NEWS

കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസ് ബിജെപിയിൽ ചേരുന്നു

കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് പത്മിനി തോമസ് നാളെ (വ്യാഴം) ബിജെപിയിൽ ചേരും. ഏഷ്യൻ ഗെയിംസ് മെഡൽജേതാവായ പത്മിനി വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ബിജെപിയിൽ ചേരുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്ച ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. താൻ ബിജെപിയിൽ ചേരുമെന്ന് കായിക താരമായ പത്മിനി തോമസ് മാധ്യമങ്ങളോടു സ്ഥിരീകരിച്ചു. പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും പത്മിനി പറഞ്ഞു.

1982ലെ ഏഷ്യൻ ഗെയിംസിൽ  വെങ്കലവും വെള്ളിയും നേടിയ പത്മിനി എൻഐഎസ് ഡിപ്ലോമ നേടി റെയിൽവേ ടീമിന്റെ പരിശീലകക്കുപ്പായത്തിലും  തിളങ്ങി. അർജുന അവാർഡും ജി.വി.രാജ അവാർഡും ലഭിച്ചിട്ടുണ്ട്. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരിക്കെ 2015ൽ ദേശീയ ഗെയിംസ് കേരളത്തിൽ സംഘടിപ്പിച്ചു. കോളജ് ഗെയിംസും പുനരാരംഭിച്ചു.

Signature-ad

പത്മിനിക്ക് പുറമേ മറ്റു ചില കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുമെന്ന് സൂചനയുണ്ട്. തിരുവനന്തപുരത്തെ കർഷക കോൺഗ്രസിന്റെ പ്രമുഖ നേതാവും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ചില കോൺഗ്രസ് നേതാക്കളുമാണ് ബിജെപിയിലേക്ക് ചേക്കേറുന്നതെന്നാണ് വിവരം.

Back to top button
error: