Social MediaTRENDING

സിംഹങ്ങളുടെ കൂടുമാറ്റണമെന്നാവശ്യപ്പെട്ട് വിഎച്ച്‌പി കോടതിയില്‍; സോഷ്യൽ മീഡിയയിൽ ട്രോൾമഴ

കൊല്‍ക്കത്ത: സിലിഗുരി സഫാരി പാർക്കില്‍ ‘സീത’ എന്ന പെണ്‍സിംഹത്തെ ‘അക്ബർ’ എന്ന് പേരുള്ള ആണ്‍സിംഹത്തിനൊപ്പം ഒരു കൂട്ടിലിട്ടെന്നാരോപിച്ച്‌ വിശ്വഹിന്ദു പരിഷത്ത് കല്‍ക്കട്ട ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾമഴ.

രണ്ടു സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് വിഎച്ച്‌പി ബംഗാള്‍ ഘടകമാണ്  കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

Signature-ad

ഈ രണ്ടു സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും, ഏറ്റവും കുറഞ്ഞത് ‘അക്ബർ’ എന്ന സിംഹത്തിന്റെ പേരെങ്കിലും മാറ്റണമെന്നാണ് വിഎച്ച്‌പിയുടെ പക്ഷം.

അതേസമയം ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാർക്കില്‍ നിന്നും സിലിഗുരിയില്‍ എത്തിച്ച സിംഹ ജോഡികളാണിതെന്നും, സീത എന്നും അക്ബർ എന്നും അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് തങ്ങള്‍ മാറ്റിയിട്ടില്ല എന്നുമാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. ഫെബ്രുവരി പതിമൂന്നിനാണ് ഈ സിംഹങ്ങളെ സിലിഗുരിയിലെ സഫാരി പാർക്കിലെത്തിച്ചത്.

ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹര്‍ജി ഈ മാസം 20ന് വിശദമായി പരിഗണിക്കുന്നതിന് മാറ്റിയിരിക്കുകയാണ്.

വിഷയത്തിൽ നൂറുകണക്കിന് ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്:

‘ഇനി എന്തു ചെയ്യും മല്ലയ്യാ ..?
അൻ്റെ പേര് ഞാൻ ആമിനാന്ന് ആക്കട്ടേ .?
ബേണ്ട .. ങ്ങടെ പേര് ബാലഷ്ണാന്ന് ആക്കിയേക്ക് ..
മുടിഞ്ഞുപോട്ടേ പണ്ടാരങ്ങള് .!’
..!

‘സിംഹങ്ങളെയൊക്കെ തുറന്നു വിട്ട് ഇവന്മാരെ കൂട്ടിലടക്കേണ്ട സമയമായി..’

‘അക്ബർ, രാമസിംഹനായാൽ

ഹരജി രാജിയാവോ, മിത്രംസ് ?’

‘സിങ്ക ലൗ ജിഹാദ് : ഹർജി പരിഗണനക്കെടുത്ത കോടതിയാണ് മാസ്, കൊലമാസ്സ്!’

Back to top button
error: