KeralaNEWS

കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്തു ഖത്തറില്‍ കൊണ്ടുപോയി പെൺവാണിഭത്തിന് ഉപയോഗിച്ചതായി പരാതി

കൊല്ലം:  യുവതിയെ ജോലി വാഗ്ദാനം ചെയ്തു ഖത്തറില്‍ കൊണ്ടുപോയി പെണ്‍വാണിഭത്തിന് ഉപയോഗിതായി പരാതി.കുളത്തൂപ്പുഴ സ്വദേശിനിയായ വിവാഹിതയായ യുവതിയുടേതാണ് ആരോപണം.

കൊട്ടാരക്കര സ്വദേശി സുധീപ് ചന്ദ്രനെതിരെയാണു ഇവർ പീഡന പരാതി നൽകിയത്. സംഭവത്തിൽ  സുധീപിനെതിരെ കുളത്തൂപ്പുഴ പൊലീസ് പീഡനത്തിനു കേസെടുത്തിട്ടുണ്ട്.അതേസമയം പരാതി വിവരം അറിഞ്ഞതോടെ സുധീപ് ചന്ദ്രൻ ഖത്തറില്‍ നിന്ന് ആഫ്രിക്കയിലേക്കു കടന്നതായാണ് വിവരം.

Signature-ad

ജോലിക്കെന്നു പറഞ്ഞ് മൂന്നു ലക്ഷം രൂപ ഈടാക്കിയാണ് സുധീപ് ചന്ദ്രൻ യുവതിയെ ഖത്തറിലെത്തിച്ചത്. മകളെ ഖത്തറിലേക്ക് കൊണ്ടുപോയി ഫ്‌ളാറ്റില്‍ താമസിപ്പിച്ചു പീഡനത്തിനിരയാക്കിയ ശേഷം പരിചയക്കാർക്ക് നല്‍കി സുധീപ്ചന്ദ്രൻ പണം സമ്ബാദിച്ചു വരികയാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് യുവതിയുടെ അമ്മ കുളത്തൂപ്പുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മകളുടെ ശമ്ബളം എന്ന പേരില്‍ സുധീപിന്റെ അക്കൗണ്ടില്‍ നിന്നാണു തനിക്ക് പണം അയച്ചിരുന്നതെന്നും പരാതിയിലുണ്ട്. 2021 നവംബറിലാണ് യുവതി ഖത്തറിലേക്കു പോയത്.

Back to top button
error: