Month: February 2024

  • Kerala

    പി സി ജോർജ്ജിനെ ആർക്കും വേണ്ട, പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ മതിയെന്ന് സർവേ

    പത്തനംതിട്ട: പത്തനംതിട്ടയിൽ പി സി ജോർജ്ജിന് പകരം കെ സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് ബിജെപി പ്രവർത്തകർ. സിപിഎമ്മിലും കോണ്‍ഗ്രസ്സിലും പ്രമുഖർ കളത്തിലിറങ്ങുമ്ബോള്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ മാറി നില്‍ക്കുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേരും ഉയർത്തിയത്. മുതിർന്ന നേതാവ് പി കെ കൃഷ്ണദാസാണ് ജില്ലാ ഭാരവാഹികളോടും മണ്ഡലം പ്രസിഡന്‍റുമാരോടും നേരിട്ട് അഭിപ്രായം തേടിയത്.എൻ ഡി എയിലെ പ്രധാന കക്ഷിയായ ബിഡിജെഎസ്സിനും പി സി ജോർജ്ജിനെ വേണ്ട. വെള്ളാപ്പള്ളി നടേശൻ പിസിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന് പിന്നിലും ബിഡിജെഎസ് നേതാക്കളുടെ താല്‍പര്യമാണ്. പത്തനംതിട്ടയില്‍ സ്ഥാനാർഥിയാക്കുമെന്ന ഉറപ്പ് വാങ്ങിയാണ് സ്വന്തം പാർട്ടി പോലും ഇല്ലാതാക്കി പി സി ജോർജ്ജ് ബിജെപി പാളയത്തിലെത്തിയത്. എന്നാല്‍ അഭിപ്രായ സർവേയും ഘടക കക്ഷികളുടെ എതിർപ്പും ജോർജ്ജിന് എതിരാണ്. കോട്ടയം സീറ്റിലേക്ക് പിസിയെ മാറ്റാം എന്ന് കരുതിയാല്‍ അവിടെയും ബിഡിജെഎസ്സാണ് തടസ്സം. തുഷാർ വെള്ളാപ്പള്ളി തന്നെ കോട്ടയത്ത് മത്സരിക്കാൻ തയ്യാറെടുക്കുന്നു. എന്തായാലും പി സി ജോർജ്ജിന് സീറ്റ് ഉറപ്പിക്കാൻ ബിജെപി കേന്ദ്ര…

    Read More »
  • Kerala

    വിദേശത്തേക്ക് പോയവരെ തിരികെ എത്തിക്കാൻ പ്രത്യേക പദ്ധതി;കേരളത്തെ വിദ്യാഭ്യാസ ഹബ്ബ് ആക്കുക ലക്ഷ്യം : പിണറായി വിജയൻ

    കോഴിക്കോട് : കേരളം കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാൻ വിദ്യാർത്ഥികള്‍ക്ക് കഴിയണം. രാജ്യത്തെ 200 മികച്ച കോളജുകളില്‍ 41 എണ്ണം കേരളത്തിലാണ്. വിദ്യാഭ്യാസ രംഗത്തെ ഹബ് ആക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും കോഴിക്കോട്ട് വിദ്യാർത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.   ഭാവിയെ മുൻനിർത്തിയാണ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സയൻസ് പാർക്ക് തുടങ്ങിയവയ്ക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടത്. യുവാക്കള്‍ അറിവിന്റെ രാഷ്ട്രീയം മനസ്സിലാക്കണം. പുതിയ കാലത്ത് തൊഴില്‍ നേടിയാല്‍ പോര തൊഴില്‍ ദാതാക്കളാകണം. വിദേശത്തേക്ക് പോയവരെ തിരികെ എത്തിക്കാനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വഴി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.

    Read More »
  • Crime

    എക്‌സാലോജികിന്റെ കൂടുതല്‍ ഇടപാടുകള്‍ അന്വേഷിക്കുന്നു; 8 സ്ഥാപനങ്ങളില്‍നിന്നുകൂടി വന്‍ തുക വാങ്ങിയെന്ന് ആരോപണം

    തിരുവനന്തപുരം/ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സ് ആരംഭകാലം മുതല്‍ നടത്തിയ മുഴുവന്‍ ഇടപാടുകളും കേന്ദ്ര ഏജന്‍സിയായ എസ്എഫ്‌ഐഒ അന്വേഷിക്കുന്നു. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ കൂടാതെ വീണയുടെ കമ്പനിയുമായി ഇടപാടുകള്‍ നടത്തിയ മറ്റ് 8 സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കൂടി പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് എസ്എഫ്‌ഐഒക്കു കൈമാറി. ഈ സ്ഥാപനങ്ങളില്‍നിന്നും ചെയ്യാത്ത സേവനത്തിനു വന്‍ തുകകള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. എക്‌സാലോജിക് വിവിധ സന്നദ്ധസംഘടനകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും മാസംതോറും പണം കൈപ്പറ്റിയിരിക്കുന്നതായി ബാങ്ക് രേഖകളില്‍ കാണുന്നുവെന്നും പണം തന്നവരുടെ പേര്, തുക, കമ്പനിക്ക് അവരുമായുള്ള ബന്ധം എന്നീ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും കര്‍ണാടക ഹൈക്കോടതിക്കു നല്‍കിയ രേഖകളില്‍ എസ്എഫ്‌ഐഒ ചൂണ്ടിക്കാട്ടിയിരുന്നു. സിഎംഎല്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്താ എംഡിയായിട്ടുള്ള എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സില്‍നിന്ന് എക്‌സാലോജിക് 2015-19 ല്‍ 77.6 ലക്ഷം രൂപ ഈടു കൂടാതെ വായ്പയെടുത്തതിലെ ദുരൂഹതകളും ഈ രേഖകളിലുണ്ട്. 2016-17 ല്‍ നല്‍കിയ 37.36 ലക്ഷം രൂപയില്‍ 25 ലക്ഷമേ എക്‌സാലോജിക്കിന്റെ…

    Read More »
  • NEWS

    ചെയ്യാത്ത കുറ്റത്തിന് 37 വര്‍ഷം ജയിലില്‍; 116 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

    ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ചെയ്യാത്ത കുറ്റത്തിന് 37 വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് 14 മില്യണ്‍ ഡോളര്‍ (ഏകദേശം 116 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഫ്‌ളോറിഡയില്‍നിന്നുള്ള റോബര്‍ട്ട് ഡുബോയിസിനാണ് ടാമ്പ സിറ്റി കൗണ്‍സില്‍ അധികൃതര്‍ നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ക്ക് പരിഹാരമായി തുക നല്‍കേണ്ടത്. 19കാരിയെ ബലാത്സംഗം ചെയ്ത് കൊന്നെന്ന കേസില്‍ 1983 ലാണ് ഇദ്ദേഹം അറസ്റ്റിലാകുന്നത്. കുറ്റകൃത്യം നടക്കുമ്പോള്‍ 18 വയസ്സായിരുന്നു റോബര്‍ട്ട് ഡുബോയിസിന്. ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാല്‍, ഇന്നസെന്‍സ് പ്രൊജക്റ്റ് ഓര്‍ഗനൈസേഷന്റെ സഹായത്തോടെ 2018-ല്‍ ഇദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പിന്നീട് ഡി.എന്‍.എ പരിശോധനയില്‍ മറ്റു രണ്ടുപേരാണ് പ്രതികളെന്ന് മനസ്സിലായി. തുടര്‍ന്ന് 2020ല്‍ ഡുബോയിസ് ജയില്‍ മോചിതനായി. താമസിയാതെ, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍, ടാമ്പ സിറ്റി അധികൃതര്‍, ഫോറന്‍സിക് ദന്ത ഡോക്ടര്‍ എന്നിവര്‍ക്കെതിരെ ഡുബോയിസ് നിയമനടപടി ആരംഭിച്ചു. ഇരയുടെ കടിയേറ്റ അടയാളവുമായി അദ്ദേഹത്തിന്റെ പല്ലിന്റെ ഇംപ്രഷനുകള്‍ പൊരുത്തപ്പെടുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയത് ഫോറന്‍സിക് ദന്തഡോക്ടറായിരുന്നു. ചിക്കാഗോ ആസ്ഥാനമായുള്ള പൗരാവകാശ നിയമ സ്ഥാപനമായ…

    Read More »
  • Kerala

    പാലക്കാടും പരിഭ്രാന്തി; ധോണിയില്‍ പുലി പശുക്കിടാവിനെ കൊന്നു

    പാലക്കാട്: വയനാട്ടില്‍ വന്യജീവി ആക്രമണത്തിന്റെ ഭീതി നിലനില്‍ക്കേ, പാലക്കാടും പരിഭ്രാന്തി പരത്തി പുലിയിറങ്ങി. ധോണിയിലാണ് പുലി ഇറങ്ങിയത്. മൂലപ്പാടത്ത് ഇറങ്ങിയ പുലി പശുക്കിടാവിനെ കൊന്നു. ധോണി മൂലപ്പാടം സ്വദേശി ഷംസുദ്ദീന്റെ പശുക്കിടാവിനെയാണ് പുലി പിടിച്ചത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം. പുലി പശുക്കിടാവിനെ പിടിക്കുന്നത് കണ്ടതായും ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും പുലി കാട്ടിലേക്ക് ഓടി മറഞ്ഞതായും ഷംസുദ്ദീന്‍ പറയുന്നു. വനപാലകരെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഒന്നര മാസം മുന്‍പ് ഷംസുദ്ദീന്റെ തന്നെ നായയെ പുലി പിടിച്ചിരുന്നു. അതിനിടെ, വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ആശ്രമക്കുടി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തി ബഹളം വെച്ചപ്പോഴേക്കും പിടികൂടിയ പശുക്കുട്ടിയെ ഉപേക്ഷിച്ച് കടുവ ഓടിപ്പോയി. സമീപപ്രദേശങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. എല്‍ദോസിന്റെ വീടിന് സമീപത്തുള്ള അമ്പലത്തറയില്‍ കടുവ ഒരു കാളക്കുട്ടിയെ കൊന്നിരുന്നു. ഈ പ്രദേശങ്ങളില്‍…

    Read More »
  • Crime

    പരീക്ഷാഹാളില്‍നിന്ന് മൊബൈല്‍ പിടിച്ചു; വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു

    മംഗളൂരു: പരീക്ഷ എഴുതുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് അധ്യാപകന്‍ ചോദ്യംചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കഴിഞ്ഞ ദിവസം മണിപ്പാല്‍ എം.സി.എച്ച്.പി. കോളേജിലാണ് സംഭവം. മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയും ബിഹാര്‍ സ്വദേശിയുമായ സത്യം സുമന്‍ (20) ആണ് മരിച്ചത്. വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടെ സുമന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് ശ്രദ്ധയില്‍ പെട്ട അധ്യാപകന്‍ ഫോണ്‍ പിടിച്ചെടുക്കുകയും പരീക്ഷാഹാളില്‍നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് സുമന്‍ കോളേജ് കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്ന് ചാടുകയായിരുന്നു.  

    Read More »
  • Crime

    എം.വി.ഡി. ഉദ്യോഗസ്ഥന്‍ ലോറി ഡ്രൈവറുടെ ചെകിട്ടത്തടിച്ചു; കര്‍ണപുടത്തിനു ക്ഷതം

    തൃശൂര്‍: അമിതഭാരം കയറ്റിയതിനു പിടിക്കപ്പെട്ട ലോറിയുമായി കടന്നുകളയാന്‍ ശ്രമിച്ച ഡ്രൈവറെ മോട്ടര്‍ വാഹന ഉദ്യോഗസ്ഥന്‍ ചെകിട്ടത്തടിച്ചെന്നു പരാതി. കര്‍ണപുടത്തിനു ക്ഷതമേറ്റ നിലയില്‍ നെല്ലായി കയ്പഞ്ചേരി ഷിബില്‍ ഷിന്നിയെ (25) തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ ഷിബില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ലോറിയുമായി രക്ഷപ്പെട്ട ഷിബിലിനെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ തന്നെ ആക്രമിച്ചു തള്ളിവീഴ്ത്തിയെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുംകാട്ടി തൃശൂര്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് എഎംവിഐ പയസ് ഗിറ്റ് പൊലീസിനു പരാതി നല്‍കി. 14നു രാത്രി 11.30നു ജിയോളജി, പൊലീസ്, മോട്ടര്‍ വാഹന വകുപ്പുകള്‍ ചേര്‍ന്നു നടത്തിയ സ്‌പെഷല്‍ ഡ്രൈവിനിടെ പാലിയേക്കരയിലാണു സംഭവം. നടന്നത്. നെടുമ്പാശ്ശേരിക്കു കരിങ്കല്ലുമായി പോയിരുന്ന ലോറിയില്‍ കൂടുതല്‍ ഭാരം കയറ്റിയിട്ടുണ്ടെന്നു കണ്ടതോടെ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഭാരം പരിശോധിക്കാന്‍ പുതുക്കാട്ടെ വേയിങ് ബ്രിജിലേക്കു ലോറി എത്തിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഷിബില്‍ വാഹനം ഓടിച്ചു പോകുകയായിരുന്നു. ഈ ലോറി ഉദ്യോഗസ്ഥര്‍ പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം തടഞ്ഞു. ഈ…

    Read More »
  • India

    നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്ക്? പഞ്ചാബിലെ 3 എംഎല്‍എമാരും കോണ്‍ഗ്രസ് വിടും

    ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കു തുടരവെ നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും പാര്‍ട്ടി വിട്ടു ബിജെപിയിലേക്കെന്നു വിവരം. പഞ്ചാബിലെ മുന്‍ പിസിസി അധ്യക്ഷനായ സിദ്ദുവും കോണ്‍ഗ്രസിലെ മൂന്നു എംഎല്‍എമാരും അടുത്ത ആഴ്ചയോടെ പാര്‍ട്ടി വിട്ടേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് സമാന്തര യോഗങ്ങളും റാലികളും സംഘടിപ്പിച്ചതിനു സിദ്ദുവിനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിരുന്നു. പാര്‍ട്ടി പരിപാടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അടുത്തിടെയായി സിദ്ദുവിന്റെ സഹകരണമുണ്ടാകില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 12.15നു സിദ്ദു വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണു വിവരം. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും മകന്‍ നകുല്‍നാഥും ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

    Read More »
  • Crime

    100 കോടിയുടെ ജി ആന്‍ഡ് ജി ഫിനാന്‍സ് തട്ടിപ്പ്; പ്രതികളുടെ ചിത്രംസഹിതം പത്രപരസ്യം നല്‍കി പൊലീസ്

    പത്തനംതിട്ട: ജി ആന്‍ഡ് ജി ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നാടുവിട്ട പ്രതികളുടെ ചിത്രം സഹിതം പൊലീസ് പത്രപരസ്യം നല്‍കി. പ്രതികളായ ഗോപാല കൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു, മകന്‍ ഗോവിന്ദ്, മരുമകള്‍ ലക്ഷ്മി ലേഖാ കുമാര്‍ എന്നിവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നാണ് പരസ്യത്തിലെ നിര്‍ദേശം. 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികള്‍ മൂന്നാഴ്ച മുന്‍പാണ് നാടുവിട്ടത്. എണ്‍പതില്‍ അധികം കേസുകളാണ് ജി ആന്‍ഡ് ജി ഫിനാന്‍സ് ഉടമകള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപം ചോദിച്ചെത്തിയ പലര്‍ക്കും പണം ലഭിക്കാത്ത ആയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ആദ്യം മൊബൈല്‍ ഫോണില്‍ ഉടമകളെ ലഭിക്കാതായി. പിന്നാലെ ഉടമകളായ നാലുപേരും ഒളിവില്‍ പോവുകയായിരുന്നു. പുല്ലാട് ആസ്ഥാനമാക്കി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന ധനകാര്യസ്ഥാപനമാണ് ഒരുവര്‍ഷം മുന്‍പ് ജി. ആന്‍ഡ് ജി എന്ന പേരിലേക്ക് മാറി വന്‍ തുക നിക്ഷേപം സ്വീകരിച്ചു തുടങ്ങിയത്.  

    Read More »
  • Crime

    ആംബുലന്‍സില്‍ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് കടത്ത്; രണ്ട് പേര്‍ പിടിയില്‍

    കൊല്ലം: പത്തനാപുരത്ത് ആംബുലന്‍സില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കറവൂര്‍ സ്വദേശി വിഷ്ണു, പുനലൂര്‍ സ്വദേശി നസീര്‍ എന്നിവരാണ് പിടിയിലായത്. ആംബുലന്‍സില്‍ പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഡാന്‍സാഫ് സംഘവും പത്തനാപുരം പോലീസും ചേര്‍ന്ന് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും നാല് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. പൊലീസിന് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഒരാഴ്ചയായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തല്‍ നടത്താനാണ് സംഘം ഈ മാര്‍ഗം തെരഞ്ഞെടുത്തത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. പുനലൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം സര്‍വീസ് നടത്തുന്ന ആംബുലന്‍സ് ആണ് കസ്റ്റഡിയിലെടുത്തത്.  

    Read More »
Back to top button
error: