Month: March 2024

  • Kerala

    ഭർത്താവിനും മകനുമൊപ്പം മൂന്നാറിലെത്തിയ വീട്ടമ്മ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ 

    ഇടുക്കി: ഭർത്താവിനും മകനുമൊപ്പം അവധിയാഘോഷിക്കാൻ മൂന്നാറിലെത്തിയ യുവതി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.  തിങ്കളാഴ്ചയാണ് കുടുംബം മൂന്നാർ സന്ദർശനത്തിന് എത്തിയത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ പഴയ മൂന്നാർ സിഎസ്‌ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോർട്ടിലാണ് ഇവര്‍ മുറിയെടുത്തിരുന്നത്. മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിച്ച്‌ ഇന്ന് ഉച്ചയോടെ  മടങ്ങാനായി  ഭർത്താവ് റിസോർട്ടിലെ ബാത്ത്റൂമിൽ കുളിക്കാൻ കയറിയ സമയത്താണ് സംഭവം. ഈ സമയം രണ്ടു വയസുകാരനായ മകനും മുറിയില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • India

    മുംബൈ സെന്‍ട്രല്‍ റയിൽവെ സ്റ്റേഷൻ ഇനി ശ്രീ ജഗന്നാഥ് ശങ്കര്‍ സേത് റയിൽവെ സ്റ്റേഷൻ 

    മുംബൈ: മുംബൈ സെന്‍ട്രല്‍ റയിൽവെ സ്റ്റേഷൻ ഇനി ശ്രീ ജഗന്നാഥ് ശങ്കര്‍ സേത് എന്നറിയപ്പെടും. മുംബൈയിലെ റെയില്‍വേ സ്റ്റേഷനുകളുടെ കൊളോണിയല്‍ കാലത്തെ പേരുകള്‍ മാറ്റുന്നുവെന്ന് മഹാരാഷ്ട്ര സര്‍ക്കാരാണ് അറിയിച്ചത്. .8 സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.മറൈൻ ലൈൻ സ്റ്റേഷന്‍റെ പേര് മുംബൈ ദേവി സ്റ്റേഷൻ എന്നാക്കി.അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹല്യ നഗര്‍ എന്നും മാറ്റിയിട്ടുണ്ട്.

    Read More »
  • Kerala

    പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയത് ഒരാൾ, പീഡിപ്പിച്ചത് മറ്റൊരാൾ; രണ്ടിനേയും പൊക്കി പോലീസ്

    കൊല്ലം: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതും പീഡിപ്പിച്ചതുമായ കേസുകളില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അമ്ബലംകുന്ന് വട്ടപ്പാറ പുല്ലാഞ്ഞിപച്ചയില്‍ വീട്ടില്‍ നൗഷാദിനെ(22)യാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കേസില്‍ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് വെളിയം കിഴക്കേ കോളനിയില്‍ ശ്യാം നിവാസില്‍ ശരത്താ(27)ണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പരീക്ഷയ്ക്ക് സ്കൂളില്‍ പോയ പെണ്‍കുട്ടി വൈകുന്നേരമായിട്ടും തിരികെ എത്താതിരുന്നതിനെത്തുടർന്നാണ് വീട്ടുകാർ പൂയപ്പള്ളി സ്‌റ്റേഷനിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും നൗഷാദിനെയും കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. തുടർന്നു നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. ചോദ്യംചെയ്തപ്പോള്‍ ശരത് പീഡിപ്പിച്ചിട്ടുള്ളതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. തുടർന്ന് ശരത്തിനെതിരേ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

    Read More »
  • Kerala

    ബംഗാളിലെ ചിത്രം കാണിച്ച്‌ തൃശൂരില്‍ പ്രചാരണം കൊഴുക്കുന്നു എന്ന് സുരേന്ദ്രൻ; പിന്നാലെ പോസ്റ്റ്‌ പിന്‍വലിച്ചു

    തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു എന്ന് അവകാശപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ബംഗാളിൽ നിന്നുള്ള ചിത്രം. അബദ്ധം തിരിച്ചറിഞ്ഞതിന് പിന്നാലെ ചിത്രം ഡിലീറ്റ് ചെയ്തു. എന്നാല്‍ അതിന് മുമ്ബ് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം വൈറലായി മാറിയിരുന്നു. ‘കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ആവേശത്തോടെ. തൃശൂരില്‍ ശ്രീ. സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു’ എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രത്തില്‍ ബി.ജെ.പി പതാക കൈയില്‍ പിടിച്ച പ്രായമായ സ്ത്രീയും ഒരു ബാലികയുമാണ് ഉള്ളത്. ചിത്രം ഒറ്റനോട്ടത്തില്‍ തന്നെ കൊൽക്കത്തയിൽ നിന്നുള്ളതാണെന്ന് വ്യക്തമാണ്. ചിത്രം ഡിലീറ്റ് ചെയ്‌തെങ്കിലും ഉള്ളടക്കം ലഭ്യമല്ല എന്നെഴുതിക്കാണിച്ച്‌ പോസ്റ്റ് ഇപ്പോഴും സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലുണ്ട്. നേരത്തെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പദയാത്രയില്‍ കേന്ദ്ര സര്‍ക്കാര്‍ അഴിമതിക്ക് പേരുകേട്ടവരാണെന്ന ഗാനം പ്ലേ ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു

    Read More »
  • Kerala

    ഒരു കോടിയുടെ ഭാഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 88 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. FX 263834 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ FO 490699 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇന്ന് മൂന്നു മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമാണ്.

    Read More »
  • Kerala

    ”കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ബിജെപിയില്‍ ചേരും; ഇടതു നേതാക്കളും പിന്നാലെ”

    തിരുവനന്തപുരം: കേരളത്തിലെ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കളും വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്ന് സുരേന്ദ്രന്‍ അവകാശപ്പെട്ടു. ശശി തരൂരിന്റെ വികസന വിരുദ്ധ ശൈലിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ നല്‍കുന്ന സൂചന. പല മണ്ഡലങ്ങളിലും ബിജെപി വലിയ ശക്തിയായി ഉയര്‍ന്നുവന്നതോടെ ആശങ്കയിലായ ഇടതു, വലതു മുന്നണികള്‍ പരസ്യ ബാന്ധവത്തിനുപോലും ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ”കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫില്‍നിന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരും. നാളെ, അതായത് 14ാം തീയതി തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ അംഗത്വമെടുക്കും. തുടര്‍ന്നങ്ങോട്ട് ഓരോ ദിവസവും ഇരു മുന്നണികളില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കുണ്ടാകും. ”പത്മജ വേണുഗോപാലിന്റെ പാര്‍ട്ടി പ്രവേശനത്തിനു ശേഷം എല്ലാ ജില്ലകളിലും കോണ്‍ഗ്രസില്‍നിന്നും ഇടതു മുന്നണിയില്‍നിന്നും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച് നേതാക്കളും ജനവും…

    Read More »
  • Kerala

    പദ്മജയ്ക്കെതിരായ രാഹുലിന്‍െ്‌റ പരാമര്‍ശം മോശമായിപ്പോയി; പാര്‍ട്ടിയില്‍ വിമര്‍ശനം

    തിരുവനന്തപുരം: ബിജെപിയില്‍ അംഗത്വം സ്വീകരിച്ച പദ്മജ വേണുഗോപാലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം. പദ്മജയ്ക്കെതിരെ രാഹുല്‍ നടത്തിയതു മോശം പരാമര്‍ശമെന്നു ശൂരനാട് രാജശേഖരന്‍ യോഗത്തില്‍ പറഞ്ഞു. ലീഡറുടെ പേര് ഉപയോഗിച്ചതു ശരിയായില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയെന്ന് വിഡി സതീശന്‍ മറുപടി പറഞ്ഞു. ”പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പദ്മജ അറിയപ്പെടുമെന്ന” രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശമാണ് വിവാദമായത്. കരുണാകരന്റെ മകള്‍ എന്നു പറഞ്ഞു പദ്മജ ഇനി നടക്കരുത്. കരുണാകരന്റെ പൈതൃകം പദ്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങി തടയും. ബയോളജിക്കലി കരുണാകരന്‍ പദ്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പദ്മജ അറിയപ്പെടുമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇത് വലിയ വിവാദങ്ങളുണ്ടാക്കി. വിവിധ കോണുകളില്‍ നിന്ന് രാഹുലിനെതിരെ പ്രതിഷേധമുയര്‍ന്നു.

    Read More »
  • India

    അപകടത്തിനിടെ എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചില്ല; 32.07 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

    ന്യൂഡല്‍ഹി: അപകടത്തനിടെ എയര്‍ ബാഗുകള്‍ പ്രവര്‍ത്തിക്കാത്ത സംഭവത്തില്‍ ഉപഭോക്താവിന് 32.07 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. അപകടസമയത്ത് ടൊയോട്ട ഇന്നോവയുടെ മുന്നിലെ എയര്‍ബാഗ് തുറന്നില്ലെന്നാണ് പരാതി. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സും ബംഗളൂരുവിലെ കാര്‍ ഡീലര്‍ഷിപ്പായ നന്ദി ടൊയോട്ട മോട്ടോര്‍ വേള്‍ഡുമാണ് 15 ലക്ഷം രൂപയും അതിന്റെ 12 വര്‍ഷത്തെ ഒമ്പത് ശതമാനം പലിശയും നല്‍കേണ്ടത്. പലിശ മാത്ര ഏകദേശം 17 ലക്ഷം വരും. നഷ്ടപരിഹാരം നല്‍കാത്തപക്ഷം പുതിയ വാഹനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. 2011 മാര്‍ച്ച് 11നാണ് സുനില്‍ റെഡ്ഡി എന്നയാള്‍ ടൊയോട്ട ഇന്നോവ വാഹനം വാങ്ങുന്നത്. 2011 ആഗസ്റ്റ് 16 നായിരുന്നു അപകടം. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ ഉലിന്ദകൊണ്ട ഗ്രാമത്തിന് സമീപം ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയത്ത് വാഹനത്തിന്റെ മുന്നിലെ എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചില്ല. അപകടശേഷം റെഡ്ഡി വാഹനം ബംഗളൂരുവിലെ നന്ദി ടൊയോട്ട മോട്ടോര്‍ വേള്‍ഡ് സര്‍വീസ് സെന്ററില്‍ സര്‍വീസിനായി നല്‍കി. കൂടാതെ എയര്‍ബാഗ്…

    Read More »
  • Crime

    മലപ്പുറത്ത് സെവന്‍സ് ഗ്രൗണ്ടില്‍ വിദേശതാരത്തെ ചവിട്ടിക്കൂട്ടിയും വംശീയമായിഅധിക്ഷേപിച്ചും തെമ്മാടിത്തം; പരാതി നല്‍കി ഐവറി കോസ്റ്റ് താരം

    മലപ്പുറം: അരീക്കോട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ കാണികള്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ വിദേശ താരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. മര്‍ദ്ദനമേറ്റ ഐവറി കോസ്റ്റ് സ്വദേശി ഹസന്‍ ജൂനിയറാണ് പരാതി നല്‍കിയത്. കാണികള്‍ വംശീയാധിക്ഷേപം നടത്തിയതായും പരാതിയിലുണ്ട്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയിലായിരുന്നു സംഭവം. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് കാണികള്‍ താരത്തെ അക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ നേരിട്ട് എത്തിയാണ് താരം പരാതി കൈമാറിയത്. കഴിഞ്ഞ ദിവസമാണ് താരത്തിന് മര്‍ദനമേറ്റത്. കളിക്കുന്നതിനിടെ കാണികളിലൊരാളെ താരം മര്‍ദിച്ചുവെന്നും ഇതിന് പിന്നാലെ താരത്തിനെ ആള്‍ക്കൂട്ടം കൂട്ടമായി മര്‍ദിക്കുവായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നത്. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഐവറികോസ്റ്റ് കളിക്കാരനെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൂടാതെ അന്വേഷണത്തിനായി അരീക്കോട് പൊലീസ് സ്റ്റേഷനില്‍ പ്രത്യേക സെല്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.…

    Read More »
  • Kerala

    പണി തുടങ്ങി പി.സി ജോര്‍ജ്; ബിജെപി മുന്നണിയെ സംശയത്തിലാക്കുന്ന  ആരോപണവുമായി രംഗത്ത്

    കോട്ടയം: തിരഞ്ഞെടുപ്പ് കാലത്ത് മുന്നണിയില്‍ വിവാദത്തിന് തിരികൊളുത്തി പി.സി.ജോര്‍ജ്. എൻ.ഡി.എ ഘടകകക്ഷിയെ സംശയത്തിലാക്കുന്ന  ആരോപണവുമായാണ് പി സി ജോർജ് രംഗത്തിയിരിക്കുന്നത്. കേരളത്തിലെ എൻ.ഡി.എ സഖ്യത്തിലെ ഒരു ഘടകക്ഷി സീറ്റ് വില്‍ക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായാണ് പി.സി.ജോർജിന്റെ പുതിയ പടപ്പുറപ്പാട്.സീറ്റ് നല്‍കാമെന്ന ഉറപ്പില്‍ ഒരു നേതാവിനോട് രണ്ട് കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ജോർജിൻെറ ആരോപണം. ആരോപണത്തിൻെറ കുന്തമുന നീളുന്നത് ബി.ഡി.ജെ.എസ് നേതൃത്വത്തിന് നേരെയാണെന്ന് ഏറെക്കുറെ വ്യക്തമാണെങ്കിലും പാർട്ടി ഏതാണെന്ന് വെളിപ്പെടുത്താൻ ജോർജ് കൂട്ടാക്കിയിട്ടില്ല.മുന്നണയിലെ എല്ലാ ഘടകകക്ഷികളെയും പറ്റിയല്ല ആക്ഷേപം ഉന്നയിക്കുന്നതെന്നും സീറ്റ് വില്‍ക്കാൻ നോക്കിയ പാർട്ടി ഏതാണെന്ന് വ്യക്തമായി അറിയാമെന്നും ഇപ്പോള്‍ പേര് പറയുന്നില്ല എന്നുമാണ് ജോർജിന്റെ പ്രതികരണം. സീറ്റ് കച്ചവടത്തെപ്പറ്റി ബി.ജെ.പി ദേശിയ-സംസ്ഥാന നേതൃത്വങ്ങളെ പരാതി അറിയിച്ചതായും പി.സി.ജോർജ് പറഞ്ഞു. പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയാകുന്നതിന് തടയിട്ടെന്ന സംശയത്തില്‍ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് നേതൃത്വത്തോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവ് കൂടിയായ പി സി ജോർജ്.

    Read More »
Back to top button
error: