Month: March 2024

  • Kerala

    ”പീഡാനുഭവം പോസിറ്റീവ് എനര്‍ജിയിലേക്ക് നയിക്കും; ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു”

    തൃശൂര്‍: ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാന്മാരുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പെസഹാദിന സന്ദേശത്തില്‍ പറഞ്ഞു. ”സഹനങ്ങള്‍ ഒരിക്കലും അവസാനമല്ല, ചക്രവാളങ്ങള്‍ തുറക്കാനുള്ള വാതായനങ്ങളാണു സഹനങ്ങള്‍. എല്ലാ സഹനങ്ങളും പീഡാനുഭവങ്ങളും പോസിറ്റീവ് എനര്‍ജിയിലേക്കു നയിക്കും” റാഫേല്‍ തട്ടില്‍ വിശദീകരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പെസഹാദിന ശുശ്രൂഷകള്‍ക്കു മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കാല്‍കഴുകല്‍ ശുശ്രൂഷയും മേജര്‍ ആര്‍ച്ച് ബിഷ്പ്പ് നിര്‍വഹിച്ചു.

    Read More »
  • NEWS

    കൊല്ലം സ്വദേശിനിയായ യുവതി പനിബാധിച്ച് കുവൈറ്റില്‍ മരിച്ചു

    കൊല്ലം: അസുഖബാധിതയായതിനെ തുടര്‍ന്ന്‍ ചികിത്സക്കായി നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് എടുത്ത യുവതി കുവൈറ്റില്‍ മരിച്ചു.അഞ്ചൽ ഏരൂര്‍ ആയിരനെല്ലൂര്‍ സ്വദേശി സത്യവതി (46) ആണ് മരിച്ചത്. സാല്‍മയില്‍ ഹൗസ് മെയിഡ് ആയി ജോലി നോക്കിവന്ന സത്യവതിയെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇതിനിടെ ബിപികൂടുകയായിരുന്നു.തുടർന്ന് മുബാറക്ക് അല്‍ കബീർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിചച്ചിട്ടുണ്ട്. പത്തുവര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന സത്യവതി അവിവാഹിതയാണ്.

    Read More »
  • Crime

    എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം: ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

    കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏഴ് എസ്എഫ്ഐക്കാര്‍ക്കെതിരെയാണ് കേസ്. എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍, ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. ഇന്നലെ രാവിലെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാര്‍ വോട്ടു ചോദിച്ച് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐടിഐയിലെത്തിയത്. എന്നാല്‍, കൃഷ്ണകുമാറിനെ തടഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍, സ്ഥാനാര്‍ത്ഥിയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സ്പോര്‍ട് ഡേയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മുന്‍കൂട്ടി അറിയിക്കാതെ സ്ഥാനാര്‍ത്ഥിയെ സംസാരിപ്പിക്കാന്‍ അനുവദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് എസ്എഫ്ഐ വിശദീകരിക്കുന്നത്.  

    Read More »
  • Kerala

    കോഴിക്കോട് അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ചനിലയില്‍

    കോഴിക്കോട്: പയ്യോളില്‍ അച്ഛനും മക്കളും മരിച്ചനിലയില്‍. അയിനിക്കാട് സ്വദേശി സുമേഷ്(42) മക്കളായ ഗോപിക(15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്. സുമേഷിന്റെ മൃതദേഹം വീടിന് അടുത്തുള്ള റെയില്‍വെ പാളത്തിലാണ് കണ്ടെത്തിയത്. വിവരം അറിയിക്കാനായി നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് മക്കളുടെ മൃതദേഹം കണ്ടത്. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികളുടെ മരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌ മോർട്ടത്തിനായി കൊണ്ടുപോകും. സുമേഷിന്റെ ഭാര്യ നാല് വർഷം മുൻപ് കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച്‌ സുമേഷ് നാട്ടില്‍ താമസമാക്കിയത്.

    Read More »
  • Crime

    കുടുംബത്തിന്റെ കണ്‍മുന്നില്‍ സഹോദരിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി; തളര്‍ച്ച മാറാന്‍ മകന് വെള്ളം നല്‍കി പിതാവ്

    ഇസ്ലാമാബാദ്: പാകിസ്താനില്‍ കുടുംബത്തിന്റെ കണ്‍മുന്നില്‍ സഹോദരിയെ കഴുത്ത് ഞെരിപ്പിച്ച് കൊലപ്പെടുത്തി യുവാവ്. പഞ്ചാബ് പ്രവിശ്യയിലെ തോബാടേക് സിങ്ങിലാണ് ദാരുണ കൊലപാതകം. ഇതിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ദുരഭിമാന കൊലപാതകമാണെന്ന് സംശയമുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 22-കാരിയായ മറിയയാണ് കൊല്ലപ്പെട്ടത്. വീഡിയോയില്‍ കട്ടിലിരിക്കുന്ന ഒരു യുവാവ് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നാലെ പിതാവ് നല്‍കിയ വെള്ളം വാങ്ങിക്കുടിച്ച് ക്ഷീണം മാറ്റുകയുമായിരുന്നു. ഇത് കുടുംബത്തിലെ മറ്റാരോ ഫോണില്‍ പകര്‍ത്തി. ഇരുവര്‍ക്കും കൊലയ്ക്ക് മുന്‍പും ശേഷവും ഒരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല. ٹوبہ ٹیک سنگھ کے علاقے 477 ج ب میں بھائی نے بہن کو باپ اور ایک اور شخص کی موجودگی میں گلہ دباکر قتل کردیا۔ pic.twitter.com/GqRsVxiH2l — صحرانورد (@Aadiiroy2) March 27, 2024 പ്രതിയായ യുവാവിന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ക്രൂരകൃത്യത്തിന്റെ…

    Read More »
  • India

    സ്‌കൂട്ടറിലിരുന്ന് ഹോളി വീഡിയോ; എട്ടിന്റെ പണി കൊടുത്ത് പൊലീസ്, 33,000 രൂപക്ക് പുറമെ 47,500 കൂടി പിഴ

    ന്യൂഡല്‍ഹി: സ്‌കൂട്ടറിലിരുന്ന് ഹോളി ആഘോഷിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ ഇത് പൊലീസിന്റെ ശ്രദ്ധയിലും പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ നോയിഡ പൊലീസ് 33,000 രൂപ പിഴ ചുമത്തിയിരുന്നു. എന്നാല്‍, അവിടം കൊണ്ട് തീരുന്നില്ല. ഇപ്പോഴിതാ 47,500 രൂപ കൂടി പിഴ ചുമത്തിയിരിക്കുകയാണ് പൊലീസ്. ഇതോടെ ഇവര്‍ ആകെ അടക്കേണ്ട പിഴത്തുക 80,500 രൂപയായി. സംഭവത്തില്‍ ലോക്കല്‍ പൊലീസ് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാര്‍ച്ച് 25 നാണ് വീഡിയോ ആദ്യമായി സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. യുവാവ് സ്‌കൂട്ടര്‍ ഓടിക്കുകയും അതിന് പിന്നില്‍ രണ്ടുപെണ്‍കുട്ടികള്‍ നിറങ്ങള്‍ വാരിപൂശുന്നതുമായ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. വീഡിയോ അശ്ലീല ചുവയോടു കൂടിയതാണെന്നായിരുന്നു വ്യാപക വിമര്‍ശനം ഉയര്‍ന്നത്. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിലാണ് ആദ്യം 33,000 രൂപ പിഴ ഈടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാതെയാണ് മൂന്നുപേരും സഞ്ചരിച്ചത്. സ്‌കൂട്ടര്‍ ഉടമ 80,500 രൂപ പിഴയൊടുക്കമെന്ന് ഡെപ്യൂട്ടി പൊലീസ്…

    Read More »
  • Kerala

    വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

    വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പന്‍പാറ കോളനിയിലെ മിനിയാണ് മരിച്ചത്. ഉള്‍വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ ആക്രമണത്തില്‍, ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ജില്ലാതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം. വിവരമറിഞ്ഞ് നിലമ്പൂര്‍, വാണിയമ്പാറ സ്റ്റേഷനുകളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

    Read More »
  • India

    ഭക്ഷണം ശരിയായി ഉണ്ടാക്കിയില്ല, 70കാരിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ ചെറുമകനും ഭാര്യയും

    ഭോപ്പാൽ: ഭക്ഷണം വൃത്തിയായി പാചകം ചെയ്ത് കൊടുക്കാത്തതിനെ ചൊല്ലി 70കാരിക്ക് ക്രൂരമർദ്ദനം. ഭോപ്പാലിലെ ജഹാംഗിരാബാദ് സ്വദേശിയായ വൃദ്ധയാണ് ചെറുമകന്റെയും ഭാര്യയുടെയും ആക്രമണത്തിനിരയായത്. സംഭവത്തില്‍  ദമ്ബതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവർ വൃദ്ധയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനകം തന്നെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. മർദ്ദനമേറ്റ വൃദ്ധ യുവാവിന്റെ സ്വന്തം മുത്തശ്ശിയാണെന്നും ദമ്ബതികള്‍ നിരന്തരം ഇവരെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നുമാണ് നാട്ടുകാരുടെ മൊഴി. പ്രതികള്‍ വൃദ്ധയെ മർദ്ദിക്കുന്ന വീഡിയോ അയല്‍ക്കാരണ് രഹസ്യമായി ചിത്രീകരിച്ച്‌ പൊലീസിനും മറ്റുളളവർക്കും അയച്ചുകൊടുത്തതും.

    Read More »
  • Crime

    തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന സംഭവം; പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയില്‍

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിളയില്‍ ആദിത്യന്‍(23) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആള്‍ട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വാഹന ഉടമ അച്ചുവിന് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെല്ലിമൂട് സ്വദേശി ജിവിനുമായുള്ള പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ബൈക്ക് പണയപ്പെടുത്തി ജിവിനില്‍നിന്ന് ആദിത്യന്‍ പണം വാങ്ങിയിരുന്നു. പണയപ്പെടുത്തിയ ബൈക്കിന് ഇരുപതിനായിരം രൂപയാണ് നിശ്ചയിച്ചത്. ഇതില്‍ പതിനായിരം രൂപ നല്‍കി. ബാക്കി പണത്തിനായി ആദിത്യന്‍ എത്തിയപ്പോള്‍ ജിവിന്‍, ആദിത്യനെ ആക്രമിച്ചു. ഈ സംഭവത്തിനു ശേഷം, പണമിടപാടു സംബന്ധിച്ച കാര്യം പറഞ്ഞുതീര്‍ക്കാമെന്നു പറഞ്ഞ് ആദിത്യനെ സംഘം കൊടങ്ങാവിളയില്‍…

    Read More »
  • India

    ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വരും? ജയിലില്‍നിന്നു ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ലഫ്.ഗവര്‍ണര്‍

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന. സര്‍ക്കാരിനെ ജയിലില്‍നിന്നു ഭരിക്കാന്‍ അനുവദിക്കില്ലെന്നു ഗവര്‍ണര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന്റെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണു ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘സര്‍ക്കാര്‍ ജയിലില്‍നിന്നു ഭരിക്കില്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.” -ഗവര്‍ണര്‍ പറഞ്ഞു. മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഭരണം തുടരുമെന്നാണ് എഎപി നേതൃത്വം പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റിലായ കേജ്രിവാളിന്റെ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്നുച്ചയ്ക്കു 2നു റൗസ് അവന്യൂവിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. കേജ്രിവാളിനെ അറസ്റ്റ് ചെയ്തനടപടികളില്‍ ഇടപെടാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു. അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്തു കേജ്രിവാള്‍ നല്‍കിയ ഹര്‍ജിയിലും ഇടക്കാലാശ്വാസം ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിലും വാദം കേട്ട ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ ഇ.ഡിക്കു നോട്ടിസ് അയച്ചു. ഏപ്രില്‍ രണ്ടിനകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ച കോടതി വിഷയം ഏപ്രില്‍…

    Read More »
Back to top button
error: