KeralaNEWS

ഭാരത് അരി പാലക്കാട് വേവില്ല; കേന്ദ്ര സർക്കാർ പദ്ധതി നടപ്പിലാക്കുന്നത് നാട്ടിലെ നാലാംകിട പാർട്ടി പ്രവർത്തകർ:വി കെ ശ്രീകണ്ഠൻ എംപി

പാലക്കാട്: ഭാരത് അരിക്കെതിരെ വി കെ ശ്രീകണ്ഠൻ എം പി. ഭാരത് അരി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്നത് രാജ്യത്തെ എംപിമാർ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
എൻസിസിഎഫ് വഴി അരിവിതരണം നടക്കുമെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്നാല്‍ ബിജെപി നേതാക്കളാണ് അരി വിതരണം ഉദ്ഘാടനം ചെയ്തത്.

എപ്പോഴാണ് ബിജെപി നേതാക്കള്‍ എൻസിസിഎഫ് ഭാരവാഹികള്‍ ആയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തലത്തിലാണ് അരി വിതരണം നടക്കുന്നത്. ആദ്യമായാണ് ഒരു കേന്ദ്രസർക്കാർ പദ്ധതി ഇത്തരത്തിൽ നടക്കുന്നത്. ഭരണഘടനാ ലംഘനമാണ് ഇവിടെ കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

 

Signature-ad

ഇതൊരു തിരഞ്ഞെടുപ്പ് തന്ത്രമാണ്. ജില്ലയിലെ കർഷകർ ദുരിതത്തില്‍ കഴിയുമ്ബോള്‍, തിരഞ്ഞെടുപ്പ് നാടകം കളിക്കുന്ന ബിജെപി കർഷകരോട് മാപ്പ് പറയണമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. വോട്ട് ലക്ഷ്യമിട്ടുള്ള ഭാരത് അരി പാലക്കാട് വേവില്ല. ഇത്തരത്തിലുള്ള അരി വിതരണം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button
error: