KeralaNEWS

പാപനാശം കടലില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം തീരത്തടിഞ്ഞു

വർക്കല പാപനാശം കടലില്‍ കാണാതായ മെഡിക്കല്‍ വിദ്യാർത്ഥിയുടെ മൃതദേഹം തീരത്തടിഞ്ഞു. കൊല്ലം അഞ്ചല്‍ ഏരൂർ അശോക മന്ദിരത്തില്‍ ഹർഷന്റെയും രാജിയുടെയും മകൻ അഖില്‍ ഹർഷന്റെ (26) മൃതദേഹമാണ് തീരത്തടിഞ്ഞത്.

 ചൊവ്വാഴ്ച പാപനാശം കടലിലാണ് ഇദ്ദേഹത്തെ കാണാതായത്.ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ പാപനാശത്തെ വർക്കലക്കോടിയിലാണ് മൃതദേഹം കണ്ടത്.ലൈഫ് ഗാർഡുകള്‍ മൃതദേഹം തീരത്തെത്തിച്ചു.

പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ അഖില്‍ ഹർഷൻ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചൊവ്വാഴ്ച പാപനാശത്ത് എത്തിയത്. രാത്രി ഏഴോടെ കടലില്‍ കുളിക്കവെയാണ് തിരയില്‍പ്പെട്ട് കാണാതായത്.

Back to top button
error: