Month: February 2024

  • Kerala

    ‘ഭാരത് അരി’ക്ക് ബദല്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; വരുമോ കെ- അരി?

    തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിക്ക് ബദല്‍ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കേരള സര്‍ക്കാരിന്റെ ബ്രാന്‍ഡില്‍ അരി കൊടുക്കുന്ന ബദലിന് ഭക്ഷ്യവകുപ്പ് ആലോചന തുടങ്ങി. സിവില്‍ സപ്ലൈസ് ഡയറക്ടര്‍, സപ്ലൈകോ എം.ഡി., ഭക്ഷ്യവകുപ്പ് സെക്രട്ടറി എന്നിവരോട് ഒരാഴ്ചയ്ക്കകം വിശദറിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നിര്‍ദേശം നല്‍കി. ആവശ്യത്തിന് അരിവിഹിതമില്ലാത്ത വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ഈ ബദല്‍ അരി കൊടുക്കുകയാണ് ലക്ഷ്യം. ഭാരത് അരി എന്ന പേരില്‍ വിതരണം ചെയ്യുന്നത് പച്ചരിയാണ്. എന്നാല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ജയ, കുറുവ, മട്ട എന്നിവയാണെങ്കിലേ ബദലാകൂ. അതിനാല്‍ ജയ അരി കുറഞ്ഞ നിരക്കില്‍ ആന്ധ്ര അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കിട്ടാനുള്ള സാധ്യത തേടുകയാണ്. മട്ടയും കുറുവയും കേരളത്തിലെ കര്‍ഷകരില്‍നിന്ന് തന്നെ സംഭരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ അരിക്ക് ബ്രാന്‍ഡിങ്ങും പാക്കിങ്ങും ഉറപ്പായിരിക്കും. റേഷന്‍ കടകള്‍ വഴി വിറ്റാല്‍ കേന്ദ്രവിഹിതത്തെ ബാധിക്കുമെന്ന നിയമപ്രശ്നം ഭക്ഷ്യവകുപ്പ് സംശയിക്കുന്നുണ്ട്. അതിനാല്‍ സപ്ലൈകോ വഴിയാകും സംസ്ഥാന സര്‍ക്കാരിന്റെ ബദല്‍…

    Read More »
  • Kerala

    കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസുകളുടെ ഏറ്റുമുട്ടല്‍ നാലുപതിറ്റാണ്ടിന് ശേഷം

    തിരുവനന്തപുരം: കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പി ജെ ജോസഫ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ലോക്സഭയിലേക്ക് കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് നാലുപതിറ്റാണ്ടിന് ശേഷമാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനാണ്. 1980 ലാണ് കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് സിറ്റിങ്ങ് എംപി ജോര്‍ജ് ജെ മാത്യുവിനെ ഇറക്കി കേരള കോണ്‍ഗ്രസ് എം വിജയം നേടിയിരുന്നു. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ എം ജോര്‍ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്. ഇടുക്കിയില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ രണ്ടു തവണ ലോക്സഭാംഗമായിട്ടുണ്ട്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം നേതാവും നിലവിലെ എംപിയുമായ തോമസ് ചാഴികാടനെ തന്നെ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ…

    Read More »
  • Crime

    ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

    ന്യൂഡൽഹി: ഐഐടിയില്‍ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശി സഞ്ജയ് നെർക്കറെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഐടിയുടെ ദ്രോണഗിരി ഹോസ്റ്റലിലാണ് സംഭവം നടന്നത്. അവസാന വർഷ എം ടെക്ക് വിദ്യാർത്ഥിയായിരുന്നു സഞ്ജയ്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    സെല്‍ഫിയെടുക്കാന്‍ കൂട്ടിലേക്ക് ചാടി; യുവാവിനെ സിംഹം കടിച്ചുകൊന്നു

    വിശാഖപട്ടണം: സിംഹത്തോടൊപ്പം സെല്‍ഫിയെടുക്കാനായി മൃഗശാലയിലെ കൂടിനടുത്തേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലാണ് സിംഹം യുവാവിനെ കടിച്ചുകൊന്നത്. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാര്‍ (38) ആണ് കൊല്ലപ്പെട്ടത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തെത്തിയാണ് യുവാവ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. സെക്യൂരിറ്റിക്കാര്‍ പറഞ്ഞത് കേള്‍ക്കാതെ 25 അടിയിലധികം ഉയരമുള്ള മുള്‍വേലി ചാടിക്കടന്നാണ് ഇയാള്‍ സിംഹക്കൂട്ടില്‍ പ്രവേശിച്ചത്. ഇതോടെ സിംഹം ഇയാളെ ആക്രമിച്ചു. പ്രാണരക്ഷാര്‍ഥം അടുത്തുള്ള മരത്തില്‍ കയറിയെങ്കിലും താഴേക്ക് വീഴുകയും സിംഹം അയാളെ കടിച്ചുകൊല്ലുകയുമായിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തി സിംഹത്തെ കൂട്ടിലാക്കുകയും സന്ദര്‍ശകരെ പുറത്താക്കുകയും ചെയ്തു. സിംഹങ്ങള്‍ക്കും കടുവകള്‍ക്കും പ്രത്യേക സുരക്ഷാ കൂടാരങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും എന്നാല്‍ യുവാവ് എല്ലാ സുരക്ഷാ നടപടികളും മറികടന്നാണ് സിംഹത്തിന്റെ കൂട്ടിലേക്ക് കയറിയതെന്നും മൃഗശാല അധികൃതര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് സുവോളജിക്കല്‍ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കൊല്ലപ്പെട്ട ഗുജ്ജാര്‍ ഒറ്റക്കാണ് മൃശാലയിലെത്തിയതെന്നും ഇയാള്‍ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ്…

    Read More »
  • Kerala

    വീണാ വിജയന് ഇന്ന് നിര്‍ണായകം; എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഉച്ചയ്ക്ക്

    ബംഗളൂരു: മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ് എഫ് ഐ ഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക. വിഷയത്തെക്കുറിച്ച് കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഒഫ് കമ്പനീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതാണ്. അന്വേഷണത്തോട് തങ്ങള്‍ പൂര്‍ണമായും സഹകരിച്ചിരുന്നു. അതേനിയമത്തിലെ ചട്ടം 212 പ്രകാരം എസ് എഫ് ഐ ഒ അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വീണയെ എസ്എഫ്‌ഐഒ ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു എക്‌സാലോജിക് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എക്‌സാലോജിക്കിന്റെ ആസ്ഥാനം ബംഗളുരുവില്‍ ആയതിനാലാണ് കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കി അഡ്വ. മനു പ്രഭാകര്‍ കുല്‍ക്കര്‍ണി മുഖേനയായിരുന്നു എക്‌സാലോജിക് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച കോടതി…

    Read More »
  • Kerala

    ബൈക്കിന് തീപിടിക്കുന്ന സംഭവം വർധിക്കുന്നു; മൂന്നാറില്‍ ദമ്ബതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    ഇടുക്കി: ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് തീപിടിച്ചു. മൂന്നാർ ടൗണില്‍ ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവമുണ്ടായത്. കൊല്ലം സ്വദേശി സനീബും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനാണ് തീപിടിച്ചത്. ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. ബൈക്കിന് മുന്നില്‍ തീ പടരുന്നത് കണ്ട വഴിയോരക്കച്ചവടക്കാരൻ ബഹളം വച്ച്‌ ബൈക്ക് നിറുത്തുകയായിരുന്നു.പിന്നാലെ ബൈക്കിൽ തീ ആളിപ്പടരുകയും ചെയ്തു. കച്ചവടക്കാരും നാട്ടുകാരും കടകളില്‍ സൂക്ഷിച്ചിരുന്ന വെള്ളവുമായെത്തി തീയണക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. തീ പടർന്നത് എങ്ങനെയെന്ന് വ്യക്തമായില്ല. പെട്രോള്‍ ടാങ്ക് നിറയെ ഇന്ധനം നിറഞ്ഞ് കവിഞ്ഞൊഴുകിയത് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. മുമ്ബ് കൊച്ചിയിലും സമാനമായ അപകടം ഉണ്ടായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി ലിയോണ്‍ ക്രിസ്റ്റി പെട്ടെന്ന് വാഹനം നിർത്തി ഓടിമാറിയതിനാല്‍ ആളപായം ഒഴിവായി. എൻഫീല്‍ഡ് ബുള്ളറ്റ് ബൈക്ക് പൂർണമായും കത്തി നശിച്ചു. എറണാകുളം ക്ലബ്ബ് റോഡില്‍ നിന്ന് ഫയ‌ർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

    Read More »
  • Kerala

    പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

    പത്തനംതിട്ട: സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി സ്വദേശിനിയായ അനിത(35) ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറിലായിരുന്നു സംഭവം.നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കുട്ടികള്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30നാണ് അപകടം. കൊടുമുടി തെക്കേക്കരയില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ അനിത മരിച്ചു. ഡ്രൈവറായ തൈക്കൂട്ടത്തില്‍ അഞ്ജുവിന്റെ ഭാര്യയാണ് അനിത.  ആകാശ് (15), അശ്വിൻ (12), പുതുപ്പറമ്ബില്‍ വിജി (16), മരണപ്പെട്ട അനിതയുടെ മകൻ ആള്‍ട്രിൻ (15) എന്നിവരാണ്  പരിക്കുകളോടെ രക്ഷപ്പെട്ട വിദ്യാർത്ഥികള്‍. ഇവർ 4 പേരും ചിറ്റാർ ജിഎച്ച്‌എസ്‌എസിലെ വിദ്യാർത്ഥികളാണ്. അനിതയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും.

    Read More »
  • India

    രാജസ്ഥാനിലെ കോട്ടയില്‍ മെഡിക്കൽ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

    ജയ്പൂർ: രാജസ്ഥാനിലെ കോട്ടയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. മെഡിക്കല്‍ പ്രവേശനത്തിനായി പരിശീലനത്തിനെത്തിയ വിദ്യാർഥികളാണ് സഹപാഠിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.  പെണ്‍കുട്ടിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുപി സ്വദേശിയായ യുവാവും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Read More »
  • India

    ഭാരത് ബന്ദ്; പഞ്ചാബില്‍ ട്രെയിൻ തടഞ്ഞ് കർഷകർ 

    ചണ്ഡീഗഡ്: ഭാരത് ബന്ദിനോടനുബന്ധിച്ച് പഞ്ചാബില്‍ ട്രെയിൻ തടഞ്ഞ് കർഷകർ.  പഞ്ചാബ്, ഹരിയാന അതിർത്തിയിലെ രാജ്പുരെ റെയില്‍വേ ജംഗ്ഷനിലാണ് 200 ഓളം കർഷകർ റെയില്‍ ഗതാഗതം തടസപ്പെടുത്തിയത്. ഡല്‍ഹി ചലോ മാർച്ചിന്‍റെ ഭാഗമായി കർഷകസംഘടനകള്‍ ഇന്നു രാജ്യവ്യാപകമായി ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ചയും സെൻട്രല്‍ ട്രേഡ് യൂണിയനുകളുമാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകുന്നേരം നാലുവരെയാണ് ബന്ദ്. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാലുവരെ റോഡ് ഉപരോധത്തിനും കർഷകസംഘടനകള്‍ ആഹ്വാനംചെയ്തിട്ടുണ്ട്.

    Read More »
  • India

    പ്രസവത്തിന്റെ രണ്ടാം നാള്‍ 200 കിലോമീറ്റര്‍ സഞ്ചരിച്ച് പരീക്ഷ എഴുതി; തമിഴ്നാട്ടിലെ ആദ്യ ഗോത്രവര്‍ഗ സിവില്‍ ജഡ്ജിയായി ശ്രീപതി

    ചെന്നൈ: തമിഴ്‌നാട്ടില്‍ 23കാരിയായ ദളിത് യുവതി ആദ്യ സിവില്‍ ജഡ്ജിയായി അധികാരമേറ്റു. തിരുവണ്ണാമലൈ ജില്ലയിലെ പുലിയൂര്‍ സ്വദേശി ശ്രീപതിയാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കുഞ്ഞിന് ജന്മം നല്‍കി രണ്ടാം ദിവസമാണ് യുവതി ഗ്രാമത്തില്‍ നിന്നും 200 കിലോമീറ്റര്‍ സഞ്ചരിച്ച് ചെന്നൈയിലുളള പരീക്ഷാ കേന്ദ്രത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു പരീക്ഷ. വക്കീല്‍ വേഷത്തില്‍ കുഞ്ഞിനെയുമെടുത്ത് തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസിന് മുന്‍പില്‍ ശ്രീപതി നില്‍ക്കുന്ന ചിത്രങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിനകം തന്നെ യുവതിയുടെ നേട്ടത്തില്‍ ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനും ശ്രീപതിയുടെ നേട്ടത്തില്‍ പ്രതികരിച്ചിരുന്നു. ”ശ്രീപതിയുടെ നേട്ടത്തില്‍ വളരെയധികം സന്തോഷമുണ്ട്. പ്രസവിച്ച് രണ്ടാം ദിവസം തന്നെ ഗ്രാമത്തില്‍ നിന്നും ഒരുപാട് ദൂരം സഞ്ചരിച്ച് പരീക്ഷയെഴുതി വിജയം നേടിയ ശ്രീപതിക്ക് എല്ലാ ആശംസകളും നേരുന്നു. യുവതിക്ക് ഇത്രയധികം പിന്തുണ നല്‍കിയ അമ്മയും ഭര്‍ത്താവും അഭിനന്ദനത്തിന് അര്‍ഹരാണ്”- മുഖ്യമന്ത്രി പോസ്റ്റില്‍ കുറിച്ചു. അതേസമയം, ലഭിച്ച നേട്ടത്തില്‍ പ്രതികരണവുമായി ശ്രീപതിയും…

    Read More »
Back to top button
error: