Month: February 2024

  • Kerala

    റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതി ബസിനടിയില്‍പ്പെട്ട് മരിച്ചു

    പേരൂര്‍ക്കട: റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതി ബസിനടിയില്‍പ്പെട്ട് മരിച്ചു. ഉഴമലയ്ക്കല്‍ ഏലിയാവൂര്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ വിനോദിന്‍റെ ഭാര്യ ബിന്ദു (38) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30ന് കവടിയാര്‍ സ്‌ക്വയറിലായിരുന്നു സംഭവം. കവടിയാറിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡിന് സമീപത്തുനിന്ന് സിഗ്നല്‍പോയിന്‍റിനു സമീപത്തെ റോഡിലേക്ക് നടക്കുനീങ്ങുകയായിരുന്നു ബിന്ദു.ഈ സമയം പേരൂര്‍ക്കട ഭാഗത്തേക്ക് അമിതവേഗത്തിലെത്തിയ ബൈക്ക് ഇവരെ ഇടിച്ചിടുകയും റോഡില്‍ വീണ ബിന്ദുവിനുമേല്‍ പിന്നാലെ വന്ന ബസ് കയറി ഇറങ്ങുകയുമായിരുന്നു.  അശ്വിന്‍, അനശ്വര എന്നിവര്‍ മക്കളാണ്. പേരൂര്‍ക്കട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Kerala

    തെരുവുനായ കടിക്കാൻ പാഞ്ഞെത്തി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ  45കാരന് ദാരുണാന്ത്യം

    കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടയാള്‍ മരിച്ചു.കൊല്ലം പന്മന പുതുവിളയില്‍ നിസാർ (45) ആണ് മരിച്ചത്. കൊല്ലം ചവറയില്‍ ഈ മാസം ഒൻപതിന് പുലര്‍ച്ചെ 1.25 നാണ് അപകടം നടന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു നിസാര്‍. ഇദ്ദേഹത്തിന്റെ വാഹനത്തിന് പുറകെ തെരുവുനായ കുരച്ചുകൊണ്ട് ഓടുകയായിരുന്നു. കടിയേല്‍ക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ചു. തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.  ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

    Read More »
  • Kerala

    കൊടുവായൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

    പാലക്കാട്: കൊടുവായൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് യുവാക്കള്‍ മരിച്ചു.ബൈക്ക് യാത്രികരായ വെമ്ബല്ലൂർ എരട്ടോട് സ്വദേശി രാമന്റെ മകൻ രതീഷ്(22), കണ്ണന്നൂർ അമ്ബാട് സ്വദേശി മാധവന്റെ മകൻ മിഥുൻ (19) എന്നിവരാണ് മരിച്ചത്. കൊടുവായൂർ – കാക്കയൂർ റോഡില്‍ കാർഗില്‍ ബസ് സ്റ്റോപ്പിനുസമീപം വെള്ളിയാഴ്ച രാത്രി 10.15-നാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ഇരുവരും കാക്കയൂരിലേയ്ക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. ഇരുവരേയും ഉടൻ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും അപകടത്തെക്കുറിച്ച്‌ വിശദാംശങ്ങള്‍ അറിവായിട്ടില്ലെന്നും പുതുനഗരം പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • Kerala

    കൊച്ചിയിൽ ഒന്നേകാല്‍ കോടിയുടെ സ്വർണം പിടികൂടി

    കൊച്ചി: നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നേകാല്‍ കോടിയുടെ സ്വർണം പിടികൂടി. ഷാർജയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശി റഫീഖാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്പീക്കറിന് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കസ്റ്റംസ് പരിശോധനക്കിടെ ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് സ്പീക്കറിനകത്ത് സംശയാസ്പദമായ രീതിയില്‍ എന്തോ ഉള്ളതായി കണ്ടെത്തിയത്.ഇതോടെ സ്പീക്കർ തുറന്ന് പരിശോധന നടത്തുകയായിരുന്നു.  സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1599 ഗ്രാം സ്വർണം കസ്റ്റംസ് കണ്ടെത്തി. കൂടാതെ നാല് പാക്കറ്റുകളിലാക്കി 683 ഗ്രാം സ്വർണവും ശരീരത്തിലൊളിപ്പിച്ചതായി കണ്ടെത്തി. ഒന്നേകാല്‍ കോടിയോളം വില വരുന്നതാണ് സ്വർണ്ണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

    Read More »
  • Kerala

    കെഎസ്‌ആർടിസി ബസിലെ കണ്ടക്ടറെ തല്ലിയ സംഭവത്തില്‍ ജൂസ് കടക്കാരന് ശിക്ഷ 

    പാലക്കാട്: കെഎസ്‌ആർടിസി ബസിലെ കണ്ടക്ടറെ തല്ലിയ സംഭവത്തില്‍ ജൂസ് കടക്കാരന് ശിക്ഷ. ആറുമാസം തടവും 4500 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. പാലക്കാട് വടക്കന്തറ സ്വദേശി കൃഷ്ണകുമാറിനെയാണ് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ജൂസ് എടുത്തു കൊടുക്കാൻ താമസിച്ചതിൽ പ്രതിഷേധിച്ച് കണ്ടക്ടർ ജൂസ് കുടിക്കാതെ മടങ്ങിയപ്പോൾ ബസിൽ കയറി കടക്കാരൻ മർദ്ദിക്കുകയായിരുന്നു.

    Read More »
  • Kerala

    ഡിവൈഎഫ്ഐ നേതാവായ യുവതിയുടെ ആത്മഹത്യ; പ്രതിശ്രുതവരൻ  അറസ്‌റ്റില്‍

    ആലപ്പുഴ: വിവാഹനിശ്‌ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതിശ്രുതവരനെ പോലീസ് അറസ്റ്റ് ചെയ്തു. എല്‍.എല്‍.ബി. അവസാന വര്‍ഷ വിദ്യാര്‍ഥിനിയും ഡി.വൈ.എഫ്‌.ഐ. കുട്ടനാട്‌ ബ്‌ളോക്ക്‌ കമ്മിറ്റിയംഗവുമായ ആതിര തിലകി(25)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ സി.പി.എം. കാവാലം ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്‌.ഐ. കാവാലം മേഖലാ സെക്രട്ടറിയുമായ പി.എസ്‌ അനന്തു(26)വിനെയാണ്‌ കൈനടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കാവാലം പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ രണ്ടരപറയില്‍ ആര്‍.വി. തിലകന്റെ മകളാണ്‌ ആതിര. കാവാലം അഞ്ചാം വാര്‍ഡ്‌ പത്തില്‍ച്ചിറ വീട്ടില്‍ പരേതനായ നളിനാക്ഷന്റെ മകനാണ്‌ അനന്തു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ്‌ അനന്തുവിനുമേല്‍ ചുമത്തിയിരിക്കുന്നത്‌. കഴിഞ്ഞ മാസം അഞ്ചിന്‌ രാത്രി ജോലി കഴിഞ്ഞു വീട്ടിലെത്തിയ മാതാപിതാക്കളായ തിലകനും ബേബി തിലകനുമാണ്‌ ആതിരയെ വീടിന്റെ മുകളിലെ നിലയിലെ ജനാല കമ്ബിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്‌. കാവാലം പഞ്ചായത്ത്‌ മുന്‍ അംഗമായിരുന്നു സി.പി.എം. പ്രാദേശിക നേതാവ്‌ കൂടിയായ ആതിരയുടെ പിതാവ്‌ തിലകന്‍. സംഘടനാ പ്രവര്‍ത്തനത്തിനിടെയാണ്‌ അനന്തുവുമായി ആതിര പ്രണയത്തിലായത്‌. തുടര്‍ന്ന്‌ ഇരുവീട്ടുകാരും ചേര്‍ന്ന്‌ 2021 നവംബര്‍…

    Read More »
  • Kerala

    തൃശൂരിൽ കുറുക്കന്‍റെ ആക്രമണം; ആറുപേര്‍ക്കു പരിക്ക്

    തൃശൂർ: പടിയൂർ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കുറുക്കന്‍റെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഇതിനുപുറമേ വളര്‍ത്തുമൃഗങ്ങള്‍ക്കും നിരവധി തെരുവുനായ്ക്കള്‍ക്കും കടിയേറ്റിട്ടുണ്ട്. കാക്കത്തുരുത്തി സ്വദേശി വലിയപറമ്ബില്‍ കൃഷ്ണന്‍കുട്ടി (73), എടതിരിഞ്ഞി കോറാത്ത് കമലാക്ഷി (80), വലൂപറമ്ബില്‍ രാഗിണി (67), എടച്ചാലി അജയകുമാര്‍ (63), വട്ടപ്പറമ്ബില്‍ ശ്രീകുമാര്‍ (47), വലിയപറമ്ബില്‍ ശിവന്‍ (56) എന്നിവര്‍ക്കാണു കുറക്കന്‍റെ കടിയേറ്റത്. പരിക്കേറ്റവര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പടിയൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡ് എടതിരിഞ്ഞി ചെട്ടിയാല്‍ വടക്കുഭാഗത്തും കാക്കാത്തുരുത്തി ഭാഗത്തുമാണ് കുറുക്കന്‍റെ ആക്രമണമുണ്ടായത്. രണ്ടുദിവസം മുമ്ബ് മൂന്നാം വാര്‍ഡിലായിരുന്നു കുറുക്കന്‍റെ ആക്രമണം ആദ്യമുണ്ടായത്. പിന്നീട് ഒന്നാം വാര്‍ഡിലേക്കും അത് വ്യാപിക്കുകയായിരുന്നു. വീട്ടിലെ സ്ത്രീകള്‍ അടക്കമുള്ളവരെയും പാടത്ത് പശുവിനെ നോക്കാന്‍ എത്തിയവരെയും കുറുക്കന്‍ ആക്രമിച്ചതായി പറയുന്നു. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങള്‍ക്കും നിരവധി തെരുവുനായ്ക്കള്‍ക്കും കടിയേറ്റിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് ലതാ സഹദേവന്‍, വൈസ് പ്രസി ഡന്‍റ് കെ.വി. സുകുമാരന്‍, വാര്‍ഡ് അംഗം പ്രേമവത്സന്‍ എന്നിവര്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന്…

    Read More »
  • Kerala

    യുവതിക്ക് നേരെ ലൈംഗിക അതിക്രമം; തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റിനെതിരെ പൊലീസ് കേസ്

    തിരുവനന്തപുരം: യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ പൊലീസ് കേസ്. റേഡിയോ ജോക്കിയായ യുവതിയാണ് രാധാകൃഷ്ണന് എതിരെ പരാതി നല്‍കിയത്. തിരുവനന്തപുരത്ത് നടുറോഡില്‍ വെച്ച്‌ തന്നോട് മോശമായി പെരുമാറി എന്നാണ് യുവതിയുടെ പരാതി. ഫെബ്രുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ബൈക്കിലെത്തിയ ആള്‍ പിന്തുടര്‍ന്ന് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി.

    Read More »
  • Kerala

    ജല അതോറിറ്റിയുടെ പൈപ്പ് നന്നാക്കുന്നതിനിടെ കാർ ഇടിച്ച്‌ ജോലിക്കാരൻ മരിച്ചു

    തിരുനാവായ: റോഡരികിലെ കുഴിയിലിരുന്ന് ജല അതോറിറ്റിയുടെ പൈപ്പ് നന്നാക്കുന്നതിനിടെ കാർ ഇടിച്ച്‌ ജോലിക്കാരൻ മരിച്ചു. കുറ്റിപ്പുറം നടുവട്ടം കളത്തില്‍പടി കളത്തില്‍പറമ്ബില്‍ കോരന്റെയും മുണ്ടിയുടെയും മകൻ ഹരീഷ് (48) ആണു മരിച്ചത്. ഹരീഷ് കുഴിയിലിരുന്ന് പൈപ്പ് നന്നാക്കുന്നതിനിടെ കുഴിയില്‍ചാടിയ കാർ തലയില്‍ ഇടിക്കുകയായിരുന്നു. തിരുനാവായ വലിയപറപ്പൂരില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം.സമീപത്തെ പറമ്ബിലേക്കു പോയിരുന്ന സഹായി തിരികെവന്നപ്പോള്‍ തലയില്‍ മുറിവേറ്റ നിലയില്‍ ഹരീഷിനെ കണ്ടെത്തുകയായിരുന്നു. ഉടൻ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അതേസമയം ഹരീഷിന്റെ തലയില്‍ കാർ തട്ടിയത് ഡ്രൈവർ അറിഞ്ഞില്ലെന്നാണ് വിവരം. കാർ പിന്നീടു കണ്ടെത്തി. ഒരാള്‍ക്ക് കുനിഞ്ഞിരിക്കാവുന്ന തരത്തിലാണ് കുഴി ഉണ്ടാക്കിയിരുന്നത്. കുഴിക്കു ചുറ്റും സുരക്ഷാ സംവിധാനങ്ങളോ, തകരാർ പരിഹരിക്കുന്ന സ്ഥലത്ത് ജല അതോറിറ്റി ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

    Read More »
  • Kerala

    അജ്ഞാത വാഹനം തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

    പത്തനംതിട്ട:അജ്ഞാത വാഹനം തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അടൂര്‍ മേലൂട് തടവിളയില്‍ റെജിമോന്റേയും കെ.വത്സമ്മയുടെയും മകന്‍ ആര്‍.റെനിമോന്‍ ആണ് മരിച്ചത്. 20 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കെ.പി.റോഡില്‍ പറക്കോട് ജംഗ്ഷന് സമീപമാണ് അപകടം. വലിയ വാഹനം കയറിയിറങ്ങിയതായിട്ടാണ് പൊലീസ് സംശയിക്കുന്നത്.ഏതു വാഹനമെന്ന് ഇത് വരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമേ വാഹനം ഏതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പോലീസ് അറിയിച്ചു. അടൂര്‍ എസ്.എന്‍.ഐ.ടി.യിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു റെനി മോന്‍. ക്ലാസ് കഴിഞ്ഞ് തിരികെ അടൂരിലേക്ക് വരുമ്ബോഴാണ് അപകടം.

    Read More »
Back to top button
error: