പത്തനംതിട്ട:ഭൂമി പിളർന്ന് താഴേയ്ക്ക് പോകാൻ ആഗ്രഹിക്കുന്ന ചില നിമിഷങ്ങൾ ഉണ്ട്, അത്തരത്തിൽ ഒന്ന് ഇന്നലെ കണ്ടു..
പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ പത്രസമ്മേളനമാണ് വേദി…
പൗരത്വഭേദഗതിയ്ക്ക് എതിരെ ആഞ്ഞടിച്ച് വരികെയാണ് ആ ചോദ്യം അശനിപാതം പോലെ ആന്റോയ്ക്ക് മേൽ വന്ന് വീഴുന്നത്…
അങ്ങ് അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ച എൻ ഐ എ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തോ…?
ആന്റോ ആന്റണി: രാജ്യസഭയിൽ ബി ജെ പി ശബ്ദ വോട്ടെടുപ്പോടെ പാസാക്കുക ആയിരുന്നു..
രാജ്യസഭയിലെ കാര്യം അല്ല, അങ്ങ് പാർലമെന്റ് അംഗമല്ലേ, അവിടെ അനുകൂലിച്ച് വോട്ട് ചെയ്തോ എന്നാണ് ചോദ്യം..
ആന്റോ ആന്റണി : നിങ്ങൾ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്…
വിവാദം അല്ല, താങ്കൾ എൻ ഐ എ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തോ എന്നാണ് ചോദ്യം..
ആന്റോ ആന്റണി : എനിക്ക് ഓർമ്മയില്ല, നിരവധി ബില്ലുകൾ വരുന്നതല്ലേ…
അങ്ങ് വോട്ട് ചെയ്ത കാര്യമല്ലേ…അത് ഓർമ്മയില്ലേ…?
അന്റോ ആന്റണി : പ്രതിപക്ഷം എല്ലാവരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു..
അല്ല.. കേരളത്തിൽ നിന്നുള്ള എം പിമാരിൽ ആലപ്പുഴ എം പി ആരിഫ് മാത്രമാണ് എൻ ഐ എ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്. മുസ്ലീംലീഗിലെ രണ്ട് എം പി മാർ ബഹിഷ്ക്കരിച്ചു.
ആന്റോ ആന്റണി : എന്നാൽ നമുക്ക് പത്ര സമ്മേളനം അവസാനിപ്പിച്ചാലോ…..
ക്ഷുഭിതനായി ആന്റോ ആന്റണി മൈക്ക് ഓഫ് ചെയ്യുന്നു.
ശ്രീജിത്ത് ശ്രീകുമാരൻ,
24 ന്യൂസിലെ സീനിയർ റിപ്പോർട്ടറുടേതേയിരുന്നു ചോദ്യം.
നേരത്തെ പുല്‍വാമ ഭീകരാക്രമണം സർക്കാർ സൃഷ്ടിയാണെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി 42 ജവാന്മാരെ ബിജെപി ബലികൊടുത്തുവെന്നും സ്ഫോടകവസ്തു ശേഖരം പുല്‍വാമയിലെത്തിയത് സർക്കാരിന്റെ അറിവോടെയാണെന്നും ആന്റോ ആന്റണി വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു.
പുല്‍വാമയില്‍ പാകിസ്താന് പങ്കില്ല. സ്ഫോടനം നടന്നത് ഇന്ത്യയുടെ അതിർത്തിക്കുള്ളിലാണ്. അന്ന് 42 ജവാൻമാരെ ഹെലികോപ്റ്ററില്‍ എത്തിച്ചില്ല, പകരം റോഡ് മാർഗമാണ് കൊണ്ടുപോയത്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണ്. ഇതെല്ലാം അന്നത്തെ ഗവർണർ സത്യപാല്‍ മാലിക് പറഞ്ഞിരുന്നുവെന്നും ആന്റോ ആന്റണി കൂട്ടിച്ചേർത്തു.