Month: February 2024

  • Kerala

    മുഖ്യമന്ത്രിയുടെ കാറിന് പിഴ; മുന്‍സീറ്റിലിരുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ. മുന്‍സീറ്റിലിരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴ. കോട്ടയം മുണ്ടക്കയം കുട്ടിക്കാനം റോഡില്‍ വെച്ച്‌ 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ ക്യാമറയില്‍ കുടുങ്ങിയത്. നവകേരള സദസിനിടെയാണ് സംഭവം.500 രൂപയാണ് പിഴയിട്ടിരിക്കുന്നത്. പിഴയിടുമ്ബോള്‍‌ മുഖ്യമന്ത്രി കാറില്‍ ഉണ്ടായിരുന്നില്ല. നവകേരളസദസ്സിന്റെ ഭാഗമായി പ്രത്യേക ബസിലായിരുന്നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നത്. പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് വിവരം.

    Read More »
  • Kerala

    യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കസ്റ്റഡിയില്‍

    ആലുവ: സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ താമസസ്ഥലത്ത് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം സ്വദേശിനി റംസിയയാണ് മരിച്ചതെന്നാണ് സൂചന. ആലുവ ബിനാനിപുരം സ്റ്റേഷൻ അതിർത്തിയില്‍പ്പെട്ട കാരോത്തുകുന്നിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടത്. യുവതിക്കൊപ്പം ലിവിങ്ടുഗതർ ജീവിതം നയിച്ചിരുന്ന പറവൂർ സ്വദേശി സൂര്യനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറേ നാളായി ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് മൊഴിനല്‍കിയിട്ടുള്ളത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് റംസിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് അകത്ത് കടന്നത്.

    Read More »
  • India

    കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

    ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ കേരളത്തിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോടതി നിർദേശപ്രകാരമുള്ള കേന്ദ്ര-സംസ്ഥാന ചർച്ചയ്ക്കു ശേഷമാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപില്‍ സിബല്‍ ഹാജരാകും. ജസ്റ്റിസ് സൂര്യകാന്തിന്റെ നിർദേശം അനുസരിച്ചാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമായി കഴിഞ്ഞ ആഴ്ച ചർച്ച നടത്തിയത്. ചർച്ച പരാജയപ്പെട്ടെങ്കിലും ഇക്കാര്യം സംബന്ധിച്ച റിപ്പോർട്ട് രണ്ട് സർക്കാരുകളും കോടതിയെ അറിയിക്കും. കഴിഞ്ഞ തവണ സമവായത്തിന്റെ ആലോചന ബെഞ്ച് മുന്നോട്ടുവച്ചപ്പോള്‍ തന്നെ കേരളം അംഗീകരിക്കുകയായിരുന്നു. ഉച്ചയ്‌ക്കു വീണ്ടും കോടതി ചേർന്നപ്പോഴാണ് കേന്ദ്രം സമ്മതം അറിയിച്ചത്. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ തീരുമാനം എടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രം. കേരളത്തിന് അർഹമായ സാമ്ബത്തിക വിഹിതം നല്‍കിയിട്ടുണ്ടെന്ന വാദത്തിലാണ് കേന്ദ്രം ഉറച്ചുനില്‍ക്കുന്നത്. നിതി ആയോഗിന്റെ ശിപാര്ശയ്ക്ക് അപ്പുറം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ധനകമ്മിയുടെ കാര്യത്തില്‍ കേന്ദ്രനിർദേശം പാലിക്കുന്നുണ്ടെങ്കിലും അവഗണിക്കുകയാണെന്ന നിലപാടിലാണ് കേരളം. ഫെഡറല്‍ മര്യാദകളുടെ ലംഘനം ആണെന്നും സാമ്ബത്തിക പരാധീനതയില്‍ സംസ്ഥാനം കഷ്ടപ്പെടുകയാണെന്നും കേരളവും ചൂണ്ടിക്കാട്ടുന്നു. ചർച്ചയില്‍…

    Read More »
  • Kerala

    ഗവര്‍ണര്‍ ഇന്ന് വയനാട്ടില്‍: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കും

    മാനന്തവാടി: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട, പടമല സ്വദേശി അജീഷ്, പാക്കം സ്വദേശി പോള്‍, കടുവകൊന്നു തിന്ന മൂടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളില്‍ ഗവർണർ എത്തും. മാനന്തവാടി ബിഷപ്പുമായും ഗവർണർക്ക് കൂടിക്കാഴ്ചയുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് മടക്കയാത്ര. ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് റോഡുമാർഗം ഗവർണർ വയനാട്ടില്‍ എത്തിയിരുന്നു. കണ്ണൂരില്‍ നിന്നുള്ള യാത്രാമധ്യേ കരിങ്കൊടി പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഗവർണർ തങ്ങുന്ന മാനന്തവാടി ഫോറസ്റ്റ് ഐബിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

    Read More »
  • Careers

    പ്ലസ് ടുക്കാര്‍ക്ക് പ്രതിരോധ മന്ത്രാലയത്തില്‍ തൊഴിലവസരം; 80,000ത്തിന് മുകളില്‍ ശമ്ബളം

    ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്-II, സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 2 വര്‍ഷത്തെ പ്രൊബേഷനില്‍ ഉള്‍പ്പെടുത്തും. തസ്തിക& ഒഴിവ് ഇന്ത്യന്‍ പ്രതിരോധ വകുപ്പിലേക്ക് സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്- II, സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ റിക്രൂട്ട്‌മെന്റ്. സ്റ്റെനോഗ്രാഫര്‍ പോസ്റ്റില്‍ 3 ഒഴിവുകളും, സ്‌റ്റോര്‍കീപ്പര്‍ പോസ്റ്റില്‍ 1 ഒഴിവുമാണുള്ളത്. യോഗ്യത അംഗീകൃത ബോര്‍ഡിന് കീഴില്‍ നിന്നോ, യൂണിവേഴ്‌സിറ്റിയില്‍ നിന്നോ പ്ലസ് ടുവോ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന യോഗ്യത. കൂടാതെ, സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്- II ഒരു മിനുട്ടില്‍ 80 വാക്കുകളില്‍ കുറയാതെ ടൈപ്പ് ചെയ്യാന്‍ സാധിക്കണം. ട്രാന്‍സ്‌ക്രിപ്ഷന്‍- 50 മിനുട്ട് (ഇംഗ്ലീഷ്), 65 മിനുട്ട് (ഹിന്ദി) കമ്ബ്യൂട്ടറില്‍ ചെയ്യാന്‍ സാധിക്കണം. സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും, സ്‌റ്റോര്‍ കീപ്പിങ്/ അക്കൗണ്ടന്‍സിയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയവുമുണ്ടായിരിക്കണം. പ്രായപരിധി 18 വയസിനും, 27 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി,…

    Read More »
  • Social Media

    അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി തൊണ്ടി പട്ടണം

    വയനാടൻ മലനിരകളിലേക്ക് തുറന്നിട്ട കണ്ണൂരിന്റെ ഒരു പ്രവേശന കവാടമാണ് പേരാവൂർ പഞ്ചായത്തിലെ ചെറുപട്ടണമായ തൊണ്ടി. തിരുനെല്ലിക്കുന്നുകളിൽ നിന്നുല്ഭവിച്ച് ദക്ഷിണകാശിയുടെ പുണ്യഭൂമിയെ തഴുകിയൊഴുകുന്ന ബാവലിപ്പുഴയുടെ ഓളങ്ങളിൽ തൊണ്ടിയുടെ കഥകളെത്തിക്കുന്നത് തൊണ്ടിപ്പുഴയാണ്. അതീവ സുന്ദരിയായ തൊണ്ടി പട്ടണത്തിലൂടെ വളഞ്ഞ് നീളുന്ന റോഡ് കുടിയേറ്റ പ്രദേശങ്ങളായ കേളകം കണിച്ചാർ കൊട്ടിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. പേരാവൂർ പഞ്ചായത്തിലെ എണ്ണം പറഞ്ഞ രണ്ട് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലനില്ക്കുന്ന ഒരു പ്രദേശമാണ് കുടിയേറ്റമേഖലയായ തൊണ്ടി. വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്വദേശം കൂടിയായ തൊണ്ടിയിൽ നിരവധി കായിക പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. എന്നാൽ പേരാവൂർ പഞ്ചായത്തിന്റെ വളർച്ചയിൽ കൈപിടിച്ച് കൂടെ നടക്കുന്ന തൊണ്ടി പട്ടണം പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പ് മുട്ടുകയാണ്. ദിനംപ്രതി ആയിരത്തോളം വിദ്യാർത്ഥികളും നൂറ് കണക്കിന് നാട്ടുകാരും യാത്ര ചെയ്യുന്ന തൊണ്ടി പട്ടണത്തിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല എന്നതാണ് അതിന്റെ പരാധീനതകളുടെ പട്ടികയിൽ ഒന്നാമതായി നില്ക്കുന്നത്. മറ്റൊരു ദുരിതം കാൽനടയാത്രക്കാരുമായി ബന്ധപ്പെട്ടതാണ്;…

    Read More »
  • Health

    അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍

    ആധുനിക ജീവിതവും ചുറ്റുപാടുകളും ചേര്‍ന്ന് നമുക്ക് സമ്മാനിച്ച ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ‘അകാല നര’. തലമുടിക്ക് നിറം നല്‍കുന്ന മെലാനിന്‍ പിഗ്‌മെന്റ് ഉല്‍പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്. ഈ കോശങ്ങളുടെ എണ്ണം കുറയുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇവ നശിച്ചുപോവുകയോ ചെയ്യുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. മുപ്പത് വയസിനു മുമ്പേ നര തുടങ്ങുന്നതിനെയാണ് അകാല നര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍ അയണ്‍, വിറ്റാമിനുകള്‍, പോഷണം എന്നിവയുടെ കുറവു മൂലം നരയുണ്ടാകാം മാനസിക – ശാരീരിക സമ്മര്‍ദങ്ങള്‍ നരയ്ക്കു കാരണമാകുന്നു തിരക്കേറിയ ജീവിതം സമ്മാനിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ മൂലം ശരീരോഷ്മാവ് കൂടാനും അതുവഴി മുടി നരയ്ക്കാനും കാരണമായേക്കാം മുടി കഴുകാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത് ദിവസവും രാത്രി അല്‍പം ഉണക്കനെല്ലിക്ക വെള്ളത്തിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തലയില്‍ തേയ്ക്കുക കറ്റാര്‍വാഴപ്പോള നീര് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക ചുവന്നുള്ളി അരിഞ്ഞ് വെളിച്ചെണ്ണയിലിട്ട് കാച്ചി തേച്ചാല്‍ തലമുടി തഴച്ചു വളരും കറിവേപ്പില…

    Read More »
  • Food

    തഴുതാമയുടെ ഔഷധഗുണങ്ങൾ 

    പ്രത്യേക പരിചരണം ഒന്നും ഇല്ലാതെതന്നെ വീട്ടുമുറ്റത്ത് ധാരാളമായി വളര്‍ന്നിരുന്ന ഔഷധസസ്യമാണ് തഴുതാമ.ഇലക്കറിയായും ഔഷധമായും ഉപയോഗിച്ചിരുന്ന പുനര്‍നവയെന്ന തഴുതാമ കാലത്തിന്റെ ഒഴുക്കില്‍ പൂര്‍ണമായും തമസ്‌കരിക്കപ്പെട്ടുപോയ ഒരു ഔഷധസസ്യമാണ്. തഴുതാമ ഇലകളും തണ്ടും ചേര്‍ത്ത് സ്വാദിഷ്ടമായ തോരന്‍ തയ്യാറാക്കാം. തഴുതാമയില കൊണ്ട് തയ്യാറാക്കുന്ന സൂപ്പ് ആരോഗ്യദായകമാണ്. തഴുതാമ ഇല രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്. രോഗപ്രതിരോധ ശക്തി ലഭിക്കും. മഞ്ഞപ്പിത്തവും വൃക്കരോഗങ്ങളും വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യുന്നു. തഴുതാമയിട്ട് തിളപ്പിച്ച വെളളം ദാഹശമനിയായി ഉപയോഗിക്കാവുന്നതാണ്. ഇത് മൂത്ര തടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. നല്ല വിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.ശരീരത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉദരസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും തഴുതാമക്ക് കഴിയും. നല്ല മലശോധനയുമുണ്ടാകാനും തഴുതാമ നല്ലതാണ്. തഴുതാമ ഉപയോഗിച്ചാൽ രോഗപ്രതിരോധ ശക്‌തി ലഭിക്കുന്നു .തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും സഹായിക്കും. ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും ഉപകരിക്കും. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ടെന്‍ഷന്‍ കുറക്കാനും…

    Read More »
  • Social Media

    തിരുവിതാംകൂറിലെ രാജഭരണം ആർക്കുവേണ്ടിയായിരുന്നു ? സിദ്ധു സിദ്ധാർത്ഥ് എഴുതുന്നു 

    തിരുവിതാംകൂറിലെ രാജഭരണം ബ്രാഹ്മണർക്ക് വേണ്ടി ശൂദ്ര രാജാക്കന്മാർ നടത്തിപ്പോന്ന കിരാത വാഴ്ച്ച ആയിരുന്നു  .തലക്കരം , മുലക്കരം , മീശക്കരം , ഏണിക്കരം  , തളപ്പ്കരം   തുടങ്ങി നൂറിലേറെ നികുതികൾ ഏർപ്പെടുത്തി കൊണ്ടുള്ള ‘സനാതന’ ഭരണമായിരുന്നു അത്.  ബഹുജനങ്ങളെ കൊണ്ട് ഊഴിയം വേലയും അടിമപ്പണിയും ചെയ്യിപ്പിച്ചു ഊട്ടുപുരകളിൽ നിന്ന് ശാപ്പാടും  അടിച്ച്  ഏമ്പക്കവും  വിട്ട് ബ്രാഹ്മണരും ശൂദ്രനും അർമാദിച്ചു കഴിഞ്ഞ കാലം. ഹിന്ദുക്കളുടെ സ്മൃതി ഗ്രന്ഥങ്ങൾ ആയിരുന്നു തിരുവിതാംകൂറിന്റെ നിയമസംഹിതയ്ക്ക് ആധാരം. ഇതിന് ചെറിയതോതിൽ മാറ്റം വന്നു തുടങ്ങിയത് ബ്രിട്ടീഷുകാരുടെ ആഗമനത്തോടുകൂടിയായിരുന്നു . സഹോദരൻ  അയ്യപ്പൻ ജാതിഭാരതം എന്ന കവിതയിൽ എഴുതുന്നു “പടിഞ്ഞാറൻ നാഗരികം പടിഞ്ഞാറിന്റെ കോയ്മയും തെല്ലൊന്നിളക്കിയങ്ങിങ്ങു ജാതിക്രമ സനാതനം “ ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലെ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂർ  പിന്നോക്കക്കാരെയും ദളിതരെയും ഭരണതലത്തിലും സാമൂഹ്യതലത്തിലും പരമാവധി ഒഴിവാക്കാൻ ജാഗ്രത പാലിച്ചിരുന്നു . ഉന്നത നിലയിൽ വിദ്യാഭ്യാസം നേടി ചെന്ന ഡോക്ടർ പൽപ്പുവിന് പൊന്നു തമ്പുരാൻ ജോലി നിഷേധിച്ചു  . ചെത്താൻ…

    Read More »
  • Kerala

    കിഴക്കൻ മലയോര മേഖലയുടെ വികസനത്തിന് വഴി തുറന്ന് പുതിയ ദേശീയപാത

    എരുമേലി: നിർദിഷ്ട ഭരണി ക്കാവ് – മുണ്ടക്കയം ദേശീയ പാത (183 എ)യുടെ അലൈൻമെന്റിന് അംഗീകാരം ആയതോടെ കോട്ടയം ജില്ലയിലൂടെ കിഴക്കൻ മലയോര മേഖലയിൽ പുതിയ ദേശീയപാതയ്ക്കു കൂടി വഴി തുറക്കുന്നു. നിലവിലുള്ള റോഡുകൾ 16 മീ റ്റർ ആയി വീതി കൂട്ടിയാണു ദേശീയപാതയാക്കി മാറ്റുന്നതെന്നു ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിൽ ഏറ്റെടുക്കുന്ന സ്‌ഥലങ്ങളുടെ കരട് പട്ടിക പ്രസി ദ്ധീകരിക്കും. തുടർന്നാണ് സ്‌ഥലം ഏറ്റെടുപ്പ് നടപടിക്രമങ്ങൾ ആരംഭിക്കുക. ദേശീയ പാത കടന്നുപോകുന്നത് ദേശീയപാതയ്ക്ക് വീതി 16 മീറ്റർ (12 മീറ്റർ ടാറിങ്, 2 മീറ്റർ ടൈൽ, 2 മീറ്റർ ഓട നീളം ■119.2 കോട്ടയം ജില്ലയിൽ 27.5. കിലോമീറ്റർ. ജില്ലയിൽ ദേശീയ പാതയിൽ ഉൾപ്പെടുന്ന റോഡുകൾ പമ്പ -ശബരിമല റോഡ് എംഇഎസ് ജംക്ഷൻ മുതൽ ഇലവുങ്കൽ വരെ, എംഇഎസ് ജംക്ഷൻ – പേരൂർത്തോട് റോഡ്, എരുമേലി- പുലിക്കുന്ന് വികസിപ്പിക്കുന്നവ | എംഇഎസ് ജംക്‌ഷൻ. എരുമേലിയിലെ ബൈപാസുകൾ. ടൗണുകൾ…

    Read More »
Back to top button
error: