Month: February 2024
-
Kerala
വയനാട് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു
വയനാട് കുറുവയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. വെള്ളച്ചാലില്‍ പോളി (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്ബതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്. അതീവ ഗുരുതരവസ്ഥയിലാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. വയനാട്ടില്‍ ഈ വർഷം മാത്രം 3 പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read More » -
Kerala
ജീവിതത്തില്‍ ഇത്രയും വൃത്തികെട്ട കവിത ഞാന്‍ വായിച്ചിട്ടില്ല, ആള്‍ക്കാരെ ഇളക്കി കൈയും കാലും വെട്ടിക്കാനുള്ള പരിപാടി; സച്ചിദാനന്ദനെതിരെ കൈതപ്രം
കോഴിക്കോട്: കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ കെ സച്ചിദാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കവിതകളിലൂടെ വര്‍ഗീയത ഇളക്കിവിടാനാണ് കൈതപ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ‘ഇപ്പോള്‍ തമ്പിച്ചേട്ടനെ പരിഹസിച്ചിട്ടുള്ള ആ സംഭവമുണ്ടല്ലോ, അതിന് പരിഹാരം ഞാന്‍ പറയാം. അഞ്ചെട്ട് കൊല്ലം മുമ്പ് സച്ചിദാനന്റെ ഒരു കവിത ഞാന്‍ കണ്ടു. നീണ്ട ശവപ്പെട്ടിക്ക് പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന കാലുകള്‍, അത് നീല നിറമായതുകൊണ്ട് കൃഷ്ണനാണെന്ന് രാധ തിരിച്ചറിഞ്ഞു… എന്റെ ജീവിതത്തില്‍ ഇത്രയും വൃത്തികെട്ട കവിത ഞാന്‍ വായിച്ചിട്ടില്ല. ആള്‍ക്കാരെ എങ്ങനെയും ഇളക്കിയിട്ട് കൈയും കാലും വെട്ടിക്കാനുള്ള പരിപാടി. ഞാന്‍ പറയുന്നത്, കേരള ഗാനത്തിന് ഈ കവിത കൊടുത്താല്‍ മതി. അത് കൊടുത്തിട്ട് പരിഹരിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഇയാളെന്തിന് വേറെ ആരുടെയെങ്കിലും കവിതയെടുക്കുന്നു. അയാളുടെ കവിത എടുത്താല്‍ മതിയല്ലോ. തമ്പിച്ചേട്ടന്‍ പാട്ട് എഴുതാമെന്നൊന്നും പറഞ്ഞിട്ടില്ല. കാശ് കിട്ടിയാല്‍ പാട്ടെഴുതിക്കൊടുക്കുന്ന ആളാണ്. അദ്ദേഹത്തെ വിളിച്ചിട്ട് ഇങ്ങനെ അപമാനിക്കേണ്ട കാര്യമില്ലായിരുന്നു. ഈ കവിത…
Read More » -
Kerala
കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
കണ്ണൂർ: കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.തിരുവനന്തപുരം കരിച്ചാറ പള്ളിപ്പുറം സ്വദേശി അനില്‍കുമാർ (51) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. പുതിയങ്ങാടി കടപ്പുറത്തുനിന്നു മത്സ്യബന്ധനത്തിനു പോയ ഫൈബർ വള്ളത്തിലാണ് അനില്‍കുമാർ കടലില്‍ പോയത്. മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
India
പരിവര്‍ത്തിത മുസ്‌ലിംകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് സ്റ്റാലിന്‍
ചെന്നൈ: പിന്നാക്ക വിഭാഗത്തില്‍ നിന്നും ഇസ്‌ലാം മതം സ്വീകരിച്ചവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ഇസ്ലാം മതം സ്വീകരിച്ച പിന്നാക്ക വിഭാഗത്തിലെ അംഗങ്ങള്‍ക്ക് സംവരണം നിഷേധിക്കുന്നതായി എം.എം.കെ നേതാവ് എം.എച്ച് ജവഹറുല്ല നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാക്ക സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നിലവാരം ഉയര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍ പോലെ ഡിഎംകെ സര്‍ക്കാര്‍ ഇക്കാര്യവും പരിഗണിക്കുമെന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. അതേസമയം, സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ വിസമ്മതിച്ച് ഇറങ്ങിപ്പോയ ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ സ്റ്റാലിന്‍ ആഞ്ഞടിച്ചു. സര്‍ക്കാരിന്റെ നയപ്രഖ്യാപനം നിയമസഭയില്‍ അതുപോലെ വായിക്കേണ്ടതു ഗവര്‍ണറുടെ കടമയാണെന്നും എന്നാല്‍, തന്റെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ഇടമാക്കി ഗവര്‍ണര്‍ നിയമസഭയെ മാറ്റിയെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തമിഴ്‌നാട് നിയമസഭയെ അപമാനിക്കുന്ന തരത്തില്‍ ബാലിശമായി…
Read More » -
Kerala
രവീന്ദ്രനാഥിന് താല്‍പര്യവും ആരോഗ്യവുമില്ല; ചാലക്കുടിയിലേക്ക് സി.പി.എം. സ്ഥാനാര്‍ഥി എറണാകുളത്തുനിന്ന്
തൃശ്ശൂര്‍: ചാലക്കുടി ലോക്‌സഭാമണ്ഡലത്തില്‍ സി.പി.എം. ഇക്കുറി മാറ്റിപ്പരീക്ഷണം നടത്തുന്നു. സാധാരണമായി തൃശ്ശൂര്‍ ജില്ലയില്‍നിന്നുള്ള വ്യക്തിയെയാണ് ഇവിടേക്ക് പാര്‍ട്ടി പരിഗണിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഇത് എറണാകുളം ജില്ലയില്‍നിന്ന് കണ്ടെത്താനാണ് തീരുമാനം. ചാലക്കുടിയില്‍ പാര്‍ട്ടി പരിഗണിച്ചത് മുന്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെയായിരുന്നു. ഇതുസംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും രവീന്ദ്രനാഥ് താത്പര്യമില്ലെന്നറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാകുകയാണെന്നാണ് പാര്‍ട്ടിയെ അറിയിച്ചത്. അതോടെ, ചാലക്കുടി മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയെ കണ്ടെത്തി വിവരം കൈമാറാന്‍ തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനഘടകത്തിന് സ്വീകാര്യമായില്ല. തുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ എറണാകുളം ജില്ലാകമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. 2004-ലെ പൊതുതിരഞ്ഞെടുപ്പിനുശേഷമാണ് മുകുന്ദപുരം മണ്ഡലം, ചാലക്കുടി മണ്ഡലമായി രൂപപ്പെട്ടത്. 2009-ലെ മത്സരത്തില്‍ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2014-ല്‍ ഇന്നസെന്റ് മണ്ഡലം കോണ്‍ഗ്രസില്‍നിന്ന് തിരികെ പിടിച്ചെങ്കിലും 2019-ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ തോറ്റു. കോണ്‍ഗ്രസിലെ ബെന്നി ബഹനാനാണ് വിജയിച്ചത്.
Read More » -
Crime
വയനാട്ടില്‍ എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
വയനാട്: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാരക ലഹരിമരുന്നുമായി പിടിയില്‍. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. 0.26 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരിയില്‍ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ വച്ച് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളില്‍ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ജയരാജ് പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.
Read More » -
India
വാലന്റൈന്‍ ദിനത്തില്‍ ഭാര്യയുടെ തലയറുത്ത് തെരുവിലൂടെ നടന്ന് യുവാവ്; സംഭവം ബംഗാളില്‍
കൊൽക്കത്ത: ഭാര്യയുടെ കഴുത്ത് വെട്ടിമാറ്റി, രക്തമൊലിപ്പിക്കുന്ന തലയുമായി തെരുവിലൂടെ നടന്ന് യുവാവ്. പ്രണയദിനവും സരസ്വതി പൂജയും ഒരുമിച്ച് വന്ന 14നായിരുന്നു യുവാവ് ഈ ക്രൂരകൃത്യം നടത്തിയത്. ഒരു കയ്യില്‍ രക്തമൊലിക്കുന്ന തലയും മറുകയ്യില്‍ അരിവവാളുമായാണ് യുവാവ് കൊലവിളി നടത്തി നടന്നത്.പശ്ചിമ ബംഗാളിലെ പൂര്‍ബ മെദിനിപുര്‍ ജില്ലയില്‍ ആയിരുന്നു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ഗൗതം ഗുചെയ്തി (40) നെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.ഇയാളുടെ ഭാര്യ ഫുല്‍റാണി ഗുചെയ്ത് ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഗൗതം ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. വെട്ടിയെടുത്ത തലയുമായി സമീപത്തുള്ള ബസ് സ്‌റ്റോപ്പിലെത്തിയതോടെ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.
Read More » -
Kerala
കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ തര്‍ക്കം; മന്ത്രി ബിന്ദുവും വിസിയും തമ്മില്‍ വാക്കേറ്റം
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആ ബിന്ദുവും വി സിയുമായി തര്‍ക്കമുണ്ടായി. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് യോഗത്തില്‍ ഇടത് അംഗം പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായെന്നും യോഗം അവസാനിച്ചെന്നും മന്ത്രി പറഞ്ഞതോടെ ഇതിനെ എതിര്‍ത്ത് വി സി മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തുകയായിരുന്നു. ”വിസിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് കമ്മിറ്റി യോഗത്തിലേക്ക് നോമിനിയെ തിരഞ്ഞെടുക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ നിലവിലെ വിസിയാണ് യോഗം വിളിച്ചത്. ഇതനുസരിച്ച് ഞങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത് നോമിനേഷന്‍ നല്‍കിയെങ്കിലും ഒരു വിഭാഗം സെനറ്റ് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തുകൊണ്ട് പ്രമേയം പാസാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഇങ്ങനെയുള്ള യോഗങ്ങളില്‍ പ്രമേയം അവതരിപ്പിക്കാന്‍ പാടില്ലെന്ന് നിയമമുണ്ട്. എന്നാല്‍, ഇവിടെ അവതരിപ്പിക്കാത്ത പ്രമേയം അവതരിപ്പിച്ചുവെന്ന് പറഞ്ഞ് മന്ത്രി അത് പാസാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുഡിഎഫ് അംഗങ്ങളുടെ സീറ്റില്‍ മൈക്ക് പോലും നിഷേധിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ സര്‍വകലാശാലയുടെ യശസ്…
Read More » -
Kerala
കൊല്ലം-ചെന്നൈ ഇനി ‘വൈദ്യുതപ്പാത’
പുനലൂർ:കൊല്ലത്തുനിന്നു പുനലൂർ, ചെങ്കോട്ടവഴി 761 കിലോമീറ്റർ നീളുന്ന ചെന്നൈ പാതയിൽ ഇനി വൈദ്യുതത്തീവണ്ടികൾ ഓടിക്കാം. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയും പൂർണമായും വൈദ്യുതീകരിച്ചു. 119 വർഷത്തെ ചരിത്രം കൂകിപ്പാഞ്ഞ പാതയിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. പൂർണമായും പശ്ചിമഘട്ടമേഖലയിൽ ഉൾപ്പെടുന്ന ഇടമൺ-ഭഗവതിപുരം സെക്‌ഷനിൽ കഴിഞ്ഞദിവസം പ്രവൃത്തി പൂർത്തിയായതോടെയാണ് ചെന്നൈ പാത പൂർണമായും വൈദ്യുതീകരിക്കപ്പെട്ടത്. ഇനി എൻജിന്റെ പരീക്ഷണ ഓട്ടവും പ്രിൻസിപ്പൽ ഇലക്‌ട്രിക്കൽ എൻജിനിയറുടെ (പി.സി.ഇ.ഇ.) പരിശോധനയും പൂർത്തിയാകുന്നതോടെ വൈദ്യുതയാത്രാവണ്ടി ഓടിക്കാൻ അനുമതിയാവും. ഇടമൺ-തെന്മല സെക്‌ഷനിലെ പത്തുകണ്ണറ പാലത്തിൽ അവസാന തൂണും സ്ഥാപിച്ച ചൊവ്വാഴ്ച രാത്രിയിലാണ് പാതയിൽ പ്രധാന പ്രവൃത്തികൾ പൂർത്തിയായത്. വയറിങ് ക്രമപ്പെടുത്തലും അവസാനപരിശോധനയും ബുധനാഴ്ച ഉച്ചയോടെ പൂർത്തിയാക്കി. കൊല്ലം മുതൽ പുനലൂർവരെയുള്ള 45 കിലോമീറ്റർ ദൂരത്ത് 2022-ൽ വൈദ്യുതീകരണം പൂർത്തിയാക്കിയിരുന്നു. പുനലൂർ-ഇടമൺ എട്ടുകിലോമീറ്ററിലും ഭഗവതിപുരം-ചെങ്കോട്ട ആറു കിലോമീറ്ററിലും കഴിഞ്ഞവർഷം പ്രവൃത്തി പൂർത്തിയാക്കി. ഏറെ വെല്ലുവിളികൾ നേരിട്ടാണ് 34 കിലോമീറ്റർ ദൈർഘ്യമുള്ള ഇടമൺ-ഭഗവതിപുരം സെക്‌ഷനിൽ വൈദ്യുതീകരണം പൂർത്തിയാക്കിയത്. ഡിസംബറിൽ തീർക്കുകയായിരുന്നു ലക്ഷ്യമെങ്കിലും…
Read More » -
Kerala
സിഗരറ്റ് വലിച്ചുകൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
കോട്ടയം: വാതിൽ തുറന്നുവച്ചു സർവീസ് നടത്തുന്ന ബസുകൾക്കെതിരേ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോട്ടയം ജില്ലയുടെ വിവിധ ഇടങ്ങളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ വാതിൽ തുറന്നു വച്ച് സർവീസ് നടത്തിയ അഞ്ചു വാഹനങ്ങൾക്കെതിരെ കേസെടുത്തു. ഇത്തരത്തിൽ സർവീസ് നടത്തുന്നതായി തുടർച്ചയായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ സിഗരറ്റ് വലിച്ചുകൊണ്ട് വാഹനമോടിച്ചതായി കണ്ടെത്തിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടിയും സ്വീകരിച്ചു. കോട്ടയം ആർടിഒ: ആർ. രമണന്റെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ് ജോസഫ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ഉമനാഥ് സതീർഥ്യൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
Read More »