KeralaNEWS

കറുകച്ചാലില്‍ സ്വകാര്യബസ് ഇടിച്ച് യുവതി മരിച്ചു

കോട്ടയം: കറുകച്ചാലില്‍ സ്വകാര്യ ബസ്സ്റ്റാൻഡിൽ വന്നിറങ്ങിയ യുവതി അതേ ബസ് ഇടിച്ചു മരിച്ചു.

ചേന്നാട്ട് സാജുവിന്റെ ( സാജു ബേക്കറി ) മകള്‍ അൻസു അജിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം.

കോട്ടയം -പാമ്ബാടി -മല്ലപ്പള്ളി റൂട്ടില്‍ സർവീസ് നടത്തുന്ന ഹോളിമേരി ബസാണ് അൻസുവിനെ ഇടിച്ചത്. ഇതേ ബസിലായിരുന്നു അൻസു സ്റ്റാൻഡില്‍ വന്നിറങ്ങിയത്.

Signature-ad

ബസ് ഇറങ്ങി നടന്നുപോയ അൻസുവിനെ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നു.

Back to top button
error: