രാജ്യത്ത് ക്രൈസ്തവ വിശ്വാസികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം ഏറുകയാണ്. സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന വിഭാഗമായി ക്രൈസ്തവ സമൂഹം മാറുന്നു. ഈ ആശങ്കകളും വേദനകളും രാഷ്ട്രീയ നേതൃത്വങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമൊന്നുമില്ല.
വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രീണനരാഷ്ട്രീയവുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മത്സരിക്കുകയാണ്. സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടു. എന്നിട്ടും പ്രസിദ്ധീകരിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം സര്‍ക്കുലറിലുണ്ട്.
തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമീപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അതിരൂപത സമുദായ ജാഗ്രത സമ്മേളനം നടത്തും. ഫെബ്രുവരി 25ന് രണ്ടിന് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ മാര്‍ കുണ്ടുകുളം നഗറിലാണ് സമ്മേളനം. സമ്മേളന സന്ദേശം കൈമാറാന്‍ അടുത്ത ഞായറാഴ്ച എല്ലാ ഇടവകകളിലും സമുദായ ജാഗ്രതാ ദിനം ആചരിക്കും.