ആകെ 131 തസ്തികകളിലേക്കാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് നാല് ആണ്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് sbi(dot)co(dot)in സന്ദർശിച്ച് അപേക്ഷിക്കാം.
ഒഴിവ് വിശദാംശങ്ങള്‍
മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) – 50
അസിസ്റ്റൻ്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 23
ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 51
മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 03
അസിസ്റ്റൻ്റ് ജനറല്‍ മാനേജർ (അപ്ലിക്കേഷൻ സെക്യൂരിറ്റി) – 03
സർക്കിള്‍ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ (സിഡിബിഎ) – 01
അപേക്ഷ ഫീസ്
ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികള്‍ അപേക്ഷാ ഫീസായി 750 രൂപ ഓണ്‍ലൈനായി അടയ്ക്കേണ്ടതാണ്. അതേസമയം എസ്സി, എസ്ടി, ശാരീരിക വൈകല്യമുള്ള ഉദ്യോഗാർത്ഥികള്‍ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല.
എങ്ങനെ അപേക്ഷിക്കാം
* ഔദ്യോഗിക വെബ്സൈറ്റായ sbi(dot)co(dot)in- ലേക്ക് പോകുക.
* ഹോം പേജില്‍ നിലവിലുള്ള റിക്രൂട്ട്മെൻ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
* ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
* രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകള്‍ അപ്ലോഡ് ചെയ്യുക.
* അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ നിശ്ചിത അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക.
* തുടർന്ന് സമർപ്പിക്കുക