IndiaNEWS

സമരത്തിനിടെ കര്‍ഷകൻ മരിച്ചു; കണ്ണീര്‍ വാതക പ്രയോഗത്തെ തുടര്‍ന്നാണ് മരണമെന്ന് ആരോപണം

ന്യൂഡൽഹി: സമരത്തിനിടെ കർഷകൻ മരിച്ചു. ഗുരുദാസ് പൂരില്‍ നിന്നുള്ള കർഷകനായ ഗ്യാൻ സിങ്  ആണ് മരിച്ചത്.

സംഭവത്തിൽ പോലീസിനെതിരെ കർഷക സംഘടനകൾ രംഗത്തെത്തി.കണ്ണീർ വാതക പ്രയോഗത്തെ തുടർന്നാണ് ഗ്യാൻ സിങിന്റെ  മരണമെന്നാണ് ആരോപണം.

Signature-ad

അതേസമയം, കർഷക സമരം ഹരിയാന അതിർത്തികളില്‍ ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ റവാരിയില്‍ എത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തുന്നത്. സമരം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Back to top button
error: