Month: February 2024
-
India
ബിജെപിക്ക് കനത്ത തിരിച്ചടി; ഇത് സിപിഐഎം വിജയം
ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കിയ സുപ്രിം കോടതി വിധി സത്യത്തിൽ ബിജെപിക്കാണ് ഏറ്റവും കൂടുതൽ പ്രഹരം ഏൽപ്പിച്ചത്.കാരണം ഇലക്ടറല്‍ ബോണ്ടുകളുടെ യഥാർഥ പ്രായോജകർ ബിജെപിയായിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. 2017-18 മുതല്‍ 2021-22 വരെ ബോണ്ടുകള്‍ വഴി ഏറ്റവും കൂടുതല്‍ പണമുണ്ടാക്കിയ പാർട്ടി ബിജെപിയാണ്- 5271.97 കോടി. ഇക്കാലയളവില്‍ കോണ്‍ഗ്രസിന് കിട്ടിയത് 952.29 കോടിയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് 767.88 കോടിയും ബിജു ജനതാദളിന് 622 കോടിയും ലഭിച്ചു. ഡിഎംകെ 431.50 കോടി, എൻസിപി 51.15 കോടി, എഎപി 48.83 കോടി, ജെഡിയു 24.4 കോടി എന്നിങ്ങനെയാണ് മറ്റു പാർട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ കണക്കുകള്‍. ഭരണഘടനാ വിരുദ്ധവും വിവരാവകാശ നിഷേധവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കിയത്. പദ്ധതി നടപ്പാക്കാൻ ജനപ്രാതിനിധ്യ നിയമം, ആദായനികുതി വകുപ്പ് നിയമം, കമ്ബനീസ് ആക്‌ട് തുടങ്ങിയവയില്‍ സർക്കാർ കൊണ്ടുവന്ന ഭേദഗതികള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.…
Read More » -
Kerala
കെ.എസ്.ആര്‍.ടി.സി ഉൾപ്പടെ എല്ലാ ബസുകളിലും സ്ത്രീകൾക്ക് 25 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്
ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് അവിടെ ഇരുന്ന് യാത്രചെയ്യാം. പിന്നിട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്‍മാര്‍ എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമം. കെ.എസ്.ആര്‍.ടി.സി ഉള്‍പെടെ എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ സര്‍വിസ് തുടങ്ങുന്ന സ്ഥലത്ത് വനിതകള്‍ ഇല്ലെങ്കില്‍ മാത്രം പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുന്‍ഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുവാന്‍ പുരുഷന്മാരോട് കണ്ടക്ടര്‍ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകള്‍ക്ക് വനിതകള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെ.എസ്.ആര്‍.ടി.സി ഉത്തരവ് നല്‍കിയിരിക്കുന്നത്. ബസുകളിലെ സംവരണ സീറ്റില്‍ നിയമംലഘിച്ച് യാത്രചെയ്താല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. നിയമം ലഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര്‍ക്കിക്കുന്ന യാത്രക്കാരനെതിരേ നിയമനടപടിയുണ്ടാകും. ബസിലെ സംവരണ സീറ്റുകള്‍ ഇങ്ങനെയാണ്: ബസുകളില്‍ 5% സീറ്റ് അംഗപരിമിതര്‍ക്ക് (ആകെ സീറ്റില്‍ രണ്ടെണ്ണം) 20% സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (10% സ്ത്രീകള്‍ക്ക്, 10% സീറ്റ് പുരുഷന്‍മാര്‍ക്ക്) ലിമിറ്റഡ്…
Read More » -
Kerala
വിസയും വിമാനവും ഇല്ലാതെ കുവൈത്ത് സിറ്റിയിൽ എത്താം
കുവൈറ്റ് സിറ്റിയിലേക്ക് പോകാൻ വിസ വേണ്ട; വിമാനവും !! കേൾക്കുമ്പോൾ തന്നെ ആളുകൾ നടുങ്ങും.എന്നാൽ കേട്ടോളു , നിങ്ങൾക്ക് വിസയില്ലാതെ കുവൈറ്റ് സിറ്റിയിലേക്ക് പോകണമെങ്കിൽ ഇടുക്കിയിലെ അടിമാലിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു 25 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ മതി. അടിമാലിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു 25 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ മാങ്കുളമായി.ഇവിടെയാണ് കുവൈറ്റ് സിറ്റി. എങ്ങനെയാണ് ഈ സ്ഥലത്തിന് ഈ പേരു വന്നത് എന്നതിനെക്കുറിച്ച് കൃത്യമായ കഥകളൊന്നുമില്ല. അടിമാലിയിൽ നിന്നും മാങ്കുളം വഴി കുവൈറ്റ് സിറ്റിയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. അതായത് വിസയും വിമാനവും ഇല്ലാതെ ആനവണ്ടിയിൽ കുവൈത്ത് സിറ്റിയിൽ എത്താമെന്ന്! സിറ്റികളുടെ പേരില്‍ സ്വദേശീയരെ മാത്രമല്ല ,വിദേശീയരെ വരെ അമ്പരിപ്പിച്ച നാടാണ് ഇടുക്കി. മൈക്ക് സിറ്റി, കുട്ടപ്പൻ സിറ്റി, ആനക്കുളം സിറ്റി,കുരുവിള സിറ്റി,ബാലൻപിള്ള സിറ്റി, ആത്മാവ് സിറ്റി.. അങ്ങനെ നീളുന്നു ഇവിടുത്തെ സിറ്റികൾ. ഇടുക്കിയിലെ സിറ്റികൾ ∙ കുരുവിള സിറ്റി: രാജകുമാരി എന്ന സ്ഥലത്താണ് കുടിയേറ്റ കർഷകനായിരുന്ന…
Read More » -
Kerala
സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവനൊടുക്കി; വിവരമറിഞ്ഞ് പിതാവ് കുഴഞ്ഞുവീണ് മരിച്ചു
തൃശൂര്‍ : പെരുമ്ബിലാവ് തിപ്പിലശ്ശേരിയില്‍ സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച 52 കാരൻ ആത്മഹത്യ ചെയ്തു. മടപ്പാട്ടുപറമ്ബില്‍ വീട്ടില്‍ കുഞ്ഞുമോനാണ്(52) സഹോദരി ഹസീനയെ കുത്തിയ ശേഷം ജീവനൊടുക്കിയത്. മരണ വിവരമറിഞ്ഞാണ് കുഞ്ഞുമോന്റെ പിതാവ് 85 വയസ്സുള്ള അബൂബക്കർ കുഴഞ്ഞുവീണ് മരിച്ചു. കുഞ്ഞുമോനും സഹോദരിയുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇന്നലെ സഹോദരി ഹസീനയോടൊപ്പം താമസിക്കുന്ന അസുഖബാധിതനായ പിതാവ് അബൂബക്കറിനെ കാണാൻ കുഞ്ഞുമോൻ എത്തിയിരുന്നു.ഇതിനിടയിൽ വാക്കു തർക്കം ഉണ്ടാവുകയും കുഞ്ഞുമോൻ കത്തിയെടുത്ത ഹസീനയെ കുത്തുകയുമായിരുന്നു. കുഞ്ഞുമോന്റെ ആക്രമണത്തില്‍ ചെവിക്ക് പുറകില്‍ പരിക്കേറ്റ ഹസീന പെരുമ്ബിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പിന്നാലെയാണ് തൊട്ടടുത്തുളള പറമ്ബിലെ മരത്തില്‍ കുഞ്ഞുമോൻ തൂങ്ങി മരിച്ചത്.
Read More » -
India
രാജസ്ഥാനിൽ കാറിന് പിറകില്‍ ട്രക്ക് ഇടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിൽ ഭാരത്‌മാല എക്‌സ്‌പ്രസ് വേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേർക്ക് ദാരുണാന്ത്യം. കാറിന് പിറകില്‍ ട്രക്ക് ഇടിച്ചുകയറിയാണ് അപകടം. കാറിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരില്‍ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നോഖ പോലീസ് സ്റ്റേഷൻ പരിധിയിലെ റസിസർ ഗ്രാമത്തിന് സമീപമാണ് സംഭവം. ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.ക്രെയിനിന്റെ സഹായത്തോടെയാണ് തകർന്ന വാഹനത്തില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കാലിത്തീറ്റയുമായി പോകുകയായിരുന്നു ട്രക്ക്. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരിക്ക്
കോട്ടയം:ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പാലാ രാമപുരത്തിന് സമീപം ചിറകണ്ടത്തായിരുന്നു അപകടം നടന്നത്. പാലാ പൈക സ്വദേശി പവന്‍ (19) ആണ് മരിച്ചത്. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസുമായി പവന്റെ ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ബൈക്കില്‍ പവന് ഒപ്പം സഞ്ചരിച്ചിരുന്ന കൂരാലി സ്വദേശി റോഷന്‍ (20) ന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാര്‍ അഗസ്തിനോസ് കോളജ് ബിസിഎ വിദ്യാര്‍ത്ഥികളാണ് പവനും റോഷനും. വൈകിട്ട് കോളജ് കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവെയാണ് പാലാ ഭാഗത്തുനിന്നും വന്ന ശബരിമല തീര്‍ത്ഥാടകരുടെ വാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
Read More » -
Kerala
ചൂട് കൂടുന്നു; രാവിലെ 10.30നും ഉച്ചയ്ക്ക് 2 മണിക്കും സ്കൂളുകളിൽ വാട്ടർ ബെല്‍ മുഴങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘വാട്ടർ ബെല്‍’ സംവിധാനത്തിന് തുടക്കം കുറിച്ച് സ്കൂളുകൾ. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.കഴിഞ്ഞവർഷവും ഇത് സ്കൂളുകളിൽ നടപ്പാക്കിയിരുന്നു. ക്ലാസ്സ് സമയത്ത് കുട്ടികള്‍ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയില്‍ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഓരോ ദിവസവും കുട്ടികള്‍ക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെയും ഉചയ്ക്കും സ്കൂളുകളില്‍ പ്രത്യേകം ബെല്‍ മുഴങ്ങും. രാവിലെ 10.30നും ഉച്ചയ്ക്ക് രണ്ട് മണിക്കുമായിരിക്കും വാട്ടർ ബെല്‍ ഉണ്ടാവുക. ബെല്‍ മുഴങ്ങിക്കഴിഞ്ഞാല്‍ അഞ്ച് മിനിറ്റ് സമയം വെള്ളം കുടിക്കാനായി നല്‍കണമെന്നാണ് സ്കൂളുകള്‍ക്ക് സർക്കാർ നല്‍കുന്ന നിര്‍ദേശം. സ്കൂളുകളില്‍ വാർഷിക പരീക്ഷ ആരംഭിക്കാൻ ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് വാട്ടർ ബെല്‍ വീണ്ടും കൊണ്ടുവരുന്നത്.
Read More » -
Kerala
വീട്ടിലെത്തില്ല; ലൈസൻസും ആര്‍.സിയും ഇനി നേരിട്ടുപോയി വാങ്ങണം
ആർ.സി. ബുക്ക്, ലൈസൻസ് എന്നിവ ഇനി തപാല്‍മാർഗം വീട്ടിലെത്തില്ല. തിരിച്ചറിയല്‍ രേഖകള്‍ സഹിതം വാഹനമുടമകളോ ബന്ധുക്കളോ ആർ.ടി.ഓഫീസുകളിലെത്തി കൈപ്പറ്റണം. അച്ചടി തുടങ്ങിയാല്‍ രേഖകള്‍ പെട്ടെന്നുതന്നെ വാഹനമുടമകള്‍ക്കു ലഭ്യമാക്കാൻ വേണ്ടിയാണ് ആർ.ടി. ഓഫീസ് വഴി വിതരണം ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
Read More » -
Kerala
ട്രെയിനിന് മുന്നിൽ ചാടാനെത്തിയ 18 കാരനെ ജീവിതത്തിന്റെ ട്രാക്കിലേക്ക് കോരിയെടുത്ത് പോലീസ്
കോഴിക്കോട്: ട്രെയിനിന് മുന്നിൽ ചാടാൻ റെയിൽവേ ട്രാക്കിലേക്ക് ഓടിയെത്തിയ 18 കാരനെ ജീവിതത്തിന്റെ ട്രാക്കിലേക്ക് കോരിയെടുത്ത് പോലീസ്. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സതീശൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫോൺകോൾ ചോമ്പാല പോലീസ് സ്റ്റേഷനിലേയ്ക്ക് വന്നതോടെയാണ് സംഭവത്തിൻ്റെ തുടക്കം. ഒരു 18 കാരനെ കാണാതായതായും അവൻ്റെ മൊബൈൽ ഫോൺ ലൊക്കേഷൻ മാഹി ഭാഗത്താണ് കാണിക്കുന്നത് എന്നുമുള്ള വിവരമാണ് കിട്ടിയത്. അഴിയൂർ ഭാഗത്ത് ദേശീയപാതയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ചോമ്പാല സ്റ്റേഷൻ എസ് ഐ പ്രശോഭിന് ഈ വിവരം കൈമാറി. സിവിൽ പോലീസ് ഓഫീസർമാരായ ചിത്രദാസിനെയും സജിത്തിനെയും കൂട്ടി മാഹി റെയിൽവേ സ്റ്റേഷനിൽ എത്തിയ പോലീസ്, റെയിൽവേ സ്റ്റേഷനിൽ ഉള്ളവരെ ഫോട്ടോ കാണിച്ച ശേഷം അന്വേഷണം തുടങ്ങി. ആ സമയത്ത് വടക്കുഭാഗത്തുനിന്ന് ട്രെയിൻ വരുന്നുണ്ടായിരുന്നു. ട്രെയിൻ വരുന്നതുകണ്ടപ്പോൾ ഒരാൾ റെയിൽപാളത്തിലേയ്ക്ക് ഇറങ്ങി ഓടുന്നതുകണ്ട പോലീസുകാർ സംശയം തോന്നി പിന്നാലെ ഓടുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലെ അതിഥി തൊഴിലാളികൾ തടയാൻ ശ്രമിച്ചപ്പോൾ തട്ടി മാറ്റി അയാൾ വീണ്ടും മുന്നോട്ടു…
Read More » -
Kerala
വയനാട് ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
മാനന്തവാടി: കുറുവ വിനോദസഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരന്‍ കാട്ടനയാക്രമണത്തില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ (55) ആണ് മരിച്ചത്.പടമല പനച്ചിയില്‍ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാള്‍ കൂടി കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്നു കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ ആന പാഞ്ഞടുത്തതായും നാട്ടുകാര്‍ പറയുന്നു. വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ജീവനുകള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍. അതേസമയം വയനാട് ജില്ലയില്‍ ഇന്ന് നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.
Read More »