വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മംഗ്ളൂറില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനില്‍ നിന്നാണ് അപകടം സംഭവിച്ചത്.
കാസർകോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയപ്പോള്‍ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ വിട്ടപ്പോള്‍ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ പെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു. മൃതദേഹം രണ്ട് ഭാഗങ്ങളായി മുറിഞ്ഞു. അപകടത്തെ തുടർന്ന് യാത്രക്കാർ ട്രെയിൻ ചങ്ങല വലിച്ച് നിർത്തുകയായിരുന്നു.
അതേസമയം ഇതേ ട്രെയിനില്‍ നിന്നും വാതിലിനരികില്‍ നില്‍ക്കുന്നതിനിടെ 19 കാരനായ വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണതായി കൂടെയുണ്ടായിരുന്ന വിദ്യാർഥികള്‍ പൊലീസിനെ അറിയിച്ചു.
കൂത്തുപറമ്ബ് സ്വദേശിയാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. കുമ്ബളയ്ക്കും കാസർകോടിനും ഇടയിലാണ് അപകടം നടന്നത്. കുമ്ബള ഭാഗത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കാസർകോട് ഭാഗത്തേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂറോളം വൈകി.