Month: February 2024

  • India

    സമരത്തിനിടെ കര്‍ഷകൻ മരിച്ചു; കണ്ണീര്‍ വാതക പ്രയോഗത്തെ തുടര്‍ന്നാണ് മരണമെന്ന് ആരോപണം

    ന്യൂഡൽഹി: സമരത്തിനിടെ കർഷകൻ മരിച്ചു. ഗുരുദാസ് പൂരില്‍ നിന്നുള്ള കർഷകനായ ഗ്യാൻ സിങ്  ആണ് മരിച്ചത്. സംഭവത്തിൽ പോലീസിനെതിരെ കർഷക സംഘടനകൾ രംഗത്തെത്തി.കണ്ണീർ വാതക പ്രയോഗത്തെ തുടർന്നാണ് ഗ്യാൻ സിങിന്റെ  മരണമെന്നാണ് ആരോപണം. അതേസമയം, കർഷക സമരം ഹരിയാന അതിർത്തികളില്‍ ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ റവാരിയില്‍ എത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തുന്നത്. സമരം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

    Read More »
  • Crime

    ലക്ഷങ്ങള്‍ പൊടിച്ച് ഗുണ്ടകള്‍ പിറന്നാള്‍ ആഘോഷം; കാരണം അറിഞ്ഞ പോലീസ് ഞെട്ടി

    ആലപ്പുഴ: പിറന്നാള്‍ ആഘോഷത്തിന് വിവിധ സ്ഥലങ്ങളില്‍ നിന്ന് കായംകുളത്ത് ഒത്തുകൂടിയ പത്ത് ഗുണ്ടാസംഘാംഗങ്ങള്‍ പിടിയിലായി. 6 പേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എസ്.ഡി.പി.ഐ നേതാവായ ഷാനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലുള്ള മണ്ണഞ്ചേരി ഒറ്റക്കണ്ടത്തില്‍ അതുല്‍ (29), കായംകുളം എരുവ നെടുവക്കാട്ട് നിതീഷ് കുമാര്‍ (36), പത്തിയൂര്‍ വിനീത് ഭവനില്‍ വിജീഷ് (30) കൃഷ്ണപുരം പുത്തന്‍പുര തെക്കതില്‍ അനന്ദു (20), ഇടുക്കി മുളക് വള്ളി കുത്തനാപിള്ളില്‍ അലന്‍ ബെന്നി (27), തൃശൂര്‍ തൃക്കല്ലൂര്‍ വാലത്ത് ഹൗസില്‍ പ്രശാല്‍ (29) ,പത്തിയൂര്‍ ഫാത്തിമാ മന്‍സിലില്‍ ഹബീസ് (32), പത്തിയൂര്‍ക്കാല വിമല്‍ ഭവനില്‍ വിഷ്ണു (33), ചേരാവള്ളി കണ്ണങ്കര സെയ്ഫുദീന്‍ (38), ഹരിപ്പാട് മുട്ടം രാജേഷ് ഭവനില്‍ രാജേഷ് കുമാര്‍ (45) എന്നിവരെയാണ് വീട് വളഞ്ഞ് പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മാട്ട കണ്ണന്‍, കുപ്രസിദ്ധ ഗുണ്ടകളായ തക്കാളി ആഷിഖ്, വിഠോബ ഫൈസല്‍, ഡെയ്ഞ്ചര്‍ അരുണ്‍, മയക്കുമരുന്ന് വില്‍പന സംഘത്തില്‍പ്പെട്ട മോട്ടി എന്നു…

    Read More »
  • India

    കോയമ്പത്തൂര്‍ അല്ലെങ്കില്‍ ചെന്നൈ; ലോക്‌സഭയിലേക്ക് മത്സരിക്കാനൊരുങ്ങി കമല്‍ഹാസന്‍

    ചെന്നൈ: തെന്നിന്ത്യന്‍ നടനും മക്കള്‍ നീതി മയ്യം (എംഎന്‍എം) പ്രസിഡന്റുമായ കമല്‍ഹാസന്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്നോ ചെന്നൈയില്‍ നിന്നോ മത്സരിക്കും. പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോര്‍ച്ച് അനുവദിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.ജി.ആര്‍. മക്കള്‍ കക്ഷി എന്ന ചെറുപാര്‍ട്ടിക്കാണ് ടോര്‍ച്ച് ചിഹ്നം അനുവദിച്ചിരുന്നത്. അപേക്ഷ നല്‍കിയിട്ടും ചിഹ്നം നിരസിച്ച തൊരഞ്ഞെടുപ്പ് കമ്മിഷനെതിരേ അന്ന് മക്കള്‍ നീതി മയ്യം കോടതിയെ സമീപിച്ചു. നിയമപോരാട്ടത്തിനൊടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് 18 ദിവസം മുമ്പാണ് മക്കള്‍ നീതി മയ്യത്തിന് ‘ടോര്‍ച്ച്’ ചിഹ്നമായി അനുവദിച്ചത്. ഭരണകക്ഷിയായ ഡിഎംകെയുമായി സഖ്യത്തിലാണ് കമലിന്റെ പാര്‍ട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായാകും ജനവിധി തേടുക. നിലവില്‍ കോയമ്പത്തൂര്‍ സീറ്റ് ഡിഎംകെയുടെ മറ്റൊരു സഖ്യകക്ഷിയായ സി.പി.എമ്മിന്റെതാണ്. ചെന്നൈ നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ സീറ്റുകള്‍ യഥാക്രമം ഡോ കലാനിധി വീരസ്വാമി, ഡോ തമിഴച്ചി തങ്കപാണ്ഡ്യന്‍, ദയാനിധി മാരന്‍ എന്നിവരാണ് പ്രതിനിധീകരിക്കുന്നത്. മൂവരും ഡിഎംകെയില്‍ നിന്നുള്ളവരാണ്. കോയമ്പത്തൂരില്‍ നിന്നാണ് മത്സരിക്കുന്നതെങ്കില്‍ ഡിഎംകെയ്ക്ക്…

    Read More »
  • Kerala

    പേയ്മെന്റ് സീറ്റ് വിവാദം; സിപിഐ പുറത്താക്കിയ വെഞ്ഞാറമൂട് ശശി അന്തരിച്ചു

    തിരുവന്തപുരം: സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ നേതാവ് വെഞ്ഞാറമൂട് ശശി അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. രാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സിപിഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പേയ്മെന്റ് സീറ്റ് വിവാദത്തിന് പിന്നാലെയാണ് പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനായത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ അതിന് പിന്നാലെ ആര്‍എസ്പിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് ബിജെപിയിലെത്തി. അമിത് ഷാ ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയില്‍ വച്ചായിരുന്നു ബിജെപി പ്രവേശം. വര്‍ഷങ്ങളായി രാഷ്ട്രീയരംഗത്ത് സജീവമായിരുന്നില്ല.

    Read More »
  • India

    തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ആരോപണം

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍. ആദായനികുതി വകുപ്പാണ് ഇത്തരത്തില്‍ നടപടിയെടുത്തതെന്നാണ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി അജയ് മാക്കന്‍ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ മാറ്റിനല്‍കുന്നില്ലെന്ന് ഇന്നലെ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 210 കോടിരൂപയാണ് യൂത്ത്കോണ്‍ഗ്രസിനോടും കോണ്‍ഗ്രസിനോടും നല്‍കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ അക്കൗണ്ടുകളിലെ ക്രൗഡ് ഫണ്ടിങ് പണമാണ് മരവിപ്പിച്ചിരിക്കുന്നത്’ അജയ് മാക്കന്‍ പറഞ്ഞു. ജനാധിപത്യം ഇന്ത്യയില്‍ പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് തീയതി രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നടപടിയെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതി ബില്ലടക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും അടക്കം പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളേയും ഇത് ബാധിക്കും, ന്യായ് യാത്ര മാത്രമല്ല, എല്ലാ…

    Read More »
  • Kerala

    ഇലക്ട്രിക് ബസ് ഉദ്ഘാടനവേദി മാറ്റി; ഗണേഷിനെതിരെ ആന്റണി രാജു

    തിരുവനന്തപുരം: ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടന പരിപാടിയില്‍ നിന്നു തന്നെ ഒഴിവാക്കാന്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഇടപെട്ട് വേദി മാറ്റിയെന്നാരോപിച്ച് മുന്‍ മന്ത്രി ആന്റണി രാജു രംഗത്തു വന്നതോടെ ഇരുവരും തമ്മിലുള്ള പോര് പരസ്യമായി. ആന്റണി രാജു മന്ത്രിയായിരിക്കുമ്പോള്‍ വാങ്ങിയ 20 ഇലക്ട്രിക് ബസുകളുടെയും 2 ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസിന്റെയും ഉദ്ഘാടനവേദി അവസാനഘട്ടത്തില്‍ മാറ്റിയതാണു പ്രകോപനമായത്. ഉദ്ഘാടനം പുത്തരിക്കണ്ടത്ത് നായനാര്‍ പാര്‍ക്കിലാണെന്നാണു തന്നെ അറിയിച്ചതെന്ന് ആന്റണി രാജു പറഞ്ഞു. ഇത് ആന്റണി രാജുവിന്റെ മണ്ഡലമാണ്. ഇവിടെയാണ് ഉദ്ഘാടനമെങ്കില്‍ സ്ഥലം എംഎല്‍എയായ അദ്ദേഹത്തെ പരിപാടിയില്‍ നിന്ന് ഒഴിവാക്കാനാകില്ല. തന്നെ ഒഴിവാക്കുന്നതിനായി ഉദ്ഘാടന പരിപാടി കെഎസ്ആര്‍ടിസിയുടെ വികാസ് ഭവന്‍ ഡിപ്പോയിലേക്കു മാറ്റിയെന്നാണ് ആന്റണി രാജു പറയുന്നത്. ഇതു വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലായതിനാല്‍ വി.കെ.പ്രശാന്ത് എംഎല്‍എ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് അര മണിക്കൂര്‍ മുന്‍പേ ആന്റണി രാജു സ്ഥലത്തെത്തി. തന്നെ ഒഴിവാക്കാനാണ് പുത്തരിക്കണ്ടത്തു നിന്നു പെട്ടെന്നു വികാസ് ഭവനിലേക്കു വേദി മാറ്റിയതെന്ന് അദ്ദേഹം ആരോപണമുന്നയിച്ചു. ബസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച…

    Read More »
  • Kerala

    അട്ടപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; രക്ഷകരായത് ആനയെ തുരത്തിയ ആര്‍ആര്‍ടി സംഘം

    പാലക്കാട്‌: അട്ടപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. താവളം – മുള്ളി റോഡില്‍ വേലമ്ബടികയില്‍ വെച്ചാണ് സംഭവം. ഇന്നലെ രാത്രി 12 മണിക്കാണ് വൈക്കോല്‍ കയറ്റി വന്ന ലോറിക്ക് തീ പിടിച്ചത്. ഇതോടെ വാഹനത്തിലുള്ളവർ ഇറങ്ങി ഓടി. അതേസമയം ഇതുവഴി വന്ന പുതുർ ആർആർടി സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് വൻ അപകടം ഒഴിവായത്. ലോറി മുന്നോട്ടെടുത്തതും കത്തിയ വൈക്കോല്‍ ലോറിയില്‍ നിന്നും മാറ്റിയതും ആർആർടി സംഘമാണ്. മഞ്ചിക്കണ്ടി ഭാഗത്തു നിന്നും ആനയെ തുരത്തിയ ശേഷം പുതൂരിലേക്ക് തിരിച്ചു വരികയായിരുന്നു സംഘം.

    Read More »
  • India

    അമിത് ഷാ ആണെന്ന പേരില്‍ മുൻ എംഎല്‍എയോട് പണം ആവശ്യപ്പെട്ട ബിജെപി നേതാവ് അറസ്റ്റിൽ

    ബറേലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയി ആള്‍മാറാട്ടം നടത്തിയ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.രവീന്ദ്ര മൗര്യ എന്നയാളെയാണ് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.  അമിത് ഷാ ആണെന്ന പേരില്‍ മുൻ എംഎല്‍എയെ നിരവധി തവണ വിളിക്കുകയും പണം നല്‍കിയാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ജനുവരി 4 മുതല്‍ ജനുവരി 20 വരെ ഒമ്ബത് തവണ മൗര്യ മുൻ ബിജെപി എംഎല്‍എ കിഷൻലാല്‍ രാജ്പുത്തിനെ ഫോണില്‍ വിളിച്ചിരുന്നു. തുടർന്ന് കിഷൻലാല്‍ വിവരം ഉത്തർപ്രദേശ് ബിജെപി നേതൃത്വത്തിനെ അറിയിക്കുകയും സംഭവം വ്യാജമാണെന്ന് കണ്ടെത്തിയതോടെ  പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇയാൾ സ്ഥലത്തെ പ്രാദേശിക ബിജെപി നേതാവാണെന്ന് പോലീസ് പറഞ്ഞു.കവർച്ച, വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ക്കും ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്.

    Read More »
  • Crime

    ഫൂലന്‍ദേവി നടത്തിയ ബെഹ്‌മായ് കൂട്ടക്കൊല: 43 വര്‍ഷത്തിനുശേഷം പ്രതിക്ക് ജീവപര്യന്തം

    ലക്‌നൗ: ചമ്പല്‍ കൊള്ളക്കാരി ഫൂലന്‍ദേവിയും സംഘവും ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ 20 മേല്‍ജാതിക്കാരെ വെടിവച്ചുകൊന്ന കേസില്‍ 43 വര്‍ഷത്തിനുശേഷം വിചാരണക്കോടതി ശിക്ഷ വിധിച്ചു. 1981 ഫെബ്രുവരി 14ന് ദേഹത്തിലെ ബെഹ്‌മായ് ഗ്രാമത്തില്‍ നടന്ന, രാജ്യത്തെ നടുക്കിയ ഈ കൂട്ടക്കൊലയുടെ പേരില്‍ അന്നത്തെ യുപി മുഖ്യമന്ത്രി വി.പി.സിങ് രാജിവച്ചിരുന്നു. കേസില്‍ ജീവിച്ചിരിപ്പുള്ള 2 പ്രതികളിലൊരാളായ ശ്യാം ബാബുവിന് ജീവപര്യന്തം തടവാണ് അഡീഷനല്‍ ജില്ലാ ജഡ്ജി അമിത് മാളവ്യ ശിക്ഷ വിധിച്ചത്. മറ്റൊരു പ്രതി വിശ്വനാഥനെ തെളിവുകളില്ലാത്തതിനാല്‍ വിട്ടയച്ചു. വേറൊരു പ്രതി മാന്‍സിങ് ഒളിവിലാണെന്നാണ് രേഖകളെങ്കിലും ഇയാള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് വ്യക്തമല്ല. ഠാക്കൂര്‍ സമുദായക്കാരായ 2 പേര്‍ തന്നെ ബലാത്സംഗം ചെയ്തതിനു പ്രതികാരമായാണ് ഫൂലനും സംഘവും യമുനാ നദിയുടെ തീരത്തുള്ള ബെഹ്‌മായ് ഗ്രാമത്തില്‍ കടന്നുകയറി കൂട്ടക്കൊല നടത്തിയത്. മരിച്ചവരില്‍ 17 പേര്‍ ഠാക്കൂര്‍മാരായിരുന്നു. ഇവരെ യമുനയുടെ കരയില്‍ നിരത്തിനിര്‍ത്തിയാണ് വെടിവച്ചുവീഴ്ത്തിയത്. പിന്നീടു കീഴടങ്ങുകയും രാഷ്ട്രീയത്തില്‍ പ്രവേശിച്ച് 2 തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഫൂലനെ 2001 ജൂലൈ…

    Read More »
  • India

    ചെന്നൈയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    ചെന്നൈ: മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റാന്‍ലി ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി രഞ്ജിത് പോളിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് രഞ്ജിത്തിനെ  മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതിൽ തകർത്ത് നോക്കുമ്പോൾ മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ്  കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    Read More »
Back to top button
error: