിനെക്കാള്‍ കുറവാണ്.ജ്യോതിക്ക് 4.23 കോടിയുടെ ജംഗമ ആസ്തിയും ഭര്‍ത്താവിന് 31.84 കോടി രൂപയുടെ ജംഗമ ആസ്തിയുമുണ്ട്. കൂടാതെ സ്ഥാനാര്‍ഥിക്ക് 54.86 കോടി രൂപയുടെയും ഭര്‍ത്താവിന് 35.50 കോടിയുടെ സ്ഥാവര സ്വത്തുമുണ്ട്. ജ്യോതിക്ക് 16.59 കോടിയുടെ കടമുള്ളതായും ഭര്‍ത്താവില്‍ നിന്നും 19.83 കോടി രൂപ കടമായി വാങ്ങിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇവരുടെ മൂന്ന് അക്കൗണ്ടുകളിലായി 57.95 ലക്ഷം രൂപയും ഭര്‍ത്താവിന്റെ പേരില്‍ സ്ഥിര നിക്ഷേപമായി 6.82…

    Read More »
  • Kerala

    നാഗര്‍കോവില്‍ – കന്യാകുമാരി പാതയില്‍ അറ്റകുറ്റപ്പണി; 11 ട്രെയിനുകള്‍ റദ്ദാക്കി

    തിരുവനന്തപുരം: നാഗര്‍കോവില്‍ – കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് വ്യാഴാഴ്ച 11 ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി – നാഗര്‍കോവില്‍ സ്പെഷ്യല്‍ ഷെഡ്യൂള്‍, തിരുനെല്‍വേലി – നാഗര്‍കോവില്‍ സ്പെഷ്യല്‍ ട്രെയിന്‍, നാഗര്‍കോവില്‍ – കന്യാകുമാരി സ്പെഷ്യല്‍ ട്രെയിന്‍, കന്യാകുമാരി – കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം – ആലപ്പുഴ സ്പെഷ്യല്‍, കൊല്ലം – തിരുവനന്തപുരം സ്പെഷ്യല്‍ എന്നിവയാണ് റദ്ദാക്കിയത്. ഇവ കൂടാതെ 14 ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കിയതായും ഈ പാതയിലെ അറ്റകുറ്റപണികള്‍ ഇന്ന് അവസാനിച്ചേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു. വരും ദിവസങ്ങളില്‍ മറ്റുപാതകളില്‍ അറ്റകുറ്റപ്പണികള്‍ ഉണ്ടായേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു.

    Read More »
  • Crime

    സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ അഞ്ചര പവന്റെ മാല കവര്‍ന്ന സംഭവം: സെക്യൂരിറ്റി ജീവനക്കാരനായ പ്രതി പിടിയില്‍

    തിരുവനന്തപുരം: പൊഴിയൂര്‍ പാവറയില്‍ വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. പാറശ്ശാല കരുമാനൂര്‍ സ്വദേശിയായ അരുണിനെയാണ് പൊഴിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഊരമ്പ് പാവറ റോഡില്‍ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തിയ യുവാവ് പാവറ സ്വദേശി സൗമ്യയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. വീടിനു സമീപമുള്ള പള്ളിയിലേക്ക് നടന്നുപോകുകയായിരുന്നു സൗമ്യ. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച മാല പാറശ്ശാലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഇയാള്‍ പണയപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ അരുണ്‍, ഫാത്തിമാ നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ്.

    Read More »
  • Sports

    സഞ്ജുവിന്‍റെ രാജസ്ഥാൻ റോയല്‍സും ഋഷഭ് പന്തിന്‍റെ ഡല്‍ഹി ക്യാപ്പിറ്റല്‍സും ഇന്ന് നേർക്കുനേർ

    ജയ്പൂർ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റ് 17-ാം സീസണില്‍ തുടർച്ചയായ രണ്ടാം ഹോം ജയത്തിനായി സഞ്ജുവിന്‍റെ രാജസ്ഥാൻ റോയല്‍സ് ഇന്നിറങ്ങും. ഋഷഭ് പന്തിന്‍റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് മത്സരം. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർമാരായ പന്തും സഞ്ജുവുമാണ് ഇരുടീമിനെയും നയിക്കുന്നത്. കാറപകടത്തെത്തുടർന്ന് ഒരു വർഷത്തിലധികം ക്രിക്കറ്റില്‍നിന്ന് വിട്ടുനിന്നശേഷം ഋഷഭ് പന്ത് തിരിച്ചെത്തുന്ന ടൂർണമെന്‍റാണിത്. ആദ്യമത്സരത്തില്‍ പന്തിന്‍റെ ഡല്‍ഹി നാല് വിക്കറ്റിന് പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ടു. അതേസമയം സഞ്ജു പ്ലെയർ ഓഫ് ദ മാച്ച്‌ ആയ പോരാട്ടത്തില്‍ രാജസ്ഥാൻ 20 റണ്‍സിന് ലക്നോ സൂപ്പർ ജയ്ന്‍റ്സിനെ കീഴടക്കിയിരുന്നു. ഐപിഎല്ലില്‍ ഇതുവരെ ഇരുടീമും തമ്മില്‍ 27 തവണ ഏറ്റുമുട്ടി. അതില്‍ 14 ജയം രാജസ്ഥാൻ റോയല്‍സ് നേടിയപ്പോള്‍ 13 എണ്ണത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വെന്നിക്കൊടി പാറിച്ചു.

    Read More »
Back to top button
error: