KeralaNEWS

കടന്നപ്പള്ളിയില്‍ നിന്ന് കാണാതായ യുവതികളെ കേളകത്തു നിന്നും കണ്ടെത്തി; ഒരാൾ ഓട്ടോ ഡ്രൈവർ,മറ്റൊരാൾ പി ജി വിദ്യാർത്ഥിനി

കേളകം: കഴിഞ്ഞ ദിവസം കടന്നപള്ളിയില്‍ നിന്നും കാണാതായ നരീക്കാംവള്ളി സ്വദേശികളായ  യുവതികളെ കേളകത്തു നിന്നും കണ്ടെത്തി.ഇവർ പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.

നരികാംവള്ളിയിലെ ഓട്ടോ ഡ്രൈവറായ ഹരിത(35),പിജി വിദ്യാർഥിനിയായ ശ്രീനിഷ(23) എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കേളകം പോലീസ് സ്റ്റേഷനില്‍ ഹാജരായത്. വെള്ളിയാഴ്ച്ച വൈകുന്നേരം മുതലാണ് ഇരുവരെയും കാണാതായത്.

ശ്രീനിഷ സ്ഥിരമായി ഹരിതയുടെ ഓട്ടോയിലാണ് യാത്ര ചെയ്തിരുന്നതെന്നും, ഇരുവരും ആത്മ സുഹൃത്തുക്കളാണെന്നും ബന്ധുക്കള്‍ പരിയാരം പോലീസില്‍ പരാതിപ്പെട്ടിരുന്നു. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതറിഞ്ഞാണ് ഇരുവരും കേളകം സ്റ്റേഷനില്‍ ഹാജരായത്.

Signature-ad

കേളകത്ത് നിന്ന് വിവരം ലഭിച്ചതോടെ പരിയാരം പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പയ്യന്നൂർ കോടതി മുമ്ബാകെ ഹാജരാക്കിയ ഇരുവരെയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

Back to top button
error: