IndiaNEWS

12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കി; സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍

ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കി. 20 വയസ്സുള്ള വിദ്യാര്‍ഥിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.

 താമസിക്കുന്ന ഹോസ്റ്റലിന് സമീപത്തെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിയുമായി പെൺകുട്ടിക്ക്  ബന്ധമുണ്ടായിരുന്നെന്നൂം  ഇക്കാര്യം വാർഡന് അറിയാമായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. ഗംഗ്ലൂര്‍ പ്രദേശത്ത് പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ഹോസ്റ്റലാണിത്.  ചൊവ്വാഴ്ച രാത്രി  തലവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താമസിയാതെ, പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ മൂന്ന് പേപ്പറുകൾ വിദ്യാര്‍ത്ഥി എഴുതിയിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി വിദ്യാര്‍ഥിക്ക് ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഡിഇഒ പറഞ്ഞു.

വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാത്തതിനാലാണ് വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തതെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും ഡിഇഒ അറിയിച്ചു.

Back to top button
error: