SportsTRENDING

77-ാമത് സന്തോഷ് ട്രോഫി; കേരള ഫുട്ബോള്‍ ടീം അരുണാചല്‍ പ്രദേശിലെത്തി

റ്റാനഗർ: 77-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിനായി കേരള ഫുട്ബോള്‍ ടീം അരുണാചല്‍ പ്രദേശിലെത്തി. നായകൻ നിജോ ഗില്‍ബർട്ടിന്റെ നേതൃത്വത്തിലുള്ള ടീം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇറ്റാനഗർ ഹോള്ളോംഗി വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ഇറ്റാനഗറിലെ റൈസിങ് സണ്‍ ഹോട്ടലിലാണ് ടീമിന് താമസം ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍നിന്ന് ശനിയാഴ്ച ടീം പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂർ വൈകി പുലർച്ചെ 1.30-നാണ് പുറപ്പെട്ടത്. തിങ്കളാഴ്ച ടീം പരിശീലനത്തിനിറങ്ങും. 21-ാം തീയതി അസമിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം.

Back to top button
error: