IndiaNEWS

ഒഡീഷയിലെ സംബാല്‍പൂരില്‍ മസ്ജിദിനു നേരെ ബോംബേറ്

ഭുവനേശ്വർ: ഒഡീഷയിലെ സംബാല്‍പൂരില്‍ മസ്ജിദിനു നേരെ ബോംബേറ്.കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.

മഅ് രിബ് നമസ്‌കാരത്തിനു പിന്നാലെയാണ് സംബാല്‍പൂരിലെ പിര്‍ ബാബ സ്‌ക്വയറിലെ സദര്‍ മസ്ജിദിനു നേരെ ബോംബെറിഞ്ഞത്. പള്ളിയെ ലക്ഷ്യമിട്ട് എറിഞ്ഞ ബോംബ് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് വീണതെന്ന് പ്രദേശവാസി പറഞ്ഞു.

സംഭവത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു.റിക്ഷ വലിക്കുന്നയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. മൂവരും പ്രദേശത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്.അടുത്തുള്ള മേല്‍പ്പാലത്തില്‍ നിന്ന് അജ്ഞാതര്‍ ബോംബെറിഞ്ഞ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.ബോംബേറില്‍ മോട്ടോര്‍ സൈക്കിള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

അതേസമയം നാടന്‍ ബോംബുകളാണ് എറിഞ്ഞതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നെന്നും എസ്പി മുകേഷ് ഭാമു പറഞ്ഞു.

Back to top button
error: