KeralaNEWS

വൈദേകവും നിരാമയയും ഒന്ന്, ഇ.പിയും രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധം; ആരോപണത്തിലുറച്ച് സതീശന്‍

ആലപ്പുഴ: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി മന്ത്രി രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

ഇ.പി. ജയരാജന്റെ കുടുംബത്തിനു പങ്കാളിത്തമുള്ള റിസോര്‍ട്ടായ ‘വൈദേക’ത്തിന് എതിരായ ഇ.ഡിയുടെ അന്വേഷണം ഒഴിവാക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ സഹായിച്ചെന്നും ‘വൈദേക’വും രാജീവ് ചന്ദ്രശേഖറിന്റെ ‘നിരാമയ റിട്രീറ്റ്‌സും’ ഒറ്റ കമ്പനിയാണെന്നും സതീശന്‍ പറഞ്ഞു.

Signature-ad

ഇവര്‍ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പോലുമുണ്ട്. ബിസിനസ് പങ്കാളിത്തമെന്ന ആരോപണം ഇരുവരും നിഷേധിച്ചിട്ടില്ല. നിഷേധിച്ചാല്‍ തെളിവുകള്‍ പുറത്തുവിടും. കുടുംബാംഗങ്ങള്‍ ഉള്ളതിനാലാണു ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാത്തത്. കേസു കൊടുക്കുകയാണെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തന്റെ പേരിലോ ഭാര്യയ്‌ക്കോ എന്തെങ്കിലും ബിസിനസ് സംരംഭമുണ്ടെങ്കില്‍ അതു സതീശനും ഭാര്യയ്ക്കും സൗജന്യമായി കൈമാറാന്‍ തയാറാണെന്നാണ് സതീശന്റെ ആരോപണത്തോട് ഇ.പി പ്രതികരിച്ചത്. 150 കോടി രൂപയുടെ കള്ളപ്പണത്തിനു മുകളില്‍ ഇരിക്കുന്നയാളാണു പ്രതിപക്ഷ നേതാവ്. സതീശന്‍ എങ്ങനെയാണു പ്രതിപക്ഷ നേതാവായതെന്നറിയാം. പക്ഷേ, പറയുന്നില്ല.

വൈദേകം ആയുര്‍വേദ റിസോര്‍ട്ടിന്റെ അഡൈ്വസര്‍ മാത്രമാണു ഞാന്‍. രാജീവ് ചന്ദ്രശേഖറിന്റെ ‘നിരാമയ’ വൈദേകത്തില്‍ ചികിത്സ നല്‍കുന്ന ഏജന്‍സിയാണ്. അവരുടേതു പ്രഫഷനല്‍ സമീപനമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്നും ഇ.പി പറഞ്ഞു.

Back to top button
error: