IndiaNEWS

ലൈംഗികാതിക്രമം;കര്‍ണാടക മുൻ മുഖ്യമന്ത്രിയായ യെദിയൂരപ്പക്കെതിരെ പോക്സോ കേസ്

ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ്.

ബംഗളൂരു സദാശിവ നഗർ പൊലീസ് സ്റ്റേഷനിലാണ് 17കാരിയുടെ മാതാവ് ലൈംഗികാതിക്രമം സംബന്ധിച്ച്‌ പരാതി നല്‍കിയത്.

വഞ്ചനാ കേസില്‍ സഹായം തേടി കഴിഞ്ഞ ഫെബ്രുവരി രണ്ടിന് മാതാവും പെണ്‍കുട്ടിയും 81കാരനായ യെദിയൂരപ്പയെ സന്ദർശിച്ചപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. 2008 മുതല്‍ 2011 വരെയും 2019 മുതല്‍ 2021 വരെയും 2018ല്‍ കുറഞ്ഞ കാലവും കർണാടക മുഖ്യമന്ത്രിയായിരുന്നു യെദിയൂരപ്പ. ആഴ്ചകള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് 2021ല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും പകരം ബസവരാജ് ബൊമ്മെ സ്ഥാനമേല്‍ക്കുകയുമായിരുന്നു.

Back to top button
error: