ഒരു ഓട്ടോയില്‍ പരമാവധി നാല് യാത്രക്കാരെ കയറ്റാനാണ് അനുമതി. രണ്ട് കിലോമീറ്റർ ദൂരത്തേക്ക് കുറഞ്ഞത് പത്ത് രൂപ നിരക്കിലാകും ഓട്ടോറിക്ഷ ഓടുക.മെട്രൊ യാത്രക്കാർക്ക് കുറഞ്ഞ ചെലവില്‍ യാത്ര സൗകര്യം ഒരുക്കുക എന്നതാണ് ലക്‌ഷ്യം.
മെട്രൊയില്‍ മുപ്പത് രൂപയ്ക്ക് യാത്ര ചെയ്ത ശേഷം ലക്ഷ്യ സ്ഥാനത്തെത്താൻ 50 രൂപ ചെലവാക്കേണ്ടി വരുന്നു എന്ന യാത്രക്കാരുടെ പരാതിക്ക് പരിഹാരം കൂടിയാണ് ഷെയർ ഓട്ടോ സൗകര്യം.
ഷെയർ ഓട്ടോ സംവിധാനം കേരളത്തിന് അപരിചിതമാണെങ്കിലും ഡല്‍ഹി, മുംബൈ, ജയ്‌പൂർ തുടങ്ങിയ നഗരങ്ങളില്‍ ഏറെ പ്രചാരമുള്ളതാണ്. ലാഭകരവും സുഗമവുമായ യാത്രാ സംവിധാനമാണിത്. 2022 ല്‍ മോട്ടോർ വാഹന വകുപ്പ് ഷെയർ ഓട്ടോ സർവീസിന് പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകള്‍ ശക്തമായ എതിർപ്പ് ഉന്നയിച്ചതിനാലാണ് പദ്ധതി നടപ്പാകാതെ പോയത്.