കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഇരിക്കാലക്കുട സ്വദേശി ഗീത (50)യാണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലോടെ ആയിരുന്നു സംഭവം.
ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസിലെ യാത്രക്കാരിയായിരുന്നു ഇവർ. വണ്ടി കൊല്ലത്ത് എത്തിയപ്പോഴാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു.
ആർപിഎഫിന്റെ സഹായത്തോടെ ഉടൻ തന്നെ ആംബുലൻസ് തരപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കന്യാകുമാരിക്ക് വിനോദയാത്ര പോകാനെത്തിയ 60 അംഗത്തിലെ അംഗമായിരുന്നു ഗീതയെന്ന് ആർപിഎഫ് അധികൃതർ പറഞ്ഞു.