Month: February 2024
-
India
370 സീറ്റ് ലക്ഷ്യമിട്ട് ബി.ജെ.പി; കഴിഞ്ഞ തവണ തോറ്റ 161 മണ്ഡലങ്ങള്‍ക്ക് പ്രത്യേകശ്രദ്ധ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 370 സീറ്റുകളില്‍ വിജയം ലക്ഷ്യമാക്കുന്ന ബി.ജെ.പി., 2019-ല്‍ പരാജയപ്പെട്ട 161 മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധയൂന്നാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ 303 സീറ്റുകളിലാണ് പാര്‍ട്ടി ജയിച്ചത്. ഇത്തവണ പ്രത്യേകശ്രദ്ധ നല്‍കുന്ന 161 മണ്ഡലങ്ങളില്‍ 67 ഇടത്തുവിജയിക്കുന്നപക്ഷം അംഗബലം 370 ആയി ഉയര്‍ത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ബി.ജെ.പിക്ക് 370-ലധികം സീറ്റുകളും എന്‍.ഡി.എയ്ക്ക് 400-ലധികം സീറ്റുകളും നേടേണ്ടതുണ്ടെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. ഡല്‍ഹിയില്‍ ശനിയാഴ്ച ആരംഭിച്ച ബി.ജെ.പി. ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളെ കേന്ദ്രീകരിച്ച നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ അടുത്ത നൂറുദിവസത്തില്‍ ബൂത്തുതലം മുതല്‍ വികസിത ഭാരതം, ഗ്യാന്‍ (ഗരീബ്, യുവ, അന്നദാതാ, നാരി) എന്നിവയുടെ സന്ദേശം എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് യോഗങ്ങള്‍. പഞ്ചായത്ത് ഭാരവാഹികള്‍മുതല്‍ 11,500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് 210 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി. ജയിക്കുന്ന 370…
Read More » -
Kerala
അജീഷിന്റെയും പോളിന്റെയും പ്രജീഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് രാഹുല്‍; കല്‍പറ്റയിലെ അവലോകന യോഗത്തില്‍ പങ്കെടുക്കും
വയനാട്: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി കല്‍പറ്റയിലേക്കു തിരിച്ചു. ഇന്നലെ വൈകുന്നേരം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ പുലര്‍ച്ചെ റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലും പോളിന്റെ വീട്ടിലും ഡിസംബറില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട്ടിലും രാഹുല്‍ സന്ദര്‍ശനം നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, എംഎല്‍എമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവര്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. രാവിലെ ഏഴരയോടെയാണ് രാഹുല്‍ അജീഷിന്റെ വീട്ടിലെത്തിയത്. ഇരുപത് മിനിറ്റോളം അദ്ദേഹം വീട്ടുകാരുമായി സംസാരിച്ചു. അജീഷിന്റെ വീട്ടിലെ സന്ദര്‍ശനം കഴിഞ്ഞിറങ്ങിയ രാഹുലിനോടു സംസാരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രാഹുലുമായി പ്രദേശവാസി സംസാരിക്കുകയും ആനയെ പിടിക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. ആവശ്യത്തിനു ചികിത്സ കിട്ടാനുള്ള സംവിധാനമില്ലെന്നും രാഹുലിനെ അറിയിച്ചു. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും രാഹുല്‍ ഉറപ്പുനല്‍കി. പിന്നാലെ കുറുവാദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ വീട്ടിലെത്തിയ രാഹുല്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഇവിടെനിന്നു…
Read More » -
NEWS
പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി
മസ്കറ്റ്: പാലക്കാട് വല്ലപ്പുഴ കുറുവട്ടൂരിലെ കുറ്റിക്കാടൻ അബ്ദുല്‍ ജലീല്‍ (50) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയില്‍ നിര്യാതനായി. വെള്ളിയാഴ്ച്ച ഉച്ച ഭക്ഷണത്തിനുശേഷം ശരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അല്‍ വാദിയിലെ സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. സലാല സുല്‍ത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തുടർ നടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: സമീറ. മക്കള്‍: അഫീഫ, മുഹമ്മദ് സിയാദ്.
Read More » -
Kerala
കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് ദാരുണാന്ത്യം
കാസര്‍കോട്: പെരിയ ദേശീയ പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തായന്നൂര്‍ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ് (38), രഘുനാഥ് (57) എന്നിവരാണ് മരിച്ചത്. പെരിയയില്‍ തെയ്യം കണ്ട് മടങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയാടെയാണ് അപകടം. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രാഹുല്‍, രാജേഷ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവർ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
Sports
മോഹൻ ബഗാന് ജയം, രണ്ടാമത്
കൊൽക്കത്ത: ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-2ന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയിന്റ്സ് പോയിന്റ് ടേബിളില്‍ രണ്ടാമതെത്തി. ബഗാന്റെ തട്ടകമായ സാള്‍ട്ട് ലേക്കില്‍ നടന്ന മത്സരത്തില്‍ തുടക്കത്തില്‍ ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ബഗാന്റെ വിജയക്കുതിപ്പ്. ലിസ്റ്റണ്‍ കൊളാക്കൊ, ജേസണ്‍ കമ്മിംഗ്സ്, ദിമിത്രി പെട്രാറ്റോസ്, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ബഗാന്റെ സ്കോറർമാർ. ടോമി ജുറിക്കാണ് പെനാല്‍റ്റിയില്‍ നിന്നുള്‍പ്പെടെ നോർത്ത് ഈസ്റ്റിന്റെ രണ്ട് ഗോളുകളും നേടിയത്. ബഗാന് 14മത്സരങ്ങളില്‍ നിന്ന് 29 പോയിന്റാണുളളത്. ഏഴാമതുള്ള നോർത്ത് ഈസ്റ്റിന് 16 പോയിന്റും.
Read More » -
Kerala
മകള്‍ കാമുകനൊപ്പം ഇറങ്ങിപ്പോയി; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി
കൊല്ലം: മകള്‍ ആണ്‍സുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തില്‍ മാതാപിതാക്കള്‍ ജീവനൊടുക്കി. കൊല്ലത്താണ് ദാരുണ സംഭവം ഉണ്ടായത്. പാവുമ്ബ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
Kerala
മഴയിൽ കുളിച്ച് കോട്ടയം
കോട്ടയം: ചൂടിനാശ്വാസവുമായി കോട്ടയത്ത് വേനൽ മഴ.ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട, പാലാ തുടങ്ങിയ കിഴക്കൻ മലയോര പ്രദേശങ്ങളിലാണ് മഴ കൂടുതലായും ലഭിച്ചത്. സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മലയോരമേഖലയില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട വേനല്‍മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കൻ കേരളത്തില്‍ പ്രത്യേകിച്ച് മലയോര മേഖലയില്‍ കൂടുതല്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.
Read More » -
India
പ്രതിദിനം രണ്ട് രൂപ മുടക്കിയാല്‍ മതി; നേടാം 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്
കുറഞ്ഞ പ്രീമിയം തുകയില്‍ കൂടുതല്‍ നേട്ടം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുമായി തപാൽ വകുപ്പ്.ഉപഭോക്താക്കള്‍ക്ക് അഞ്ച് ലക്ഷം, 10 ലക്ഷം,15 ലക്ഷം എന്നിങ്ങനെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ പോളിസി തിരഞ്ഞുടുക്കാം. തപാല്‍ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയിമെന്റ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്കാണ് ഈ പോളിസിയില്‍ ചേരാൻ സാധിക്കുക. ഇന്ത്യ പോസ്റ്റ് പേയിമെന്റ്‌സ് ബാങ്ക് (IPPB) അക്കൗണ്ട് പോസ്റ്റ് ഓഫീസില്‍ ഉടനടി തുറന്ന് 18 മുതല്‍ 65 വയസുവരെ ഉള്ള ആർക്കും ഈ സ്‌കീമില്‍ ചേരാവുന്നതാണ്. ഇതൊരു സീറോ ബാലന്‍സ് അകൗണ്ട് ആണ്. അക്കൗണ്ട് എടുക്കാന്‍ ആധാര്‍, പാന്‍ തുടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 15 ലക്ഷം രൂപയുടെ നേട്ടം ലഭിക്കാന്‍ ഒരു വര്‍ഷം ഒരാള്‍ മുടക്കേണ്ടത് 755 രൂപയാണ്, അതായത് പ്രതിദിനം രണ്ട് രൂപ മാത്രം. 10 ലക്ഷം രൂപയുടെ നേട്ടം ലഭിക്കാന്‍ 555 രൂപയും അഞ്ച് ലക്ഷം രൂപയുടെ നേട്ടം ലഭിക്കാന്‍ 355 രൂപയുമാണ് അടക്കേണ്ടത്.
Read More » -
Kerala
ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മ മരിച്ചു
കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇരിക്കാലക്കുട സ്വദേശി ഗീത (50)യാണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലോടെ ആയിരുന്നു സംഭവം. ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്സ്പ്രസിലെ യാത്രക്കാരിയായിരുന്നു ഇവർ. വണ്ടി കൊല്ലത്ത് എത്തിയപ്പോഴാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. ആർപിഎഫിന്‍റെ സഹായത്തോടെ ഉടൻ തന്നെ ആംബുലൻസ് തരപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കന്യാകുമാരിക്ക് വിനോദയാത്ര പോകാനെത്തിയ 60 അംഗത്തിലെ അംഗമായിരുന്നു ഗീതയെന്ന് ആർപിഎഫ് അധികൃതർ പറഞ്ഞു.
Read More »
