KeralaNEWS

ഗുരുവായൂരിൽ മെയ് 31 വരെ ക്ഷേത്ര നട വൈകിട്ട് ഒരുമണിക്കൂർ നേരത്തെ തുറക്കും

ഗുരുവായൂർ: വേനലവധിക്കാലം തുടങ്ങിയതോടെ ദർശനത്തിനുള്ള തിരക്ക് പരിഗണിച്ച്‌ ഇന്നുമുതല്‍ മെയ് 31 വരെ ക്ഷേത്ര നട വൈകിട്ട് ഒരുമണിക്കൂർ നേരത്തെ തുറക്കും.

ഇന്നുമുതല്‍ ഞായറാഴ്ച വരെ രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ വിഐപി ദർശനവും അനുവദിക്കില്ല.വേനലവധി കഴിയുന്നതുവരെ ഉദയാസ്തമന പൂജ വഴിപാടും ഉണ്ടാവില്ല.

 സാധാരണക്കാരായ ഭക്തർക്ക് ദർശനം വേഗത്തിലാക്കുന്നതിനാണ് ഭരണ സമിതി ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളത്.അവധിക്കാലം ആരംഭിച്ചതോടെ വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്.

Back to top button
error: