Month: February 2024

  • Kerala

    ഏഴാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

    ആലപ്പുഴ: ഏഴാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ കുളമാക്കിയിലിനു സമീപം അഴിക്കകത്തു മനോജ്‌-മീര ദമ്ബതികളുടെ മകന്‍ പ്രജിത്‌ (13) ആണ്‌ മരിച്ചത്‌. ക്ലാസില്‍ കയറാത്തതിന്‌ അധ്യാപിക ശാസിച്ചതില്‍ മനംനൊന്താണ്‌ ജീവനെടുക്കിയതെന്നു പറയപ്പെടുന്നു. കാട്ടൂര്‍ ഹോളി ഫാമിലി വിസിറ്റേഷന്‍ പബ്ലിക്‌ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്‌. പ്ലസ്‌ വണ്ണില്‍ പഠിക്കുന്ന മൂത്ത സഹോദരന്‍ പ്രണവ്‌, സ്‌കൂള്‍ കഴിഞ്ഞു വീട്ടില്‍ വന്നപ്പോഴാണു തൂങ്ങിനില്‍ക്കുന്നതു കണ്ടത്‌. തൂങ്ങാന്‍ ഉപയോഗിച്ച ഷാള്‍ മുറിച്ചു പ്രജിത്തിനെ ഉടന്‍തന്നെ താഴെയിറക്കി. വിവരം അറിയിച്ചതിനെത്തുടര്‍ന്നു മണ്ണഞ്ചേരി പോലീസ്‌ എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവസമയം മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

    Read More »
  • Kerala

    സ്കൂളുകളിലെ വിനോദയാത്രകൾ അവസാനിപ്പിക്കണം;കുട്ടികളെ കൊലയ്ക്ക് കൊടുക്കരുത്

    സ്‌കൂളിലെ ടൂറിന് പോകാൻ സാധിക്കാത്ത നാണക്കേടു കൊണ്ട് ഒരു കുട്ടി ജീവനൊടുക്കിയത് പാലക്കാടാണ്. എടത്തനാട്ടുകരയിലാണ് സംഭവം. സ്‌കൂളിലെ അസമത്വം ഇല്ലാതാക്കാനാണ് യൂണിഫോമും ഉച്ചഭക്ഷണവും ഒക്കെ സർക്കാർ തുടങ്ങിയത്.വിനോദയാത്ര പോലുള്ള പരിപാടികൾ കുട്ടികളെ സാമ്പത്തികമായി തരംതിരിക്കുന്നു എന്നതിൽ സംശയമൊന്നുമില്ല. മാതാപിതാക്കളുടെ ഒരു മാസത്തെ ശമ്പളത്തിൽ കൂടുതൽ ചിലവാണ് ഒരു ടൂറിന് വിദ്യാർത്ഥികളിൽ നിന്ന് സ്‌കൂളുകൾ പിരിക്കുന്നത്. ഈ പരിപാടി സ്‌കൂളുകൾ അവസാനിപ്പിക്കണം, അല്ലെങ്കിൽ എല്ലാവരെയും കൊണ്ടുപോകുന്ന തരത്തിൽ സംഘടിപ്പിക്കണം. ഇതൊരു പഠനയാത്രയൊന്നുമല്ല.അധ്യാപകർക്ക് കുട്ടികളുടെ ചെലവിൽ അടിച്ചു പൊളിക്കാനുള്ള ഒരു യാത്രമാത്രം. പാലക്കാട് കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനാണ് ടൂറിന് പോകാൻ പിതാവ് പണം നൽകാത്തതിനാൽ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകണമെന്ന് റിഥാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പണമില്ലാത്തതിനാൽ വീട്ടുകാര്‍ ഇതിന് അനുവാദം നല്‍കിയിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ.

    Read More »
  • Kerala

    വാഹനം ഷോറൂമിൽ നിന്ന് എടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

    ഫാൻസി നമ്പർ ബുക്ക് ചെയ്യുന്നതിനും, ബോഡി കെട്ടുന്നതിനും, മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിനും മറ്റുമായി പുതിയ വാഹനങ്ങൾ ഡീലർഷിപ്പിൽ നിന്നും താൽക്കാലിക റജിസ്ട്രേഷൻ നമ്പർ ( Temporary Registration Number) നേടി ഡെലിവറി എടുക്കുന്നുണ്ട്.  ഇത്തരം താൽക്കാലിക നമ്പറുകൾ മഞ്ഞ പ്രതലത്തിൽ ചുവപ്പ് അക്കത്തിൽ ആയിരിക്കും. എന്നാൽ ഈ നമ്പർ കടലാസിൽ എഴുതിയും, സ്റ്റിക്കർ ഒട്ടിച്ചും മറ്റും വാഹനം ഡെലിവറി എടുക്കുന്നതായി കാണുന്നു. മറ്റ് റോഡ് ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കും ഒരു വാഹനത്തെ തിരിച്ചറിയാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമായ വാഹന നമ്പർ വ്യക്തമായും കൃത്യമായും പ്രദർശിപ്പിക്കണം.  വാഹനം അപകടത്തിൽപെട്ടാലോ അല്ലെങ്കിൽ ഒരു അപകടമുണ്ടാക്കി നിർത്താതെ ഓടിച്ച് പോയാൽ വാഹനത്തിനെ തിരിച്ചറിയണമെങ്കിൽ വ്യക്തമായി വായിക്കാൻ പറ്റുന്നതരത്തിലുള്ള നമ്പർ പ്ലേറ്റ് ആയിരിക്കണം. കൂടാതെ ഇപ്പോൾ നമ്മുടെ ഇഷ്ട നമ്പറുകൾ ലഭിക്കുന്നതിനായി താൽക്കാലിക നമ്പർ എടുത്ത് കൊണ്ട് നിരവധി വാഹനങ്ങൾ നിരത്തിലുണ്ട്. വ്യക്തമായ രീതിയിൽ നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെ വാഹനം ഓടിച്ചാൽ അത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്. കേന്ദ്ര…

    Read More »
  • Kerala

    സംവിധായകൻ പ്രിയദർശനെതിരെ  വിമർശനവുമായി കെടി ജലീല്‍ 

    കൊച്ചി : ദേശിയ പുരസ്കാരത്തില്‍ നിന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും നടി നർഗീസ് ദത്തിന്റേയും പേര് വെട്ടിയ സംഭവത്തില്‍ സംവിധായകൻ പ്രിയദർശനെതിരെ  വിമർശനവുമായി കെടി ജലീല്‍. ഇന്ദിരാ ഗാന്ധിയുടെ പേരു വെട്ടാനുള്ള ശുപാർശ നല്‍കിയ കമ്മിറ്റിയില്‍ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായെന്നാണ് ജലീല്‍ കുറിച്ചത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതില്‍നിന്നു വിട്ടുനിന്ന മോഹൻലാലിന്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നെന്നും ജലീല്‍ പറയുന്നു. നേരത്തെ നിയമസഭയിലും പ്രിയദര്‍ശനെതിരെ ജലീല്‍ രംഗത്തെത്തിയിരുന്നു. ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദര്‍ശന്റെകൂടി ബുദ്ധിയാണെന്നാണ് ജലീല്‍ പറഞ്ഞത്.

    Read More »
  • Kerala

    കേരള വനിതാ കമ്മിഷന്റെ മാധ്യമ പുരസ്‌കാരം: ഫെബ്രുവരി 17 വരെ എൻട്രികള്‍ സമര്‍പ്പിക്കാം

    തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്റെ, 2023ലെ മാധ്യമ പുരസ്‌കാരത്തിനുള്ള എൻട്രികള്‍ സമർപ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 17 വരെ നീട്ടി. മലയാളം അച്ചടി മാധ്യമം മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, വിഷ്വല്‍ മീഡിയ മലയാളം മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, മികച്ച ഫോട്ടോഗ്രഫി, മികച്ച വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം. വ്യത്യസ്തമേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പ്രതിസന്ധികളെ തരണം ചെയ്ത വനിതകള്‍ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാർത്തകളും വീഡിയോകളും ഫോട്ടോകളുമാണ് പുരസ്‌കാര നിർണയത്തിനായി പരിഗണിക്കുക. ഒരാള്‍ ഒരു എൻട്രി മാത്രമേ അയയ്ക്കാൻ പാടുള്ളൂ. പുരസ്‌കാര ജേതാക്കള്‍ക്ക് 20,000 രൂപ സമ്മാനത്തുകയും പ്രശസ്തിപത്രവും നല്‍കും. ആർ.എൻ.ഐ അംഗീകൃത പത്രമാധ്യമസ്ഥാപനങ്ങളിലെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെലിവിഷൻ ചാനലുകളിലെയും മാധ്യമപ്രവർത്തകർക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാം.

    Read More »
  • Kerala

    കനത്ത ചൂട്; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 

    തിരുവനന്തപുരം: കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ മുൻകരുതല്‍ നിർദേശങ്ങള്‍ നല്‍കി. ചൂടു കൂടിയ സമയത്ത് പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മതിയായ അളവില്‍ വെള്ളം കുടിക്കണമെന്നുമാണ് പ്രധാന നിർദേശങ്ങള്‍. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുകയും വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാർഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.  പരീക്ഷാക്കാലമായാല്‍ പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. വിദ്യാർഥികളുടെ കാര്യത്തില്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 3 മണിക്കും ഇടയ്ക്കുള്ള സമയത്ത് കുട്ടികള്‍ക്ക് നേരിട്ട്…

    Read More »
  • Movie

    പ്രായം കൂടുന്തോറും വീര്യം കൂടുന്ന അഭിനയ പ്രതിഭ, ‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടിയുടെ  കൊടുമൺ പോറ്റി  ചലച്ചിത്രാഭിനയത്തിലെ സമാനതകളില്ലാത്ത പരകായ പ്രവേശം

    ശ്യാം ശങ്കർ   മനുഷ്യൻ കഥ പറഞ്ഞു തുടങ്ങിയ കാലം മുതലേ ഉണ്ട് ഒരു പ്രജാപതിയും ആ പ്രജാപതി അടിമയാക്കിയ കുട്ടിച്ചാത്തനും. പുരാതന നാടോടി കഥകളിലും ഐതീഹ്യങ്ങളിലും അറബിക്കഥകളിലും തുടങ്ങി സമകാലിക സാമൂഹ്യ ജീവിതത്തിൽ വരെ പേർത്തും പേർത്തും ആവർത്തിക്കപ്പെടുന്ന ഒരു കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലും, വില്യം ഷെയ്ക്‌സ്പിയറിന്റെ ടെംപെസ്റ്റിലും ഒക്കെ തുടങ്ങി സമകാലിക നൂറ്റാണ്ടുകളിലെ ജോർജ് ബുഷിലും, കൊറിയൻ കിം ഭരണാധികാരികളിലും, സദ്ദാം ഹുസ്സെയിനിലും, വ്ലദീമിർ പൂട്ചിനിലും, നരേന്ദ്ര മോദിയിലും വരെ എത്തി നിൽക്കുന്നു ഈ പ്രജാപതി – കുട്ടിച്ചാത്തൻ കഥ. ‘നിന്നെ രക്ഷിക്കാൻ ഞാൻ എന്ന അവതാരം മാത്രമേ ഒള്ളൂ’ എന്ന വൃത്താന്തത്തിൽ ഊന്നിയാണ് ആ കഥാഗതിയുടെ നിലനിൽപ്പ്. വില്യം ഷെയ്ക്‌സ്പിയറിന്റെ ടെംപെസ്റ്റിലെ ജാലവിദ്യക്കാരനായ പ്രോസ്പെറോ തന്റെ കുട്ടിച്ചാത്തനായ ഏരിയലിനെ നിലയ്ക്ക് നിർത്തിയിരുന്നതും ഈ കഥ പറച്ചിലിൽ ആണ്: ‘ഞാൻ മാത്രമേ ഉള്ളൂ നിന്റെ രക്ഷകനായിട്ട്’ എന്ന സാരാംശം ഉള്ള കഥ. രാഹുൽ സദാശിവൻ തിരക്കഥയും, പ്രശസ്ത…

    Read More »
  • Kerala

    ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ  നസീര്‍ കോണ്‍ഗ്രസിലേക്ക്

    ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ സിഒടി നസീര്‍ കോണ്‍ഗ്രസിലേക്ക്. സുധാകരന്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടന്നുവെന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അംഗമാകുമെന്നും നസീർ പറഞ്ഞു. 2013 ഒക്ടോബര്‍ 27ന് കണ്ണൂരില്‍ നടന്ന പൊലിസ് അത്ലറ്റിക് മീറ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ കാറിന് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ഉമ്മന്‍ ചാണ്ടിക്ക് തലയ്ക്കും നെഞ്ചത്തും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആ കേസില്‍ അന്നത്തെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സി.ഒ.ടി.നസീര്‍ അടക്കം മൂന്ന് പേരാണ് ശിക്ഷിക്കപ്പെട്ടത്. പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷം ശിക്ഷയാണ് സി.ഒ.ടി.നസീറിന് ലഭിച്ചത്. നസീര്‍ അതിന് ശേഷം സിപിഎമ്മില്‍ നിന്നും പുറത്താകുകയും വടകര ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി നിന്ന് പി.ജയരാജനെതിരെ മത്സരിക്കുകയുമൊക്കെ ചെയ്തിരുന്നു. കല്ലേറ് കേസില്‍ ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ട് നസീര്‍ മാപ്പ് പറഞ്ഞത് കേരളത്തിന്റെ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചാണ്ടി ഉമ്മന് പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ കെട്ടിവെക്കാന്‍ പണം നല്‍കിയത് നസീറിന്‍റെ ഉമ്മയായിരുന്നു.

    Read More »
  • Kerala

    മത ന്യൂനപക്ഷങ്ങൾ കടുത്ത അരക്ഷിതാവസ്ഥയിൽ;ലോക്‌സഭ തിരഞ്ഞെടുപ്പിനെ ജാഗ്രതയോടെ സമീപിക്കണം: തൃശൂർ അതിരൂപത

    തൃശ്ശൂര്‍: മത ന്യൂനപക്ഷങ്ങളും പിന്നാക്ക ജനവിഭാഗങ്ങളും കടുത്ത അരക്ഷിതാവസ്ഥയിലാണെന്ന് തൃശ്ശൂര്‍ അതിരൂപത. ഈ സാഹചര്യത്തില്‍ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ ജാഗ്രതയോടെ സമീപിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു. രാജ്യത്ത് ക്രൈസ്തവ വിശ്വാസികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം ഏറുകയാണ്. സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന വിഭാഗമായി ക്രൈസ്തവ സമൂഹം മാറുന്നു. ഈ ആശങ്കകളും വേദനകളും രാഷ്ട്രീയ നേതൃത്വങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമൊന്നുമില്ല. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രീണനരാഷ്ട്രീയവുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മത്സരിക്കുകയാണ്. സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ മാസങ്ങള്‍ പിന്നിട്ടു. എന്നിട്ടും പ്രസിദ്ധീകരിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം സര്‍ക്കുലറിലുണ്ട്. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമീപനത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ അതിരൂപത സമുദായ ജാഗ്രത സമ്മേളനം നടത്തും. ഫെബ്രുവരി 25ന് രണ്ടിന് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ മാര്‍ കുണ്ടുകുളം നഗറിലാണ് സമ്മേളനം. സമ്മേളന സന്ദേശം കൈമാറാന്‍ അടുത്ത ഞായറാഴ്ച എല്ലാ ഇടവകകളിലും സമുദായ ജാഗ്രതാ ദിനം ആചരിക്കും.

    Read More »
  • Kerala

    ഭാരത് അരി പാലക്കാട് വേവില്ല; കേന്ദ്ര സർക്കാർ പദ്ധതി നടപ്പിലാക്കുന്നത് നാട്ടിലെ നാലാംകിട പാർട്ടി പ്രവർത്തകർ:വി കെ ശ്രീകണ്ഠൻ എംപി

    പാലക്കാട്: ഭാരത് അരിക്കെതിരെ വി കെ ശ്രീകണ്ഠൻ എം പി. ഭാരത് അരി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്നത് രാജ്യത്തെ എംപിമാർ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻസിസിഎഫ് വഴി അരിവിതരണം നടക്കുമെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്നാല്‍ ബിജെപി നേതാക്കളാണ് അരി വിതരണം ഉദ്ഘാടനം ചെയ്തത്. എപ്പോഴാണ് ബിജെപി നേതാക്കള്‍ എൻസിസിഎഫ് ഭാരവാഹികള്‍ ആയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തലത്തിലാണ് അരി വിതരണം നടക്കുന്നത്. ആദ്യമായാണ് ഒരു കേന്ദ്രസർക്കാർ പദ്ധതി ഇത്തരത്തിൽ നടക്കുന്നത്. ഭരണഘടനാ ലംഘനമാണ് ഇവിടെ കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.   ഇതൊരു തിരഞ്ഞെടുപ്പ് തന്ത്രമാണ്. ജില്ലയിലെ കർഷകർ ദുരിതത്തില്‍ കഴിയുമ്ബോള്‍, തിരഞ്ഞെടുപ്പ് നാടകം കളിക്കുന്ന ബിജെപി കർഷകരോട് മാപ്പ് പറയണമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. വോട്ട് ലക്ഷ്യമിട്ടുള്ള ഭാരത് അരി പാലക്കാട് വേവില്ല. ഇത്തരത്തിലുള്ള അരി വിതരണം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Read More »
Back to top button
error: