
തിരുവനന്തപുരം: മൂന്നാറിലും ശബരിമലയിലും ഉൾപ്പെടെ റോപ് വേ നിർമ്മിക്കാൻ നീക്കം.സംസ്ഥാനത്ത് റോഡുസൗകര്യമില്ലാത്തയിടങ്ങളിലാ ണ് റോപ് വേ നിർമിക്കുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും നിർമാണം. 40 ശതമാനം തുക സർക്കാരും 60 ശതമാനം കരാറെടുത്ത കമ്ബനിയും മുടക്കും. മൂന്നാർ മുതല്‍ വട്ടവട വരെ റോപ് വേ നിർമിക്കാൻ പഠനം നടത്തിയ കമ്ബനി റിപ്പോർട്ട് നല്കി. ഇവിടെയാകും ആദ്യപദ്ധതി വരുക.
വയനാട്, ശബരിമല, പൊൻമുടി എന്നിവിടങ്ങളിലും പഠനം തുടങ്ങി. പൂർണമായും ഇന്ത്യയില്‍ നിർമിച്ച കാബിനുകളാകും റോപ് വേക്ക് ഉപയോഗിക്കുക.






