IndiaNEWS

മാര്‍ച്ച്‌ 10ന് രാജ്യവ്യാപക തീവണ്ടി തടയലിന് ആഹ്വാനം ചെയ്ത് കര്‍ഷകനേതാക്കള്‍

ന്യൂഡൽഹി: പഞ്ചാബ്-ഹരിയാന അതിർത്തിയില്‍  സമരം തുടരുന്ന കർഷകർ മാർച്ച്‌ പത്തിന് രാജ്യവ്യാപകമായി ‘റെയില്‍ രോക്കോ’ (തീവണ്ടി തടയല്‍) സമരം പ്രഖ്യാപിച്ചു.

കർഷകനേതാക്കളായ സർവാൻ സിങ് പാന്ഥറും ജഗ്ജിത് സിങ് ദല്ലേവാലുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്. മാർച്ച്‌ ആറിന് കർഷകർ സമാധാനപരമായി ഡല്‍ഹിയിലേക്ക് നീങ്ങാനാരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത പക്ഷം സമരമുറകള്‍ കടുപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ട്രാക്ടർ ട്രോളികളില്‍ എത്തിച്ചേരാനാകാത്ത ദൂരസംസ്ഥാനങ്ങളില്‍ നിന്നുള്ള കർഷകർ തീവണ്ടി മാർഗമോ മറ്റു ഗതാഗതസംവിധാനങ്ങളോ ഉപയോഗപ്പെടുത്തി ഡല്‍ഹിയിലെത്തിച്ചേരുമെന്നും നേതാക്കള്‍ പറഞ്ഞു. ട്രാക്ടറുകളില്‍ കർഷകരുടെ യാത്ര സർക്കാർ അനുവദിക്കുമോ എന്നതിനെ ആശ്രയിച്ചാകും കർഷകരുടെ ഡല്‍ഹിയാത്ര തീരുമാനിക്കുക,കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും കർഷകർ അറിയിച്ചു

Back to top button
error: