Month: March 2024
-
Kerala
ശമ്ബളം കിട്ടിയില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ് ആര്‍ടിസി ജീവനക്കാരൻ
ഇടുക്കി: കെഎസ് ആർടിസി ശമ്ബളം മുടങ്ങിയതിന് പിന്നാലെ തലകുത്തി നിന്ന് പ്രതിഷേധിച്ച് ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെഎസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാര്‍ പ്രതിഷേധം തുടര്‍ന്നു.സഹപ്രവര്‍ത്തകരും ജയകുമാറിന് പിന്തുണയായി കൂടെയുണ്ടായിരുന്നു.പതിമൂന്നാം തീയ്യതി ആയിട്ടും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം ലഭിക്കാതായതോടെയാണ് ഇങ്ങനെയൊരു പ്രതിഷേധം നടത്താൻ ഇവര്‍ തീരുമാനിച്ചത്. ബിഎംഎസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്‍റ് കൂടിയായ ജയകുമാർ മൂന്നാര്‍-ഉദുമല്‍ പേട്ട ബസിലെ ഡ്രൈവറാണ്.
Read More » -
Kerala
സിഎ എക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ആരാധകർ
കൊച്ചി: സിഎ എക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ജനക്കൂട്ടം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് ബാനറുമായി കൊച്ചി നെഹ്റു സ്റ്റേഡിയത്തിലെ ഗാലറിയിൽ എത്തിയത്.ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് മോഹൻബഗാൻ മത്സരത്തിനിടെയാണ് സംഭവം. അതേസമയം ആവേശകരമായ മത്സരത്തിൽ 3-4 ന് കേരള ബ്ലാസ്റ്റേഴ്സ് മോഹൻബഗാനോട് തോറ്റു.
Read More » -
Kerala
പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടനകളുടെ ആക്രമണം
പത്തനംതിട്ട: പത്തനംതിട്ടയിലെ സീതത്തോട്ടിലും, ഇടുക്കി ചിന്നക്കനാലിലും കാട്ടനകളുടെ ആക്രമണം. സീതത്തോട് മണിയാർ- കട്ടച്ചിറ റൂട്ടില്‍ എട്ടാം ബ്ലോക്കിനു സമീപമിറങ്ങിയ കാട്ടാനക്കൂട്ടം യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ നിന്നു കട്ടിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ചിന്നക്കനാല്‍ 301 കോളനിയിലാണ് കാട്ടാന വീട് തകർത്തത്. ഗോപി നാഗൻ എന്നയാളുടെ വീടാണ് തകർത്തത്. ആക്രമണം നടക്കുമ്ബോള്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി. വീടിന്റെ മുൻ ഭാഗവും പിൻവശവും ആന തകർത്തു. ചക്കക്കൊമ്ബനാണ് ആക്രമിച്ചതെന്നു നാട്ടുകാർ പറയുന്നു. കുറച്ചു ദിവസമായി ചക്കക്കൊമ്ബൻ ജനവാസ മേഖലയ്ക്ക് സമീപമാണുള്ളത്.
Read More » -
India
അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കും;ജൻ ഔഷധി മെഡിക്കല്‍ ഷോപ്പ് തുടങ്ങാൻ ആഗ്രഹമുണ്ടോ?
ന്യൂഡല്‍ഹി: ജൻ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കാൻ സാമ്ബത്തിക സഹായവുമായി ദേശീയ ചെറുകിട വ്യവസായ ബാങ്ക്. ഈടില്ലാതെ അഞ്ച് ലക്ഷം രൂപയാണ് വായ്പ നല്‍കുന്നത്. പ്രവർത്തന മൂലധനമായി രണ്ട് ലക്ഷം രൂപയും വായ്പ നല്‍കും. നിലവില്‍ രാജ്യത്ത് 11,000 ജൻ ഔഷധി കേന്ദ്രങ്ങളാണുള്ളത്. ഇവ 25,000 ആയി ഉയർത്തുക എന്നതാണ് ലക്ഷ്യം വയ്‌ക്കുന്നത്. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി.വായ്പ ലഭിക്കുന്നതിനായി ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. website:jak-prayaasloans.sidbi.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. janaushadhi.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ജൻ ഔഷധി കേന്ദ്രം ആരംഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ടത്.
Read More » -
Kerala
ശബരിമല വിമാനത്താവളം: 2027ല്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍ ; വിജ്ഞാപനം പുറപ്പെടുവിച്ചു
പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.വിമാനത്താവളം നിർമ്മിക്കുന്നതിന് ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാശംങ്ങള്‍ ഉള്‍ക്കൊളളിച്ചു കൊണ്ടുളളതാണ് വിജ്ഞാപനം. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സാമൂഹികാഘാത പഠനം നടത്തി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയാകും ഭൂമി ഏറ്റെടുക്കുക. വിമാനത്താവള നിർമാണത്തിനായി 1000.28 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ബിലീവേഴ്സ് ചർച്ചിൻെറ കൈവശമിരിക്കുന്ന ചെറുവളളി എസ്റ്റേറ്റാണ്.ഏറ്റെടുക്കുന്ന 437 സ്വകാര്യ വ്യക്തികളുടെ ഭൂമിക്ക് ഒപ്പം ചെറുവളളി എസ്റ്റേറ്റ് ഭൂമിയുടെ കാര്യവും വിജ്ഞാപനത്തിലുണ്ട്. എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ട്രസ്റ്റിന് എതിരെ സർക്കാർ കേസ് നല്‍കിയിട്ടുളള കാര്യം വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാർ കോടതിയില്‍ കേസ് നല്‍കിയിട്ടുളളതിനാല്‍, കോടതി തീർപ്പ് അനുസരിച്ചേ ഭൂമിയുടെ നഷ്ടപരിഹാരം നല്‍കു. കേസ് നടക്കുന്ന പാലാ സബ് കോടതിയില്‍ പണം കെട്ടിവെച്ചാണ് ഇപ്പോള്‍ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകുന്നത്. ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന ഗ്രീൻഫീല്‍ഡ് വിമാനത്താവളം 2027ല്‍ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി.
Read More » -
Kerala
കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
പാലക്കാട്: കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്ബിയിലാണ് സംഭവം. പെരുമുടിയൂര്‍ നമ്ബ്രം കളരിക്കല്‍ ഷഹീലിന്റെ ഭാര്യ ഷമീമയാണ് (27) മരിച്ചത്. പട്ടാമ്ബി- ഗുരുവായൂര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്ന് വന്ന കെഎസ്‌ആര്‍ടിസി ബസ് യുവതിയെ ഇടിക്കുകയായിരുന്നു. ബസിന്റെ ടയര്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More »



