KeralaNEWS

സ്കൂളുകളിലെ വിനോദയാത്രകൾ അവസാനിപ്പിക്കണം;കുട്ടികളെ കൊലയ്ക്ക് കൊടുക്കരുത്

സ്‌കൂളിലെ ടൂറിന് പോകാൻ സാധിക്കാത്ത നാണക്കേടു കൊണ്ട് ഒരു കുട്ടി ജീവനൊടുക്കിയത് പാലക്കാടാണ്. എടത്തനാട്ടുകരയിലാണ് സംഭവം.
സ്‌കൂളിലെ അസമത്വം ഇല്ലാതാക്കാനാണ് യൂണിഫോമും ഉച്ചഭക്ഷണവും ഒക്കെ സർക്കാർ തുടങ്ങിയത്.വിനോദയാത്ര പോലുള്ള പരിപാടികൾ കുട്ടികളെ സാമ്പത്തികമായി തരംതിരിക്കുന്നു എന്നതിൽ സംശയമൊന്നുമില്ല. മാതാപിതാക്കളുടെ ഒരു മാസത്തെ ശമ്പളത്തിൽ കൂടുതൽ ചിലവാണ് ഒരു ടൂറിന് വിദ്യാർത്ഥികളിൽ നിന്ന് സ്‌കൂളുകൾ പിരിക്കുന്നത്.
ഈ പരിപാടി സ്‌കൂളുകൾ അവസാനിപ്പിക്കണം, അല്ലെങ്കിൽ എല്ലാവരെയും കൊണ്ടുപോകുന്ന തരത്തിൽ സംഘടിപ്പിക്കണം.
ഇതൊരു പഠനയാത്രയൊന്നുമല്ല.അധ്യാപകർക്ക് കുട്ടികളുടെ ചെലവിൽ അടിച്ചു പൊളിക്കാനുള്ള ഒരു യാത്രമാത്രം.
പാലക്കാട് കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനാണ് ടൂറിന് പോകാൻ പിതാവ് പണം നൽകാത്തതിനാൽ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.

സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകണമെന്ന് റിഥാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പണമില്ലാത്തതിനാൽ വീട്ടുകാര്‍ ഇതിന് അനുവാദം നല്‍കിയിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ.

Back to top button
error: