2013 ഒക്ടോബര്‍ 27ന് കണ്ണൂരില്‍ നടന്ന പൊലിസ് അത്ലറ്റിക് മീറ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ കാറിന് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ഉമ്മന്‍ ചാണ്ടിക്ക് തലയ്ക്കും നെഞ്ചത്തും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആ കേസില്‍ അന്നത്തെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സി.ഒ.ടി.നസീര്‍ അടക്കം മൂന്ന് പേരാണ് ശിക്ഷിക്കപ്പെട്ടത്.
പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷം ശിക്ഷയാണ് സി.ഒ.ടി.നസീറിന് ലഭിച്ചത്. നസീര്‍ അതിന് ശേഷം സിപിഎമ്മില്‍ നിന്നും പുറത്താകുകയും വടകര ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി നിന്ന് പി.ജയരാജനെതിരെ മത്സരിക്കുകയുമൊക്കെ ചെയ്തിരുന്നു.
കല്ലേറ് കേസില്‍ ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ട് നസീര്‍ മാപ്പ് പറഞ്ഞത് കേരളത്തിന്റെ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചാണ്ടി ഉമ്മന് പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ കെട്ടിവെക്കാന്‍ പണം നല്‍കിയത് നസീറിന്‍റെ ഉമ്മയായിരുന്നു.