Month: March 2024

  • India

    12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കി; സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍

    ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കി. 20 വയസ്സുള്ള വിദ്യാര്‍ഥിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.  താമസിക്കുന്ന ഹോസ്റ്റലിന് സമീപത്തെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിയുമായി പെൺകുട്ടിക്ക്  ബന്ധമുണ്ടായിരുന്നെന്നൂം  ഇക്കാര്യം വാർഡന് അറിയാമായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. ഗംഗ്ലൂര്‍ പ്രദേശത്ത് പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ഹോസ്റ്റലാണിത്.  ചൊവ്വാഴ്ച രാത്രി  തലവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താമസിയാതെ, പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ മൂന്ന് പേപ്പറുകൾ വിദ്യാര്‍ത്ഥി എഴുതിയിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി വിദ്യാര്‍ഥിക്ക് ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഡിഇഒ പറഞ്ഞു. വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാത്തതിനാലാണ് വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തതെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും ഡിഇഒ അറിയിച്ചു.

    Read More »
  • Kerala

    എൽഡിഎഫിന് 5 സീറ്റുകൾ എന്ന് സർവേ ഫലം

    പത്തനംതിട്ട: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് 5 സീറ്റുകൾ ലഭിക്കുമെന്ന് സ്വകാര്യ ഏജൻസി സർവേ. പത്തനംതിട്ട, ആലപ്പുഴ,തൃശൂർ, ആലത്തൂർ,വടകര സീറ്റുകളാണ് എൽഡിഎഫിന് ലഭിക്കുക.യുഡിഎഫിന് 15 സീറ്റുകൾ ലഭിക്കുമെന്നും ബിജെപിക്ക് ഇത്തവണയും നിരാശപ്പെടേണ്ടി വരുമെന്നും സർവേ പറയുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 19 സീറ്റുകൾ യുഡിഎഫ് നേടിയിരുന്നു. ഒരു സീറ്റ് മാത്രമാണ് എൽഡിഎഫിന് നേടാൻ സാധിച്ചത് – ആലപ്പുഴയിൽ!

    Read More »
  • Kerala

    ഇത്തവണയും എംപിമാരില്ലെങ്കിൽ സുരേന്ദ്രനും സുരേഷ് ഗോപിയും ഉൾപ്പെടെ ഔട്ട്; തീരുമാനം വ്യക്തമാക്കി ബിജെപി കേന്ദ്ര നേതൃത്വം

    ന്യൂഡൽഹി: കേരളത്തിൽ നിന്ന് ഇത്തവണയും എംപിമാരില്ലെങ്കിൽ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള കേരളത്തിലെ ഇപ്പോഴത്തെ നേതൃത്വ നിര ഔട്ടാകുമെന്ന മുന്നറിയിപ്പുമായി ബിജെപി കേന്ദ്ര നേതൃത്വം. ജയിക്കാൻ സാധ്യതയുള്ള സീറ്റുകളിൽ പോലും തമ്മിൽ തമ്മിൽ കാലുവാരലാണ് നടക്കുന്നതെന്നും ഇത് വച്ചുപൊറുപ്പിക്കയില്ലെന്നും ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഈ‌ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതോടെ രാജീവ് ചന്ദ്രശേഖറും മേജർ രവിയും നടൻ ദേവനും ഉൾപ്പെടെയുള്ള അടുത്തനിരയെ കേരളത്തിന്റെ ചുമതല ഏൽപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. തൃശൂരിൽ സുരേഷ് ഗോപിക്കൊപ്പം നിന്ന കൃസ്ത്യാനികളെ വെറുപ്പിക്കുന്ന രീതിയിലായിരുന്നു ഹിന്ദു ഐക്യവേദി നേതാവായ ആർ വി ബാബുവിന്റെയും ബിജെപി നേതാവായ അഡ്വ.കൃഷ്ണരാജിന്റെയൂം പ്രവർത്തികൾ.ഇവരെല്ലാം തന്നെ കെ.സുരേന്ദ്രന്റെ അടുത്ത അനുയായികളാണ്. ഗുരുവായൂരിലെ പാലയൂർ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി വക്താവ് ആർ.വി ബാബുവിന്റെ പ്രസ്താവനയും അർത്തുങ്കൽ പള്ളിയെപ്പറ്റിയുള്ള അഡ്വ.കൃഷ്ണരാജിന്റെ അനവസരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയസാധ്യതയെ ബാധിച്ചു.തൃശൂരിൽ മാത്രം രണ്ടു ലക്ഷത്തിലധികം വോട്ടുകളുള്ള…

    Read More »
  • Kerala

    എൻ ഐ എ ബില്ലിനെ  അനുകൂലിച്ച്‌ വോട്ട്‌ ചെയ്തോ ; ക്ഷുഭിതനായി പത്രസമ്മേളനം അവസാനിപ്പിച്ച് പത്തനംതിട്ട എംപി ആന്റോ ആന്റണി

    പത്തനംതിട്ട:ഭൂമി പിളർന്ന് താഴേയ്ക്ക്‌ പോകാൻ ആഗ്രഹിക്കുന്ന ചില നിമിഷങ്ങൾ ഉണ്ട്‌, അത്തരത്തിൽ ഒന്ന് ഇന്നലെ കണ്ടു.. പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ പത്രസമ്മേളനമാണ്‌ വേദി… പൗരത്വഭേദഗതിയ്ക്ക്‌ എതിരെ ആഞ്ഞടിച്ച്‌ വരികെയാണ്‌ ആ ചോദ്യം അശനിപാതം പോലെ ആന്റോയ്ക്ക്‌ മേൽ വന്ന് വീഴുന്നത്‌… അങ്ങ്‌ അമിത്‌ ഷാ പാർലമെന്റിൽ അവതരിപ്പിച്ച എൻ ഐ എ ബില്ലിനെ  അനുകൂലിച്ച്‌ വോട്ട്‌ ചെയ്തോ…? ആന്റോ ആന്റണി: രാജ്യസഭയിൽ ബി ജെ പി ശബ്ദ വോട്ടെടുപ്പോടെ പാസാക്കുക ആയിരുന്നു.. രാജ്യസഭയിലെ കാര്യം അല്ല, അങ്ങ്‌ പാർലമെന്റ്‌ അംഗമല്ലേ, അവിടെ അനുകൂലിച്ച്‌ വോട്ട്‌ ചെയ്തോ എന്നാണ്‌ ചോദ്യം.. ആന്റോ ആന്റണി : നിങ്ങൾ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്‌… വിവാദം അല്ല, താങ്കൾ എൻ ഐ എ ബില്ലിന്‌ അനുകൂലമായി വോട്ട്‌ ചെയ്തോ എന്നാണ്‌ ചോദ്യം.. ആന്റോ ആന്റണി : എനിക്ക്‌ ഓർമ്മയില്ല, നിരവധി ബില്ലുകൾ വരുന്നതല്ലേ… അങ്ങ്‌ വോട്ട്‌ ചെയ്ത കാര്യമല്ലേ…അത്‌ ഓർമ്മയില്ലേ…? അന്റോ ആന്റണി :…

    Read More »
  • Kerala

    തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവ് അജിതകുമാരി ബിജെപിയിലേക്ക്

    തിരുവനന്തപുരം:ബിജെപിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. കോണ്‍ഗ്രസ് സേവാദള്‍ മഹിള തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും സജീവ കോണ്‍ഗ്രസ് പ്രവർത്തകയുമായ വേങ്കോട് അജിതകുമാരി ബി ജെ പിയില്‍ ചേർന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരത്തില്‍ നിന്നും ആവർ ബിജെപി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസിനുള്ളില്‍ കാലാകാലങ്ങളായി വനിതാ പ്രവർത്തകരോടുള്ള അവഹേളനമാണ് ഇപ്പോള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിക്കാനുള്ള കാരണമെന്ന് അജിത പ്രതികരിച്ചു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയില്‍ ചേർന്നു. ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അജയ് കപൂര്‍ അംഗത്വം സ്വീകരിച്ചത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മൂന്ന് തവണ എംഎല്‍എയായ അജയ് കപൂർ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു

    Read More »
  • Kerala

    ആ നേതാവ് വി എസ് ശിവകുമാറോ ?

    തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തം .മുൻ മന്ത്രിയായ വി എസ് ശിവകുമാറടക്കം ബിജെപിയിൽ ചേരുമെന്നാണ് അഭ്യൂഹം. 2011-16 ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്ത ആളാണ് വി എസ് ശിവകുമാർ. മുൻ മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ബിജെപി പാളയത്തില്‍ എത്തുകയാണെങ്കില്‍ ഇദ്ദേഹത്തെ കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി നീക്കം. മുന്‍ മന്ത്രിക്ക് പുറമേ രണ്ട് മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയേക്കുമെന്നാണ് ലഭിക്കുന്ന വിവരം .ഇവരുമായും നേതൃത്വം ചര്‍ച്ചകള്‍ നടത്തുകയും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിലും മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ച അതേ രീതിയിലുള്ള ഓപ്പറേഷനാണ് കേരളത്തിലും ബിജെപി നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഇടത്, വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായിരിക്കെയാണ് കൂടുതല്‍…

    Read More »
  • India

    പൗരത്വ ഭേദഗതി നിയമം:  ഒളിച്ചു വച്ചിരിക്കുന്ന  സത്യങ്ങൾ എന്തെല്ലാം, ഒഴിവാക്കപ്പെട്ടവർ ആരെല്ലാം…? കേരളം വീണ്ടും സുപ്രീംകോടതിയിലേക്ക്

        പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്തുടനീളം നടപ്പാക്കി കഴിഞ്ഞു. മാർച്ച് 11 തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് ഇപ്പോൾ സിഎഎ വഴിയൊരുക്കുന്നു. ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ ആഭ്യന്തരകാര്യ മന്ത്രാലയം വെബ് പോർട്ടൽ ആരംഭിച്ചു കഴിഞ്ഞു. പൗരത്വ ഭേദഗതി നിയമ പ്രകാരം ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങളായ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. 2014 ഡിസംബർ 31ന് മുമ്പ് വന്നവർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം. അപേക്ഷകൻ ഇന്ത്യയിൽ പ്രവേശിച്ച തീയതി മുതൽ ഇന്ത്യൻ പൗരന്മാരായി കണക്കാക്കുന്നു. ഈ മൂന്ന് അയൽ രാജ്യങ്ങളിൽ നിന്നുള്ള അമുസ്ലിം അഭയാർത്ഥികൾക്കാണ് പൗരത്വം നൽകുക. ആഭ്യന്തര മന്ത്രി അമിത് ഷാ ഈ ബിൽ 2019 ഡിസംബർ ഒമ്പതിനാണ് ഭേദഗതികൾക്ക് ശേഷം ലോക്സഭയിൽ…

    Read More »
  • NEWS

    കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസ് ബിജെപിയിൽ ചേരുന്നു

    കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് പത്മിനി തോമസ് നാളെ (വ്യാഴം) ബിജെപിയിൽ ചേരും. ഏഷ്യൻ ഗെയിംസ് മെഡൽജേതാവായ പത്മിനി വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ബിജെപിയിൽ ചേരുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്ച ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. താൻ ബിജെപിയിൽ ചേരുമെന്ന് കായിക താരമായ പത്മിനി തോമസ് മാധ്യമങ്ങളോടു സ്ഥിരീകരിച്ചു. പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും പത്മിനി പറഞ്ഞു. 1982ലെ ഏഷ്യൻ ഗെയിംസിൽ  വെങ്കലവും വെള്ളിയും നേടിയ പത്മിനി എൻഐഎസ് ഡിപ്ലോമ നേടി റെയിൽവേ ടീമിന്റെ പരിശീലകക്കുപ്പായത്തിലും  തിളങ്ങി. അർജുന അവാർഡും ജി.വി.രാജ അവാർഡും ലഭിച്ചിട്ടുണ്ട്. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരിക്കെ 2015ൽ ദേശീയ ഗെയിംസ് കേരളത്തിൽ സംഘടിപ്പിച്ചു. കോളജ് ഗെയിംസും പുനരാരംഭിച്ചു. പത്മിനിക്ക് പുറമേ മറ്റു ചില കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുമെന്ന് സൂചനയുണ്ട്. തിരുവനന്തപുരത്തെ കർഷക കോൺഗ്രസിന്റെ പ്രമുഖ നേതാവും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ചില…

    Read More »
  • India

    വ്യാജ വാർത്ത: സിപിഎം 367 കോടി രൂപ ഇലക്ടറൽ ബോണ്ട് കൈപ്പറ്റിയതായി കന്നഡ പത്രത്തിലെ ലേഖനം, നിയമ നടപടിക്ക് വക്കീൽ നോട്ടിസ് അയച്ച് നേതൃത്വം

        കാസർകോട്: രാഷ്ട്രീയ കക്ഷികൾ ഇലക്ടറൽ ബോണ്ട് കൈപ്പറ്റിയതിൻ്റെ വിവരം പുറത്ത് വിടണമെന്ന സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ സിപിഎം 367 കോടി രൂപ ഇലക്ടറൽ ബോണ്ട് കൈപ്പറ്റിയെന്ന് ലേഖനം പ്രസിദ്ധീകരിച്ചതിന് കന്നഡ പത്രത്തിനെതിരെ കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദ വക്കീൽ നോട്ടീസ് അയച്ചു. മോദി സർകാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കിയതിനെത്തുടർന്ന് ഫെബ്രുവരി 16ന് പത്രത്തിന്റെ എഡിറ്റ് പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾക്കൊപ്പം സിപിഎമ്മും 367 കോടിയുടെ ബോണ്ട് സ്വീകരിച്ചതായി പരാമർശിച്ചിരുന്നു. അടിസ്ഥാന രഹിത പരാമർശം തിരുത്തി പത്രത്തിൽ ക്ഷമാപണം നടത്തണമെന്നും അല്ലാത്തപക്ഷം എഴുദിവസത്തിനകം നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ. ആർ ഉദയകുമാർ മുഖേന നൽകിയ നോട്ടീസിൽ പറയുന്നു. ഇലക്ടറൽ ബോണ്ട് കേസിൽ പരാതി നൽകിയ രാഷ്ട്രീയ കക്ഷിയാണ് സിപിഎം എന്നും ആ പാർട്ടിക്ക് എതിരെയാണ് പത്രം ലേഖനം പ്രസിദ്ധീകരിച്ചതെന്നും സാമൂഹ്യ മാധ്യമങ്ങളിൽ…

    Read More »
  • Sports

    കൊച്ചിയിൽ പൊരുതി തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് (3-4)

    കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ കാണികളുടെ കണ്ണീരിനു മുൻപിൽ ഏങ്ങലടിച്ച് അവരും നിന്നു.ആര് ആരെ ആശ്വസിപ്പിക്കുമെന്ന അവസ്ഥ! നമ്മുടെ സമയമല്ലെന്ന് ആ കളിക്കാരെ കെട്ടിപ്പിടിച്ചു കോച്ച് ഇവാൻ വുകമനോവിച്ച്‌ പറഞ്ഞതോടെ അതൊരു സുനാമി തിരമാലയായി സ്റ്റേഡിയം ഏറ്റുപിടിച്ചു. ഇനി നാല് മത്സരങ്ങളാണ് അവശേഷിച്ചിരിക്കുന്നത്.ഈ നാല് മത്സരങ്ങളിൽ അഞ്ച് പോയിന്റ് നേടിയാൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് അവസാന ആറിൽ കയറാം.2023-24 ഐഎസ്‌എൽ സീസണിന്റെ ആദ്യ പകുതി ഡിസംബർ 31 ന് അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്.പ്രമുഖ താരങ്ങളുടെ പരിക്കാണ് അവർക്ക് തിരിച്ചടിയായത്. ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം മൈതാനത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി.കരുത്തരായ മോഹൻ ബഗാൻ സൂപ്പർ  ജയന്റ്സിനോട് മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ആദ്യ പകുതിയുടെ നാലാം മിനിറ്റിൽ തന്നെ മോഹൻ ബഗാൻ 1-0 ന് മുൻപിലെത്തിയിരുന്നു.അർമാൻഡോ സാദികുവാണ് ഗോൾ നേടിയത്.ആദ്യ പകുതിയിൽ മോഹൻ ബഗാൻ എതിരില്ലാത്ത ഈ ഒരു ഗോളിനു മുന്നിലായിരുന്നു. മോഹൻ ബഗാനായി അർമാൻഡോ സാദികു ഇരട്ടഗോൾ നേടുകയും…

    Read More »
Back to top button
error: