കുറഞ്ഞ പ്രീമിയം തുകയില്‍ കൂടുതല്‍ നേട്ടം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുമായി തപാൽ വകുപ്പ്.ഉപഭോക്താക്കള്‍ക്ക് അഞ്ച് ലക്ഷം, 10 ലക്ഷം,15 ലക്ഷം എന്നിങ്ങനെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ പോളിസി തിരഞ്ഞുടുക്കാം.
തപാല്‍ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയിമെന്റ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്കാണ് ഈ പോളിസിയില്‍ ചേരാൻ സാധിക്കുക.
ഇന്ത്യ പോസ്റ്റ് പേയിമെന്റ്‌സ് ബാങ്ക് (IPPB) അക്കൗണ്ട് പോസ്റ്റ് ഓഫീസില്‍ ഉടനടി തുറന്ന് 18 മുതല്‍ 65 വയസുവരെ ഉള്ള ആർക്കും ഈ സ്‌കീമില്‍ ചേരാവുന്നതാണ്. ഇതൊരു സീറോ ബാലന്‍സ് അകൗണ്ട് ആണ്. അക്കൗണ്ട് എടുക്കാന്‍ ആധാര്‍, പാന്‍ തുടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
15 ലക്ഷം രൂപയുടെ നേട്ടം ലഭിക്കാന്‍ ഒരു വര്‍ഷം ഒരാള്‍ മുടക്കേണ്ടത് 755 രൂപയാണ്, അതായത് പ്രതിദിനം രണ്ട് രൂപ മാത്രം. 10 ലക്ഷം രൂപയുടെ നേട്ടം ലഭിക്കാന്‍ 555 രൂപയും അഞ്ച് ലക്ഷം രൂപയുടെ നേട്ടം ലഭിക്കാന്‍ 355 രൂപയുമാണ് അടക്കേണ്ടത്.